'കാണുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകൾ, പുള്ളിയുടെ പല്ലിന് ദന്തകാമാവേശ രോഗമാണ്'; മനോജ് കുമാർ!
ബിഗ് ബോസ് മലയാളം സീസൺ ആറാണിപ്പോൾ സോഷ്യൽമീഡിയയിൽ എങ്ങും ചർച്ചാ വിഷയം. പതിനാലാണ് പേരാണ് ഹൗസിലിപ്പോൾ കപ്പിനായി മത്സരിക്കുന്നത്. മൂന്ന് എവിക്ഷന് പുറമെ റോക്കി ഫിസിക്കൽ അസാൾട്ടിന്റെ പേരിൽ പുറത്തായതിനാലും സിജോ സർജറിക്കായി മാറി നിൽക്കുന്നതിലും മൂന്ന് ആഴ്ചയ്ക്കുള്ളിൽ അഞ്ചുപേർ ഹൗസിൽ നിന്നും പുറത്ത് പോയി. അതിനാൽ തന്നെ പ്രതീക്ഷിച്ച രീതിയിൽ ഒരു ഗെയിം കാണാൻ പ്രേക്ഷകർക്കും സാധിച്ചിട്ടില്ല. ഈ ആഴ്ച ആറ് വൈൽഡ് കാർഡുകൾ ഹൗസിലേക്ക് കയറാനുള്ള സാധ്യത റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അതേസമയം ഈ സീസൺ ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ വിവാദത്തിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടുപേരാണ് ഗബ്രിയും ജാസ്മിനും. ഇരുവരും കോമ്പോ ആരംഭിച്ചശേഷമാണ് ഹേറ്റേഴ്സ് കൂടിയത്. ശേഷം ജാസ്മിന് പിതാവിന്റെ ഫോൺ കോൾ വന്നശേഷം ഇരുവരും തമ്മിൽ രണ്ടുദിവസത്തേക്ക് അകലം പാലിച്ചിരുന്നുവെങ്കിലും ഇപ്പോൾ രണ്ടുപേരും തുടക്കത്തിൽ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് മുന്നോട്ട് പോകുന്നത്.

ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകരിൽ ഒരാളാണ് നടനും ബീന ആന്റണിയുടെ ഭർത്താവുമായ മനോജ് കുമാർ. കാണുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകളാണ് ഗബ്രി ഹൗസിൽ കാണിക്കുന്നതെന്നും ജാസ്മിനെന്ന പേര് പോലും താൻ വെറുത്തുവെന്നുമാണ് മനോജ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞത്.
'കാണുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകൾ കാണിക്കുന്ന കബ്രി അല്ലെങ്കിൽ കടിബ്രി അങ്ങനെയാണ് എനിക്ക് അയാളെ പറ്റി പറയാൻ തോന്നുന്നത്. കടിയെന്ന് പറയുന്നത് പുള്ളിക്ക് മാറ്റാൻ പറ്റുന്നില്ല. പുള്ളിയുടെ പല്ലിന് ദന്തകാമാവേശ രോഗമാണ്. ഇതിന് ഒരു മരുന്നേയുള്ളൂ... പുള്ളിക്ക് പോത്തുംകാല് മേടിച്ച് കൊടുക്കുക. അത് കടിച്ച് ആ രോഗം മാറ്റട്ടെ.'
'കാരണം എപ്പോഴും ഈ മുല്ലപ്പൂവിന്റെ ചുവട്ടിൽ ഇങ്ങനെ കിടക്കുകയല്ലേ... സീസൺ ഫോറിലെ ജാസ്മിൻ മൂസയ്ക്ക് ഡബിൾ സല്യൂട്ട് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജാസ്മിൻ അന്ന് എനിക്ക് നിങ്ങളോട് വിദ്വേഷമുണ്ടായിരുന്നു. എന്നാലിപ്പോൾ അത് മാറി. കാരണം നിങ്ങളൊക്കെ എന്ത് നല്ല വ്യക്തിത്വമാണ്. ജാസ്മിൻ മൂസ എന്ന നാമദേയമുള്ളതുകൊണ്ട് ഞാൻ നാമത്തെ വെറുക്കുന്നില്ല. വേറെയുള്ള ചില നാമങ്ങളെ വെറുക്കുന്നു, അറയ്ക്കുന്നു.'
'കാരണം ഒരു ഗെയിം ജയിപ്പിക്കാൻ വേണ്ടി ഇത്രയും വെറുപ്പിക്കുമോ ഒരു മനുഷ്യൻ. ഞാൻ മുമ്പ് പറഞ്ഞില്ലേ... ജാസ്മിന്റെ പിതാവ് ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുണ്ടാകും. ജന്മം നൽകിയ സ്ത്രീയെ മുൻനിർത്തി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ ബിഗ് ബോസിന് വഴങ്ങാൻ പറ്റാതെയായി.'

'ഇനിയുള്ള സീസണുകളിൽ ഇത്തരത്തിൽ മത്സരാർത്ഥികളെ മാതാപിതാക്കൾക്ക് വിളിച്ച് സംസാരിക്കാൻ അവസരം ബിഗ് ബോസ് നൽകില്ല. അതിനും അവർ എഗ്രിമെന്റ് വെച്ചേക്കും. നിങ്ങളുടെ ഒന്നും കാര്യത്തിൽ ഒന്നും പറയാനില്ല. കാരണം യേശുക്രിസ്തുവിന്റെ മുഖവും കാമപിശാസിന്റെ മനസുമുള്ള ആ ജന്തു (ഗബ്രി)യേയും വെറുപ്പാണ്. പിന്നെ മുല്ലപ്പൂവിനെയും (ജാസ്മിൻ) ഇഷ്ടമല്ല. ഇനി മുലപ്പൂ ആവശ്യപ്പെടരുതെന്ന് എന്റെ ഭാര്യയോട് ഞാൻ പറഞ്ഞിട്ടുണ്ട്.'
'യഥാർത്ഥ മുല്ലൂവിനെ വരെ വെറുത്തുപോയെന്നാണ്', മനോജ് പറഞ്ഞത്. ഹൗസിലെ മറ്റുള്ള മത്സരാർത്ഥികളെ കുറിച്ചും മനോജ് തന്റെ അഭിപ്രായം വെളിപ്പെടുത്തി. 'ജയിക്കാൻ വേണ്ടി എന്ത് കളിയും കളിക്കുന്ന വെറും വേസ്റ്റുകളാണ്. രണ്ടോ, മൂന്നോ ശതമാനം ഒഴിച്ചാൽ മറ്റെല്ലാം വെറും വേസ്റ്റുകൾ. അതുപോലെ മറ്റൊരാളുണ്ട് മേക്കപ്പെന്നും പറഞ്ഞ് ഭയങ്കര സംഭവമായി നടക്കുന്ന പെണ്ണുമ്പിള്ള.'
'നാദിറ നിന്റെ ഓക്കെ മഹത്വം ഇപ്പോഴാണ് ആലോചിക്കുന്നത്. നീ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഞാൻ വലിയ സംഭവമാണ് ഞാൻ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യും എന്നെ തള്ളമറിച്ച് ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നത്. ഹൗസിൽ എല്ലാവരും തുല്യരാണ്. വ്യക്തിത്വമില്ലാത്തവരുടെ അട്ടർവേസ്റ്റ് സീസണാണ് ഇപ്പോൾ നടക്കുന്നതെന്നാണ്', മനോജ് പറഞ്ഞത്.


Click it and Unblock the Notifications