അമ്മ വിരട്ടിയോയെന്ന് ശ്രീതുവിനോട് മോഹൻലാൽ, 'അർ‌ജുന് കാര്യങ്ങൾ ക്ലിയറാക്കി കൊടുക്കാൻ ലാലേട്ടൻ ചോദിച്ചതുപോലെ'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് എഴുപത്തിമൂന്ന്​ ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ രസ്മിൻ കൂടി പുറത്തായതോടെ ഹൗസിലുള്ളവരുടെ എണ്ണം പന്ത്രണ്ടായി കുറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ ഫാമിലി വീക്കും ടിക്കറ്റ് ടു ഫിനാലെ ബോണസ് പോയിന്റ് ടാസ്ക്കുമാണ് നടന്നത്. ഫാമിലി വീക്കിൽ എല്ലാ മത്സരാർത്ഥികളുടെയും കുടുംബാം​ഗങ്ങൾ ഹൗസിലേക്ക് എത്തിയിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ചർച്ച ചെയ്തത് ശ്രീതുവിന്റെ അമ്മ ഹൗസിലേക്ക് വന്നപ്പോൾ നടന്ന സംഭവങ്ങളായിരുന്നു.

അമ്മയറിയാതെ എന്ന മലയാളത്തിലെ സീരിയലിൽ അലീന ടീച്ചർ എന്ന കഥാപാത്രം ചെയ്താണ് ശ്രീതു മലയാളികൾക്ക് സുപരിചിതയാകുന്നത്. മലയാളിയാണെങ്കിൽ കൂടിയും ചെന്നൈയിലാണ് ശ്രീതു കുടുംബസമേതം സെറ്റിൽഡായിരിക്കുന്നത്. ഫിസിക്കൽ ടാസ്ക്കുകൾ ചെയ്യുമെന്നല്ലാതെ ഒരു ബി​ഗ് ബോസ് മെറ്റീരിയൽ ഒന്നുമല്ല ശ്രീതുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Sreethu mohanlal

അർജുനുമായുള്ള കോമ്പോ ക്ലിക്കായതോടെയാണ് ശ്രീതുവിനെ ബി​ഗ് ബോസ് പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയതും വോട്ട് ലഭിച്ച് തുടങ്ങിയതും. ഇരുവരും തമ്മിൽ പ്രണയമാണെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ പറയുന്നത്. പലപ്പോഴും ശ്രീതുവിനോട് അർജുൻ പ്രണയം പറയാതെ പറഞ്ഞതായും പ്രേക്ഷകർ പറയുന്നുണ്ട്. എന്നാൽ അർജുനുമായുള്ള ശ്രീതുവിന്റെ കോമ്പോയോട് ശ്രീതുവിന്റെ അമ്മയ്ക്ക് എതിർപ്പാണ്.

ഫാമിലി വീക്കിന്റെ ഭാ​ഗമായി ഹൗസിൽ എത്തിയപ്പോൾ ശ്രീതുവിനോട് അമ്മ അത് പറയാതെ പറയുകയും ചെയ്തിരുന്നു. നിനക്ക് ഉറക്കമില്ല കേട്ടോ. ഞാൻ ഇരുപത്തി നാല് മണിക്കൂറും ബി​ഗ് ബോസ് കാണുന്നുണ്ട്. അതുകൊണ്ട് എനിക്ക് ക്ഷീണമൊക്കെ വരും. പക്ഷെ ലൈറ്റ് ഓഫാക്കിയാൽ നിനക്ക് ഉറങ്ങാമല്ലോ. അപ്പോൾ നിനക്ക് രാവിലെ ഫ്രഷായിട്ട് എഴുന്നേൽക്കാം. നന്നായിട്ട് കളിക്കുന്നുണ്ട്.

