'സായ് മാസ് കാണിക്കാൻ ശ്രമിച്ചു... സെൽഫിഷ് ആക്ട്'; 20 ലക്ഷം വരെ വെക്കാൻ പ്ലാനുണ്ടായിരുന്നുവെന്ന് മോഹൻലാൽ!

ബിഗ് ബോസ് മലയാളം സീസൺ ആറ് ഷോ അവസാനത്തോട് അടുക്കുകയാണ്. ബിഗ് ബോസ് ഇനി ഒരു ആഴ്‍ച കൂടി മാത്രമേയുണ്ടാകൂ. ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് എട്ട് മത്സരാർത്ഥികളാണ്. ഇവരിൽ നിന്നും രണ്ടുപേർ ഇന്നും നാളെയുമായി പുറത്താകുമെന്നാണ് റിപ്പോർട്ട്. അതേസമയം പതിമൂന്നാം ആഴ്ചയിൽ ബി​ഗ് ബോസ് വീട്ടിൽ നടന്ന സംഭവ വികാസങ്ങളെ കുറിച്ച് ചോദിക്കാനും ചർച്ച ചെയ്യാനും അവതാരകൻ മോഹൻലാൽ എത്തി.

ഈ ആഴ്ചയിലെ പ്രധാന ചർച്ചാ വിഷയം പണപ്പെട്ടി ടാസ്ക്ക് തന്നെയാണ്. അതിനെ കുറിച്ച് തന്നെയാണ് വന്നയുടൻ മോഹൻലാൽ ചോദിച്ചതും. പണപ്പെട്ടി ടാസ്ക്കുമായി ബന്ധപ്പെട്ട് മത്സരാർത്ഥികളോട് സംസാരിക്കുന്ന മോഹൻലാലിന്റെ പ്രമോ വൈറലാണ്.

Sai krishnan bigg boss

ഈ സീസണിൽ ഒരു പക്ഷെ ഏറ്റവും മോശമായി നടന്ന ഒരു ടാസ്ക്ക് എന്ന് വേണമെങ്കിൽ പണപ്പെട്ടി ടാസ്ക്കിനെ വിശേഷിപ്പിക്കാം. കാരണം കഴിഞ്ഞ ഒരു മാസത്തിൽ ഏറെയായി സായ്, സിജോ, നന്ദന, അഭിഷേക്, റിഷി തുടങ്ങിയവരെല്ലാം പണപ്പെട്ടി ടാസ്ക്ക് വന്നാൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ചർച്ച നടത്തിയിരുന്നു.

അതുകൊണ്ട് തന്നെ ആ ടാസ്ക്ക് ആരംഭിച്ച് പതിനഞ്ച് മിനിറ്റിനകം തന്നെ സായ് കൃഷ്ണൻ അഞ്ച് ലക്ഷം രൂപയുടെ പണപ്പെട്ടിയും എടുത്ത് ടാസ്ക്ക് അവസാനിപ്പിച്ച് ഹൗസിന് പുറത്തിറങ്ങി. പൊതുവെ ഒരു സീസണിലും ഇത്ര വേ​ഗത്തിൽ പണപ്പെട്ടി ടാസ്ക്ക് അവസാനിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ രണ്ട് ദിവസത്തോളം പണപ്പെട്ടി ടാസ്ക്ക് നീണ്ടു. ശേഷമാണ് നാദിറ എഴ് ലക്ഷത്തിന് മുകളിൽ പണം അട​ങ്ങിയ പെട്ടിയും സ്വീകരിച്ച് ഷോയിൽ നിന്നും പുറത്ത് വന്നത്.

