'കല്യാണം കഴിഞ്ഞിട്ട് തോന്നാത്തത് ഭാ​ഗ്യം; പല വഞ്ചിയിൽ കാലിടരുത്; അത്തരം അനുഭവങ്ങൾ ഉണ്ടായത് കൊണ്ടാണ്'

ബി​ഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ജാസ്മിനും ​ഗബ്രിയുമാണ്. ഹേറ്റേഴ്സിന്റെ വലിയൊരു നിര തന്നെ ഇവർക്കെതിരെയുണ്ട്. എന്നാൽ ശക്തമായ ​ഗെയിമുമായി മുന്നോട്ട് പോകാൻ ജാസ്മിനും ​ഗബ്രിക്കും കഴിയുന്നു. ലൗ ട്രാക്കിന് വേണ്ടി നാടകം കളിക്കുന്നു എന്നാണ് ഇവർക്കെതിരെയുള്ള പ്രധാന വിമർശനം. ബി​ഗ് ബോസിൽ ജാസ്മിന്റെ പ്രവൃത്തികൾ കണ്ടതോടെ വിവാഹം ചെയ്യാനിരുന്ന ചെറുപ്പക്കാരൻ ബന്ധം വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ബി​ഗ് ബോസ് സീസൺ അഞ്ചിൽ മത്സരാർത്ഥിയായി വന്ന നടി ​മനീഷ കെഎസ്. കുളിക്കുന്നില്ലെന്ന് പറഞ്ഞ് ജാസ്മിനെ ഇത്രയധികം വിമർശിക്കേണ്ടതില്ലെന്ന് മനീഷ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. ജാസ്മിൻ കുളിക്കാത്തതാണോ കേരളത്തിലെ പ്രശ്നം. ജാസ്മിൻ കുളിച്ചാലുംഇല്ലെങ്കിലും നിനക്കെന്താഡോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അപ്പോൾ പറയും ജനലക്ഷങ്ങളുള്ള ഷോയിൽ മിനിമം വൃത്തി അത്യാവശ്യമാണെന്ന്.

Maneesha KS  Jasmine Jaffar

ഒരു എപ്പിസോഡിൽ ജാസ്മിൻ‌ കാലിന്റെ നഖം കടിക്കുന്ന വീഡിയോ കണ്ടു. ചായയിൽ തുമ്മുന്നതും. ഒരു ദിവസം കുളിച്ചില്ലെന്ന് വെച്ച് ഒരു മനുഷ്യൻ തീരെ വൃത്തി കേടാകുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. ഞാനും സുഖമില്ലാത്തപ്പോൾ ഒന്നോ രണ്ടോ ദിവസം കുളിക്കാതിരിക്കും. അത് മാത്രമല്ല, അലർജിയുണ്ടെന്ന് ആവ കുട്ടി പറഞ്ഞിട്ടുണ്ട്.

കുളിക്കുക എന്ന് പറഞ്ഞാൽ തല നനച്ച് കുളിക്കുകയാണ്. അല്ലാത്തത് മേൽ കഴുകലാണ്. ആ കുട്ടി കുളിക്കാറില്ല എന്നേ പറഞ്ഞിട്ടുള്ളൂ. മേൽ കഴുകുന്നുണ്ടായിരിക്കുമെന്നും മനീഷ പറയുന്നു. അതേസമയം വൃത്തിയുടെ കാര്യത്തിൽ ജാസ്മിൻ ചിലത് പഠിക്കേണ്ടതുണ്ടെന്നും മനീഷ അഭിപ്രായപ്പെട്ടു. ചെരുപ്പിടാതെ ബാത്ത് റൂമിൽ പോകുന്നു. എന്നിട്ടാണ് കാലിന്റെ നഖം കടിക്കുന്നതെന്നും മനീഷ ചൂണ്ടിക്കാട്ടി. ജാസ്മിനെ തനിക്ക് ഇഷ്ടമല്ല.

Maneesha KS  Jasmine Jaffar

ഒരു പെൺകുട്ടി എങ്ങനെ അല്ലായിരിക്കണം എന്നതിന് ഉദാഹരണമാണ് ജാസ്മിൻ. പെരുമാറുന്ന രീതി, സംസാര ഭാഷയുടെ രീതി, ആക്ഷന്റെ രീതി ഇതൊന്നും ശരിയല്ലെന്ന് മനീഷ പറഞ്ഞു. ജാസ്മിൻ‌-​ഗബ്രി ബന്ധത്തെക്കുറിച്ചും മനീഷ സംസാരിച്ചു. ഒരാൾക്ക് ഒരാളോ‌ട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. കല്യാണം കഴിഞ്ഞിട്ട് തോന്നാത്തത് ഭാ​ഗ്യം. അതുകൊണ്ട് ആ ചെക്കൻ രക്ഷപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം. എൻ​ഗേജ്മെന്റല്ലേ കഴി‍ഞ്ഞിട്ടുള്ളൂ.

എനിക്ക് എല്ലാ പ്രണയിതാക്കളോടും പറയാനുള്ളത് ഒരാളെ നമ്മൾ സ്നേഹിക്കുമ്പോൾ ആ ആളെ മാത്രം സ്നേ​ഹിക്കാൻ പഠിക്കുക. പല വഞ്ചിയിൽ കാലിട്ട് പോകുന്ന ആൾക്കാരോട് എനിക്ക് ഒരു തരത്തിലും യോജിക്കാൻ പറ്റില്ല. ജീവിതത്തിൽ അത്തരം അനുഭവങ്ങൾ ഒരുപാട് ഉണ്ടായത് കൊണ്ടാണ് പറയുന്നത്. പല വഞ്ചിയിൽ കാലിട്ട് പോകുന്നത് ശരിയല്ല. പ്രണയമില്ല സൗഹൃദമാണ് എന്നൊക്കെ ജാസ്മിനും ​ഗബ്രിയും പറയുന്നുണ്ട്. എന്തിനും നമുക്കൊരു വ്യക്തത വേണം. പ്രണയമാണെങ്കിൽ തുറന്ന് പറയാൻ എന്താണിത്ര ബുദ്ധിമുട്ടെന്നും മനീഷ ചോദിക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X