'നിങ്ങളുടെ കംഫർട്ടിന് ജീവിക്കാൻ പറ്റിയ ഇടമല്ല ഹൗസ്, ഞാൻ എന്തിന് നിങ്ങളെ എയിം ചെയ്യണം?'; ക്ഷുഭിതനായി മോ​ഹൻലാൽ

ബിഗ് ബോസ് മലയാളം സീസണ്‍ ആറിൽ ഈ ആഴ്ച മുഴുവൻ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വിഷയം ഹൗസ്മേറ്റ്സുകളിൽ പലരുടെയും വൃത്തിയില്ലായ്മയായിരുന്നു. അതിൽ പ്രധാനമായും പ്രേക്ഷകരും സഹമത്സരാർത്ഥികളും ഒരുപോലെ തെറ്റ് പറഞ്ഞത് മത്സരാർത്ഥി ജാസ്മിനെയായിരുന്നു. വന്നനാൾ മുതൽ പലപ്പോഴും ജാസ്മിന്റെ വൃത്തിയില്ലായ്മ ചർച്ച വിഷയമായിരുന്നു. നേരത്തെ ചായയിൽ തുമ്മിയശേഷം അത് മറച്ച് വെച്ചതിനായിരുന്നു പ്രേക്ഷകർ അടക്കം എല്ലാവരും ജാസ്മിനെ കുറ്റപ്പെടുത്തിയത്.

എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ചെരുപ്പിടാതെ ജാസ്മിൻ ടോയ്ലറ്റിൽ പോകുന്നതും ഉപയോ​ഗിച്ച ടിഷ്യുകൾ വേസ്റ്റ് ബിന്നിൽ ഇടാതെ കട്ടിലിൽ അടക്കം ഉപേക്ഷിക്കുന്നതുമായിരുന്നു വീട്ടിലെ മറ്റ് അം​​ഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്.

Jasmin Mohanlal

ഉപയോഗശേഷം ജാസ്മിന്‍ ടിഷ്യു പേപ്പര്‍ ബെഡില്‍ തന്നെ വെച്ചുവെന്ന് ജിന്‍റോ പറഞ്ഞതോടെയാണ് ജാസ്മിന്റെ വൃത്തിയില്ലായ്മയെ കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. ബാത്ത്റൂമില്‍ പോലും ജാസ്മിന്‍ ചെരുപ്പിടാറില്ലെന്നും ജിന്‍റോ പറഞ്ഞിരുന്നു. ഇത് വലിയ തര്‍ക്കത്തിനാണ് വഴിവെച്ചു. താന്‍ ബാത്ത്റൂമില്‍ ചെരുപ്പ് ഇട്ടില്ലെങ്കില്‍ എന്താണ് പ്രശ്നമെന്നും ഇറങ്ങുമ്പോള്‍ കാല് കഴുകിയിട്ടാണ് ഇറങ്ങുന്നതെന്നും ജാസ്മിന്‍ മറുപടിയായി ജിന്റോയോട് പറഞ്ഞു.

ആ കാലും വെച്ചാണ് സോഫയില്‍ കാലും കയറ്റി ഇരിക്കുന്നതെന്ന് പറഞ്ഞ് ജിന്‍റോയും എതിര്‍ത്തു. ഇത് കൂടി കേട്ടതോടെ മനപൂര്‍വ്വം ജാസ്മിന്‍ സോഫയില്‍ കാല്‍ കയറ്റിവെച്ചു. ചെരുപ്പില്ലാതെ നടന്നിട്ട് സോഫയിലൊന്നും അങ്ങനെ കാലും കയറ്റി വെയ്ക്കല്ലേടായെന്ന് സിബിന്‍ സ്നേഹത്തില്‍ പറഞ്ഞ് കൊടുത്തു.

എന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ജാസ്മിന്‍ തന്‍റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. അപ്സര അടക്കമുള്ള നിരവധി പേര്‍ ജാസ്മിനെ എതിര്‍ത്ത് സംസാരിച്ചു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാനോ തെറ്റ് തിരുത്താനോ ജാസ്മിന്‍ തയ്യാറായില്ല. ജാസ്മിന് പുറമെ നോറ, ​ഗബ്രി എന്നിവരും ഹൗസിൽ ചെരുപ്പ് ഉപയോ​ഗിക്കാറില്ല. പത്തൊമ്പത് പേർക്ക് കൂടി ഹൗസിൽ വെറും രണ്ടോ മൂന്നോ ബാത്ത്റൂമുകളാണ് ഉള്ളത്.