നാലാം സീസണിൽ പത്ത് ലക്ഷം രൂപ വരെ മണി ടാസ്ക്കിന്റെ ഭാ​ഗമായി ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് മുമ്പിൽ വെച്ചിരുന്നു. പക്ഷെ ആരും തന്നെ പെട്ടിയെടുക്കാൻ തയ്യാറായില്ല. എല്ലാവരും ടോപ്പ് ഫൈവ് ലക്ഷ്യം വെച്ച് നിന്നതുകൊണ്ടാണ് പെട്ടി എടുത്ത് പുറത്തിറങ്ങാതിരുന്നത്. സായ് കൃഷ്ണൻ പണപ്പെട്ടി ടാസ്ക്ക് ആരംഭിച്ച് പതിനഞ്ച് മിനിറ്റിനുള്ളിൽ തന്നെ പെട്ടി സ്വീകരിച്ച് പുറത്തിറങ്ങിയതിനാൽ മറ്റുള്ളവർക്ക് ​ഗെയിം കളിക്കാനോ ആലോചിക്കാനോ സമയം ലഭിച്ചില്ല.

പണപ്പെട്ടി സായ് എടുത്തുകൊണ്ട് പോകുമെന്ന് വിചാരിച്ചിരുന്നുവോ എന്നാണ് മോഹൻലാൽ മത്സരാർത്ഥികളോട് ചോദിച്ചത്. അതിന് ആദ്യം മറുപടി നൽകിയത് ജാസ്മിനായിരുന്നു. മാസ് കാണിക്കാൻ വേണ്ടി ചെയ്ത പ്രവൃത്തിയായി തോന്നി. ആളുകളുടെ അവസരവും പോയി എന്നാണ് ജാസ്മിൻ പറഞ്ഞത്.

Sai krishnan bigg boss

ആവശ്യക്കാർ ആദ്യം എടുക്കട്ടെ. ആരും എടുത്തില്ലെങ്കിൽ മാത്രം നീ എടുത്തോളു എന്ന രീതിക്ക് താനും സായിയും സംസാരിച്ചിരുന്നുവെന്നാണ് അഭിഷേക് മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. സായിക്ക് അഞ്ച് ലക്ഷത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ജിന്റോയുടെ മറുപടി. സെൽഫിഷായിട്ടുള്ള ആക്ടായി എനിക്ക് തോന്നി. സായിയുടെ കാല് പിടിച്ച് പെട്ടി എടുത്ത് പോകേണ്ട ആവശ്യം നമുക്കില്ലെന്നായിരുന്നു റിഷിയുടെ മറുപടി.

താൻ‌ സായ്ക്ക് ഷേക്ക്ഹാന്റ് പോലും നൽകിയില്ലെന്നായിരുന്നു സിജോയുടെ മറുപടി. എല്ലാം കേട്ടശേഷം ഇരുപത് ലക്ഷം വരെ പണപ്പെട്ടി ടാസ്ക്കിന്റെ ഭാ​ഗമായി ബി​ഗ് ബോസ് ടീമിന്റെ പ്ലാനിലുണ്ടായിരുന്നുവെന്നാണ് എല്ലാം കേട്ടശേഷം മോഹൻലാൽ നൽകിയ‌ മറുപടി. അത് കേട്ടതോടെ നിരാശയാണ് അവശേഷിക്കുന്ന എട്ട് മത്സരാർത്ഥികളുടെയും മുഖത്ത് തെളിഞ്ഞത്.

പ്രമോ വൈറലായതോടെ സായിയുടെ ​ഗെയിമിനോടുള്ള എതിർപ്പ് ബി​ഗ് ബോസ് പ്രേക്ഷകരും പ്രകടിപ്പിച്ചു.

സായ് വന്ന ശേഷമാണ് സീസൺ 6 മൊത്തം കുളമാക്കിയത് വെറും ഷോ ഓഫാണ് സായ്, വെറുതെ ഗെയിമിൽ വന്ന് എല്ലാവരുടെയും ​ഗെയിം സായ് നശിപ്പിച്ചു... പണവും കൊണ്ടുപോയി, സായി വന്നത് തന്നെ മണി ബാഗിന് വേണ്ടിയാണെന്ന് തോന്നുന്നു, ആളുകൾ ചവിട്ടി പുറത്താക്കുന്നതിന് മുമ്പ് പെട്ടിയെടുത്ത് സ്ഥലം വിട്ടു സായ്... അതാണ് കാര്യം. അല്ലാതെ പൈസയുടെ ആവശ്യം ഉണ്ടായിട്ടല്ല എന്നിങ്ങനെയാണ് പ്രമോയ്ക്ക് വന്ന കമന്റുകൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X