'ഒറ്റപ്പെടുത്താനാണേൽ കൂടെ നിൽക്കും... മറ്റവൻ ചെയ്ത വൃത്തികേട് ആരൊക്ക വെളുപ്പിച്ചാലും അംഗീകരിച്ച് കൊടുക്കില്ല'
ബിഗ് ബോസ് സീസണുകളിൽ നിന്നും ഏറെ വ്യത്യസ്തമായി ആറ് വൈൽഡ് കാർഡുകളെയാണ് ഇത്തവണ ഷോയിലേക്ക് എത്തിച്ചത്. ഇതിൽ ചിലർ ആദ്യദിനം മുതൽ പ്രേക്ഷക ശ്രദ്ധനേടുകയും ചെയ്തു. എന്നാൽ ഒരു കമ്യൂണിറ്റിയെ മാത്രം മോശമായ രീതിയിൽ ചിത്രീകരിച്ച അഭിഷേക് ശ്രീകുമാറിനെതിരെ വലിയ വിമർശനങ്ങൾ പ്രേക്ഷകർക്കിടയിൽ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിഷേകിന് ഈ ശനിയാഴ്ച നടന്ന വീക്കെന്റ് എപ്പിസോഡിൽ താക്കീതും നൽകിയിരുന്നു മോഹൻലാൽ.
എന്തിനാണ് ഒരു കമ്യൂണിറ്റിയെ ആക്ഷേപിച്ചതെന്ന് ചോദിച്ചപ്പോൾ അഭിഷേക് മോഹൻലാലിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു... ഒരു ഗ്രൂപ്പ് ഓഫ് പീപ്പിളിനെയാണ് ഞാൻ പറഞ്ഞത്. പക്ഷെ പറഞ്ഞ വാക്കുകളിൽ മിസ്റ്റേക് പറ്റി. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നാണ് അഭിഷേക് പറഞ്ഞത്. അങ്ങനെ ഇനി പറ്റാതിരിക്കട്ടെ എന്നാണ് മോഹൻലാൽ ഇതിന് മറുപടിയായി പറഞ്ഞത്.

മോശമായ പ്രസ്താവനയുടെ പേരിൽ ഒരു ശിക്ഷയും അഭിഷേകിന് മോഹൻലാൽ വിധിച്ചു. അടുത്ത രണ്ട് ആഴ്ച അഭിഷേക് ഡയറക്ട് നോമിനേഷനിലേക്ക് പോകുമെന്നും പവർ ടീമിൽ അംഗമാകാൻ സാധിക്കില്ലെന്നുമാണ് മോഹൻലാൽ പറഞ്ഞത്. ഇപ്പോഴിതാ അഭിഷേകിനെ പിന്തുണച്ച് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കൊറിയൻ മല്ലു എന്നറിയിപ്പെടുന്ന ഡോ.സനോജ് റെജിനോള്‍ഡ് രംഗത്തെത്തിയിരിക്കുകയാണ്. അഭിഷേക് ശ്രീകുമാറിനെ ഒറ്റപ്പെടുത്തിയാൽ കൂടെ നിൽക്കുമെന്നാണ് കൊറിയൻ മല്ലു സോഷ്യൽമീഡിയയിൽ അഭിഷേകിന്റെ ചിത്രം പങ്കിട്ട് കുറിച്ചത്.
'എന്തിന് ഇയാളെ മാറ്റി നിർത്തണം... ഒറ്റപ്പെടുത്താനാണേൽ കൂടെ നിൽക്കും... കാരണം മറ്റവന്റെ വൃത്തികേട് ആരൊക്ക വെളിപ്പിച്ചാലും അംഗീകരിച്ച് കൊടുക്കയില്ല. എന്നിരുന്നാലും അഭിഷേക് ശ്രീകുമാറിന്റെ മുന്നേയുള്ള ടോക്സിക് ആശയങ്ങളെയും പരിപൂർണ്ണമായി തന്നെ എതിർക്കുന്നു.'
'പക്ഷെ അവിടെ അയാൾ പറഞ്ഞത് വളരെ വ്യക്തമാണ്. മൊത്തം കമ്മ്യൂണിറ്റിക്കെതിരല്ല. മാന്യമായ് ജീവിക്കുന്നവരുടെ സ്വത്വത്തെ അവഹേളിക്കാനോ അതിന്റെ പേരിൽ കുട്ടികളേയും സ്ത്രീകളേയും അപമാനിക്കുന്ന നിലപാടിനെയാണ് ചോദ്യം ചെയ്തത്. പുരുഷനായി ജനിച്ചൊരാളെ സ്ത്രീയായി അംഗീകരിക്കുന്ന അതേ നിയമം തന്നെയാണ് ജന്മനാ ഉള്ള ഐഡന്റിറ്റി ഉൾക്കൊണ്ട് ഒരാൾക്ക് ജീവിക്കുക എന്നുള്ളത്.'
'ഒരു പ്രത്യയശാസ്ത്രത്തിൽ എല്ലാവരും വിശ്വസിക്കണമെന്ന് അടിച്ചേൽപ്പിക്കാനോ നിർബന്ധിക്കാനോ ആർക്കും കഴിയില്ല. കാർഡുകളുടെ മറവിൽ വൃത്തികേട് പറഞ്ഞൊരുത്തനെ വെള്ള പൂശുന്ന അതേ ആൾക്കാരാണ് ഇയാൾക്കെതിരെ അയ്ത്തം പ്രഖ്യാപിക്കുന്നത്. അതിനെ ചോദ്യം ചെയ്യാൻ പുരോഗമനം സമ്മതിക്കില്ല. അല്ലേലും സാധാരണക്കാരുടെ നിലപാടുകൾ ചവറ്റ് കുട്ടയിൽ തന്നെയാണെന്ന് തോന്നുന്നു.'