അതുകൊണ്ട് തന്നെ വൃത്തി എല്ലാവർക്കും ഇല്ലെങ്കിൽ അസുഖങ്ങൾ അതിവേ​ഗത്തിൽ പടർന്ന് പിടിക്കും. രണ്ട് ദിവസം കൂടുമ്പോൾ മാത്രം കുളിക്കുന്നുവെന്നതിനും ജാസ്മിനെ പലപ്പോഴും ഹൗസിലുള്ളവർ ഉപദേശിക്കാറുണ്ട്. എന്നാൽ ദിവസവും കുളിക്കാൻ തനിക്ക് പറ്റില്ലെന്നാണ് ജാസ്മിൻ പറയാറുള്ളത്. ഇപ്പോഴിതാ ജാസ്മിന്റെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ മോഹൻലാൽ ഇടപെട്ടിരിക്കുകയാണ്.

Jasmin Mohanlal

ബാത്ത്റൂമിൽ പോകുമ്പോൾ ചെരുപ്പ് ഉപയോ​ഗിക്കാത്തതിനെ കുറിച്ച് അടക്കം മോഹൻലാൽ ജാസ്മിനുമായി സംസാരിക്കുന്നുണ്ട്. വീണ്ടും ഹൈജീൻ ചർച്ചാ വിഷയമാകുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ സംസാരിച്ച് തുടങ്ങിയത്. പിന്നീട് ചെരുപ്പിടാറില്ലേയെന്ന് മോഹൻലാൽ ജാസ്മിനോട് ചോദിച്ചു.

ചെരുപ്പിടാറില്ലെന്നും അതിന് ഇവിടെ ചെളിയും അഴുക്കും ഒന്നും ഇല്ലാത്തതിനാൽ എന്റെ കംഫർട്ട് എന്ന രീതിയിൽ ചെരുപ്പിടാത്തതാണെന്നും ജാസ്മിൻ മറുപടിയായി മോഹൻലാലിനോട് പറഞ്ഞു. നമ്മുടെ കംഫർട്ടിൽ ജീവിക്കാൻ പറ്റുന്ന ഒരു സ്ഥലമല്ല ബി​​ഗ് ബോസ് ഹൗസ് എന്നായിരുന്നു മോഹൻലാൽ അതിന് തിരിച്ച് ജാസ്മിനോട് പറഞ്ഞത്. ശേഷം തന്നെ മാത്രം എയിം ചെയ്താണ് മോഹൻലാൽ സംസാരിക്കുന്നതെന്ന് പറഞ്ഞതോടെ ലാൽ ക്ഷുഭിതനായി.

അത് അങ്ങനെയല്ലെന്നും നിങ്ങൾ മാത്രമെ ചെരുപ്പിടാതെ നടക്കുന്നുള്ളുവെന്നാണ് ഹൗസിലുള്ളവർ പറഞ്ഞതെന്നും ഞാൻ എന്തിന് നിങ്ങളെ എയിം ചെയ്യണമെന്നും ക്ഷുഭിതനായി മോഹൻലാൽ ജാസ്മിനോട് ചോദിച്ചു. പ്രമോ പുറത്ത് വന്നതോടെ ജാസ്മിനോട് ഇത് ചോദിക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നുവെന്നാണ് ഏറെയും കമന്റുകൾ.

തെറ്റ് ആര് ചെയ്താലും ചോദ്യം ചെയ്യപ്പെടണം സിബിനായാലും ജാസ്മിനായാലും ഗബ്രിയായാലും ജിൻ്റോയായാലും മറ്റാര് തന്നെ ആയാലും. ആർക്കും ഒരു പ്രത്യേകതയും ഇല്ല എന്നത് വാക്കിൽ മാത്രമല്ല പ്രവർത്തിയിലും കാണുമ്പോഴാണ് പ്രേക്ഷകർ എന്ന നിലക്ക് ഞങ്ങൾക്കും സാറ്റിസ്ഫാക്ഷൻ വരുന്നത് എന്നുള്ള തരത്തിലാണ് പുതിയ പ്രമോയ്ക്ക് വരുന്ന കമന്റുകൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X