പക്ഷേ കുറച്ച് കൂടി നന്നായി വിസിബിളാകൂ. നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ... മനസിനുള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്. നിനക്ക് എന്തെല്ലാം സ്കിൽസുണ്ട്. അതൊക്കെ ചെയ്യ്. സംസാരിക്കേണ്ടിടത്തൊക്കെ നന്നായി സംസാരിക്ക്. തമിഴെങ്കിൽ തമിഴ് അടിച്ച് വിട് എന്നാണ് അമ്മ പറഞ്ഞത്. അമ്മയുടെ ഉപദേശം കിട്ടിയശേഷം അർജുനോട് കുറച്ച് ദിവസം ശ്രീതു അകലം പാലിച്ചിരുന്നു. അതിന്‍റെ കാരണം കഅര്‍ജുന്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.

അര്‍ജുനില്‍ ചില ഫേക്ക്നെസ് തോന്നുന്നുവെന്നാണ് അപ്പോൾ ശ്രീതു മറുപടിയായി പറഞ്ഞത്. അല്ലാതെ അമ്മ തന്നോട് പറഞ്ഞ കാര്യങ്ങളൊന്നും അർജുനോട് ശ്രീതു പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ അമ്മയുടെ കയ്യിൽ നിന്നും ശ്രീതുവിന് ശകാരം കിട്ടിയ കാര്യം മോഹൻലാൽ പരസ്യമായി പറഞ്ഞിരിക്കുകയാണ്. ഫാമിലികൾ വന്നപ്പോഴുള്ള വിശേഷങ്ങൾ എല്ലാ മത്സരാർത്ഥികളോടും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ മോഹൻലാൽ തിരക്കിയിരുന്നു.

Sreethu mohanlal

അതിനിടയിലാണ് ശ്രീതുവിനോട് മോഹൻലാൽ സംസാരിച്ചത്. അമ്മ വിരട്ടിയോയെന്നാണ് ശ്രീതുവിനോട് മോഹൻലാൽ ചോദിച്ചത്. അതിന് എവിടെയും തൊടാതെ അമ്മയെ സേഫാക്കിയുള്ള മറുപടിയാണ് ശ്രീതു കൊടുത്തത്. ആ വീഡിയോ വൈറലായതോടെ മോഹൻലാൽ ഇത്തരം ഒരു ചോദ്യം ശ്രീതുവിനോട് ചോദിച്ചത് പോലും അർജുന് അന്ന് സത്യത്തിൽ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത കൊടുക്കാനാണ് എന്നാണ് ബി​ഗ് ബോസ് പ്രേക്ഷകരുടെ കമന്റ്.

അർ‌ജുന് കാര്യങ്ങൾ ക്ലിയറാക്കി കൊടുക്കാൻ ലാലേട്ടൻ ചോദിച്ചതുപോലെ തോന്നി, അർജുന് കാര്യം മനസിലാകാൻ വേണ്ടി ലാലേട്ടൻ ചോദിച്ചതുപോലെ തോന്നുന്നു... എന്തായാലും അർജുന് കാര്യം മനസിലായി, പാവം അർജുന് ഇപ്പോഴാണ് കാര്യം പിടികിട്ടിയത്, എന്തായാലും നന്നായി... ഒരുപാട് ആഗ്രഹിച്ചിരുന്നു അർജുൻ ഇത് അറിയണമെന്ന് എന്നിങ്ങനെയാണ് കമന്റുകൾ.

അമ്മയുടെ സംരക്ഷണയിലാണ് ശ്രീതു വളരുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെ വാക്ക് മറികടന്ന് ഒന്നും ചെയ്യാൻ ശ്രീതുവിന് താൽപര്യമില്ല. ശ്രീതുവുമായുള്ള ബോണ്ട് ജീവിതാവസാനം വരെ വേണമെന്ന് അർജുന് ആ​ഗ്രഹമുണ്ട്. പലപ്പോഴും അർജുൻ അത് ശ്രീതുവിനോട് പറഞ്ഞിട്ടുണ്ട്. അർജുന്റെ അമ്മയും ചേച്ചിയും വന്നപ്പോൾ ഏറ്റവും കൂടുതൽ സംസാരിച്ചതും സ്നേഹം പ്രകടിപ്പിച്ചതും ശ്രീതുവിനോടാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X