'എന്തായാലും അയാളുടെ നിലപാടുകളിൽ ഉറച്ചിരുന്ന് കളി തുടരട്ടെ', എന്നാണ് കൊറിയൻ മല്ലു കുറിച്ചത്. അഭിഷേക് ശ്രീകുമാറിനൊപ്പം തന്നെ ഹൗസിൽ വൈൽഡ് കാർഡായി കയറിയ അഭിഷേക് ജയദീപിൽ നിന്നും മോശം അനുഭവം നേരിട്ടിട്ടുള്ളയാളാണ് കൊറിയൻ മല്ലു. മുമ്പ് തന്നേയും മകനേയും മോശം പറഞ്ഞ് അഭിഷേക് ജയദീപ് കുറിച്ച കമന്റിന്റെ സ്ക്രീൻഷോട്ട് കൊറിയൻ മല്ലു തന്നെ സോഷ്യൽമീഡിയ വഴി പുറത്തുവിട്ടിരുന്നു.
അതേ കുറിച്ച് വ്യക്തമായി അറിയാവുന്ന ഒരാളാണ് അഭിഷേക് ശ്രീകുമാർ. അതിനാലാണ് അഭിഷേക് ശ്രീകുമാർ ഇടയ്ക്കിടെ അഭിഷേക് ജയദീപിനെതിരെ ഒളിയമ്പുകൾ എറിഞ്ഞുകൊണ്ടിരുന്നത്. പത്തനംതിട്ട ജില്ലക്കാരനാണ് അഭിഷേക് ശ്രീകുമാർ. ബിടെക് എഞ്ചിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. ഡിജിറ്റല്‍ സ്‍ട്രാറ്റജിക് മാര്‍ക്കറ്റിംഗ് അനലിറ്റിക്സിസിലും അഭിഷേക് ശ്രീകുമാർ പഠനം നടത്തിയിട്ടുണ്ട്.
അഭിപ്രായ വ്യത്യാസത്താല്‍ സോഷ്യല്‍ മീഡിയ എന്നെ പുറത്താക്കിയിരുന്നു. എന്തായാലും എന്റെ നിലപാടുകള്‍ വ്യക്തമാക്കാൻ ഷോയില്‍ ഞാൻ ശ്രമിക്കും. ഒറിജിലായി നില്‍ക്കാനാണ് ബിഗ് ബോസ് ഷോയില്‍ ഉദ്ദേശിക്കുന്നത് എന്നാണ് ഹൗസിൽ കയറും മുമ്പ് മോഹൻലാലിനോട് സംസാരിക്കവെ അഭിഷേക് പറഞ്ഞത്.


Click it and Unblock the Notifications