സിബിന്റെ കള്ളം പൊളിഞ്ഞു; ഡയറക്ട് നോമിനേഷനിൽ; പവർ ടീമിൽ നിന്നും പുറത്ത്; രൂക്ഷമായി വിമർശിച്ച് മോഹൻലാൽ

വീക്കെന്റ് എപ്പിസോഡിൽ സിബിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മോഹൻലാൽ. ജാസ്മിനോട് മോശം ആ​ഗ്യം കാണിച്ച സംഭവം മോഹൻലാൽ ചർച്ചയാക്കി. തന്റെ ഭാ​ഗ്യം ന്യായീകരിക്കാൻ സിബിൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. ക്വാളിറ്റിയില്ലാത്തവർ ബി​ഗ് ബോസിലുണ്ടോ എന്ന് സിബിനോട് മോഹൻലാൽ ചോദിച്ചു. നിങ്ങൾ ക്വാളിറ്റിയുള്ളയാളായി തോന്നുന്നുണ്ടോയെന്നും സിബിന് നേരെ ചോദ്യം വന്നു. അത് ജഡ്ജ് ചെയ്യേണ്ടത് താൻ സ്വയമല്ലെന്ന് സിബിൻ മറുപടി നൽകി.

എന്നാൽ താൻ പറയാമെന്ന് പറഞ്ഞ മോഹൻലാൽ നിങ്ങൾ വളരെ മോശമായ ആം​ഗ്യം കാണിച്ചെന്ന് തുറന്നടിച്ചു. സിബിൻ ഇതോടെ ക്ഷമ പറയുകയും ചെയ്തു. നിങ്ങൾ വീട്ടിൽ ഇങ്ങനെ കാണിക്കുമോ, ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ഷോയാണ്, ചെയ്തത് മോശമാണ്, നമ്മളാദ്യം നന്നാകണം, എന്നിട്ട് വേണം മറ്റുള്ളവരെ നന്നാക്കാനെന്ന് മോ​ഹൻലാൽ സിബിനോട് പറഞ്ഞു.

Bigg Boss

ഷോ കണ്ട് അരച്ച് കലക്കി കുടിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് അവിടെ പോയി ഒരു ചെറിയ കാര്യം വരുമ്പോൾ നിങ്ങൾക്ക് മനസ് പതറുന്നെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. ആരോടാണ് ആം​ഗ്യം കാണിച്ചതെന്ന് ചോദിച്ചപ്പോൾ പ്രത്യേകിച്ച് ആരെയും കാണിച്ചതല്ലെന്ന് സിബിൻ പറഞ്ഞു.

ഇതോടെ മോഹൻലാൽ ദേഷ്യപ്പെട്ടു. പിന്നെ നിങ്ങൾ എന്തിന് ക്ഷമ പറഞ്ഞു എന്ന് മോഹൻലാൽ തിരിച്ച് ചോദിച്ചു. ഇതോടെ ജാസ്മിൻ പ്രകോപിപ്പിച്ചപ്പോൾ അറിയാതെ ചെയ്ത് പോയതാണെന്ന് സിബിൻ തുറന്ന് സമ്മതിച്ചു. മോശം ആം​ഗ്യം കാണിച്ചതിന് സിബിന് ശിക്ഷ ലഭിക്കുകയും ചെയ്തു. അടുത്തയാഴ്ച ഡയരക്ട് നോമിനേഷനിലേക്ക് സിബിൻ പോകും. പവർ ടീമിൽ പുറത്താവുകയും ചെയ്തു.

Bigg Boss

ജാസ്മിൻ ക്ഷമാപണം സ്വീകരിച്ചത് വലിയ കാര്യമാണെന്നും പക്ഷെ നമ്മൾ തിരിച്ച് പറയുന്ന വാക്കുകളും സൂക്ഷിക്കണമെന്ന് മോഹൻലാൽ വ്യക്തമാക്കി. സിബിന് ‍പിന്നെയും മോഹൻലാലിൽ നിന്നും വിമർശനം കേട്ടു. ജാസ്മിനെ കാലേ വാരി നിലത്തടിച്ചേനെ എന്ന് ക്യാപ്റ്റൻ ജിന്റോ ഒരു പ്രശ്നത്തിനിടെ വീട്ടിനുള്ളിൽ പറഞ്ഞിരുന്നു.

ജാസ്മിനെക്കുറിച്ച് ഇങ്ങനെ പറയാൻ ജിന്റോയോ‌ട് നിർദ്ദേശിച്ചത് സിബിനാണ്. സിബിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നിഷേധിക്കുകയാണുണ്ടായത്. എന്നാൽ വീഡിയോ സഹിതം ഇതിന് തെളിവ് നിരത്തിയപ്പോൾ സിബിന് മറുപടി ഇല്ലാതായി. സിബിനോട് സാധനങ്ങളെ‌ടുത്ത് പവർ റൂമിൽ നിന്ന് ഇറങ്ങാൻ ബി​ഗ് ബോസ് ആവശ്യപ്പെട്ടു.

സിബിന് നേരെ വന്ന ന‌‌ടപടി ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ജാന്മണി ശാപ വാക്കുകൾ പറഞ്ഞതിന് ശിക്ഷ കൊടുക്കാത്തത് ചിലർ ചൂണ്ടിക്കാട്ടി. സിബിൻ പവർ ടീമിൽ നിന്ന് പുറത്തായത് റിഷി ഉൾപ്പെടെയുള്ള പവർ ടീമിലെ അം​ഗങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട്. സിബിന് കടുത്ത ശിക്ഷയാണ് നൽകിയതെന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്. അതേസമയം നോമിനേഷനിൽ പോയെങ്കിലും സിബിൻ പെട്ടെന്ന് പുറത്താകാൻ സാധ്യതയില്ലെന്ന് ഇവർ പറയുന്നു. നിലവിൽ ബി​ഗ് ബോസ് വീട്ടിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് സിബിൻ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X