'കുഞ്ഞിനെ കുറിച്ച് അറപ്പുളവാക്കുന്ന വാക്കുകളാണ് പറഞ്ഞത്, ഇവൻ ബിഗ്‌ ബോസിൽ എന്ത് മെസേജാണുണ്ടാക്കാൻ പോകുന്നത്'

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളെ ഒന്ന് ഉണർത്താനും ​ഗെയിം മൊത്തത്തിൽ മാറ്റിപിടിക്കാനും ഇന്ന് ആറ് വൈൽഡ് കാർ‌‍‍ഡുകൾ ഹൗസിലേക്ക് കയറും. അവർ ഹൗസിൽ എത്തി കഴിയുമ്പോൾ വീട്ടിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളും ആരുടെയൊക്കെ ​ഗെയിമുകൾ മാറി മറിയുമെന്ന് അറിയാനുമുള്ള ത്രില്ലിലാണ് പ്രേക്ഷകർ. പത്തൊമ്പത് മത്സരാർത്ഥികളുമായാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത്. അവരിൽ ഇരുവരെ രതീഷ് കുമാർ, അസി റോക്കി, നിഷാന, സുരേഷ് കുമാർ, യമുന എന്നിങ്ങനെ അഞ്ചുപേർ പുറത്തായി.

സിജോ ചികിത്സയുടെ ഭാ​ഗമായി വിശ്രമത്തിലാണ്. ഇനി മടങ്ങിവരുമോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ആറ് മത്സരാർത്ഥികൾ ഹൗസിലേക്ക് കയറാൻ പോകുന്നത്. അഭിഷേക് ശ്രീകുമാർ, നന്ദന, അഭിഷേക് ജയദീപ്, യുട്യൂബർ സായ് കൃഷ്ണ, അവതാരകയായ പൂജ, ഡിജെ സിബിൻ തുടങ്ങിയവരാണ് ഹൗസിലേക്ക് കയറാൻ പോകുന്ന വൈൽ‌ഡ് കാർഡുകൾ.

Korean Mallu Abhishek Jayadeep

അതേസമയം വൈൽ‌ഡ് കാർഡിൽ ഒരാളായി കയറാൻ പോകുന്ന അഭിഷേക് ജയദീപിനെ കുറിച്ച് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർമാരിൽ ഒരാളായ കൊറിയൻ മല്ലു എന്നറിയപ്പെടുന്ന ഡോ.സനോജ് റെജിനോള്‍ഡ് പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. അഭിഷേക് ജയദീപ് മോഡലും മിസ്റ്റർ‌ ​ഗേ വേൾഡ് ഇന്ത്യ 2023 റണ്ണറപ്പുമാണ് അഭിഷേക്. തന്റെ കുടുംബത്തെ അപമാനിച്ച് മുമ്പ് അഭിഷേക് ജയദീപ് കുറിച്ച ഒരു കമന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കിട്ടാണ് ബി​ഗ് ബോസിൽ അഭിഷേക് മത്സരാ‍ർത്ഥിയാകുന്നതിലെ എതിർപ്പ് കൊറിയൻ മല്ലു പ്രകടിപ്പിച്ചത്.

കൊറിയൻ മല്ലുവിന്റെ കുറിപ്പിന്റെ പൂർണരൂപം... 'ഇവനൊക്കെ ആരാ മിച്ചർ (മിസ്റ്റർ) ഗേ പട്ടം കൊടുത്തത്?. ഏത് സംഘടനയാണേലും അവർ ഇത്‌ കാണണം. വെറും നാല് വയസുള്ള എന്റെ എല്ലാമായ ജീവിക്കുന്നത് തന്നെ ഈ കുഞ്ഞ് മോന് വേണ്ടിയാ...'

'ഈ കുഞ്ഞിനേയൊക്കെ എത്ര വൃത്തികെട്ട രീതിയിൽ ഒരു അച്ഛൻ എന്ന രീതിയിൽ ഒരാളുപോലും കേൾക്കാൻ ആഗ്രഹിക്കാത്ത അറപ്പുള്ളവാക്കുന്ന വാക്കുകളാണ് പറയുന്നത്. ആലോചിച്ച് നോക്ക് എന്തുതരം മാനസികനിലയായിരിക്കണം ഇവന്റെയൊക്കെ?. നാല് വയസുള്ള ഒരു കുട്ടിയെക്കുറിച്ച് ഒരാൾക്ക് എങ്ങനെ ഈ അഹങ്കാരത്തോടെ ചിന്തിക്കാനും സംസാരിക്കാനും കഴിയുമെന്ന് ഞാൻ ചിന്തിച്ചുപോയി. ഇത് പങ്കിടുന്നതിൽ എനിക്ക് വളരെ ഖേദമുണ്ട്.'

'പക്ഷേ എനിക്ക് അത് ചെയ്തേ പറ്റു. ഇതൊക്കെ ഇവനെപ്പോലുള്ളവരുടെ മാനസീക വൈകൃതങ്ങൾ എത്ര ക്രൂരമാണെന്നാണ് കാണിക്കുന്നത്. കൂടെ ദൂരെ ജോലി ചെയ്യുന്ന ഭാര്യയെയും എത്ര വൃത്തികെട്ട രീതിയിലാണിവൻ പറയുന്നത്. ഇവനെപ്പോലുള്ള മഴവിൽ ആളുകൾക്ക് കൊറേ നിർബന്ധങ്ങളുണ്ട്.'

Korean Mallu Abhishek Jayadeep

'അതിൽ ഫിറ്റായില്ലേൽ അവരുടെ മാനസീക വൈകൃതങ്ങൾ ആൾക്കാരിൽ അടിച്ചേൽപ്പിക്കുന്ന തരം പ്രത്യയ നയങ്ങൾ ഒരിക്കലും അംഗീകരിച്ച് കൊടുക്കില്ല. ആണൊരുത്തന് കുറച്ച് ഫെമിനിനായാൽ ഒന്നുകിൽ അവൻ ​ഗേ, ബൈ സെക്ഷ്വൽ അല്ലെങ്കിൽ ട്രാൻസായെ മതിയാകൂ എന്നുള്ള നിർബന്ധങ്ങൾ വെച്ച് പുലർത്തുന്ന ഒരു വിഭാഗം. ഇത്രയും പ്രായമുള്ള എന്നെയൊക്കെ ഇങ്ങനെ പബ്ലിക്കലി വന്ന് പറയാമെങ്കിൽ കുഞ്ഞ് മക്കളോടൊക്കെ എന്തുതരം ചിന്താഗതിയാവും.'

'ഇവനൊക്കെ ബിഗ്‌ബോസിൽ എന്ത് മെസേജാണുണ്ടാക്കാൻ പോകുന്നത്. ഈ വൃത്തികെട്ടവനെയും ഇവന്മാരെപോലെ ഉള്ളവരെയും ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. അതുപോലെ ഏഷ്യാനെറ്റിനോട് പറയാനുള്ളത് നിങ്ങളുടെ ബിബി ഷോയിൽ ഗുണനിലവാരമുള്ള മത്സരാർത്ഥികളെ പങ്കെടുപ്പിക്കൂ എന്നാണ്...', ഇങ്ങനെയായിരുന്നു കൊറിയൻ മല്ലുവിന്റെ കുറിപ്പ്.

ടിക് ടോക്കില്‍ കൊറിയന്‍ മല്ലു എന്ന പേരില്‍ അറിയപ്പെടുന്ന സനോജ് ശരിക്കും കൊറിയയില്‍ സയന്റിസ്റ്റാണ്. 2013 മുതല്‍ സൗത്ത് കൊറിയയില്‍ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ്. ഭാര്യയും മകനും സനോജിനുണ്ട്. കൊറിയൻ മല്ലുവിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കൊറിയൻ മല്ലുവിനെ അനുകൂലിച്ച് എത്തിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X