ലാലേട്ടന്റെ മുമ്പില്‍ ജിന്റോ കിടന്നുരുളുകയും മെഴുകുകയും ചെയ്യുന്നു! ജിന്റോ മാരക വെറുപ്പിക്കലാണെന്ന് ബിഗ് ബോസ്

മണ്ടന്‍, ശുദ്ധഗതിക്കാരന്‍, ജെനുവിന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് ബിഗ് ബോസിലെ ജിന്റോയ്ക്ക് ലഭിച്ചിരിക്കുന്നത്. ജിമ്മന്‍ കൂടിയായ ജിന്റോ പവര്‍ ടീമിലെ അംഗമായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ അധികാരം കിട്ടിയതിന് ശേഷം അദ്ദേഹം കാണിച്ച് കൂട്ടിയ കാര്യങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ചിലത് രസകരവും ചിലത് നിയമലംഘനങ്ങളും ആയിരുന്നു എന്നതാണ് ശ്രദ്ധേയം. അത്തരത്തില്‍ പവര്‍ ടീം അംഗം കൂടിയായ ജിന്റോ നടത്തിയ നിയമലംഘനം ചൂണ്ടി കാണിച്ചിരിക്കുകയാണ് അവതാരകന്‍ മോഹന്‍ലാല്‍. വീടിനകത്ത് ആരുമറിയാതെ ജിന്റോ ഉറങ്ങിയതും ശേഷം നുണ പറഞ്ഞതുമൊക്കെ വീഡിയോ സഹിതം മോഹന്‍ലാല്‍ കാണിച്ച് കൊടുത്തിരിക്കുകയാണ്.

zjinto

ബിഗ് ബോസ് വീടിനകത്ത് നിയമലംഘനം നടക്കുന്നുണ്ടോ എന്നായിരുന്നു അവതാരകന്‍ മോഹന്‍ലാല്‍ എല്ലാ മത്സരാര്‍ഥികളോടുമായി ചോദിച്ചത്. പവര്‍ ടീം അംഗം കൂടിയായ ജിന്റോയോടും ചോദിച്ചു. നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെല്ലാത്തിനും തങ്ങള്‍ ശിക്ഷ നല്‍കാറില്ലെന്നും ജിന്റോ മറുപടിയായി പറഞ്ഞു. പവര്‍ റൂമിന്റെയല്ല ബിഗ് ബോസ് തന്നെ നിശ്ചയിച്ച നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നായി അവതാരകന്റെ അടുത്ത ചോദ്യം.

പകല്‍ സമയത്ത് ഉറങ്ങാറുണ്ടോയെന്നുള്ള ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കാതെ പലതും പറഞ്ഞ് ഒഴിയാനാണ് ജിന്റോ ശ്രമിച്ചത്. ഉറങ്ങിയില്ലെന്ന് ഒരു ഘട്ടത്തില്‍ നുണ പറയുകയും ചെയ്തു. ഉറങ്ങിയിട്ടില്ല, മാത്രമല്ല ഉറങ്ങിയോയെന്ന് തനിക്ക് പറയാനാകില്ലല്ലോ എന്നാണ് ജിന്റോ മോഹന്‍ലാലിനോട് പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് കാണാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു.

ബിഗ് ബോസിനുള്ളില്‍ നടന്ന നിയമലംഘനങ്ങളുടെ വീഡിയോ വെളിപ്പെടുത്താമെന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചത്. സ്‌മോക്കിംഗ് റൂമില്‍ കിടന്ന് ഉറങ്ങുകയും ഉറങ്ങിയോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ജിന്റോ എല്ലാവരോടും മറുപടി പറഞ്ഞത്. ഉറങ്ങിയത് ജിന്റോയാണോ എന്ന ചോദ്യത്തിന് താരം എല്ലാവരോടും നുണയാണ് പറഞ്ഞത്.

ശേഷം ക്യാമറയ്ക്ക് മുന്നില്‍ വന്ന് ക്ഷമ ചോദിക്കുകയും ചെയ്തു. ഇത്തരത്തില്‍ നിയമലംഘനം നടത്തുകയും ശേഷം നുണ പറയുകയും ചെയ്യുന്ന ആളാണെന്നുള്ളത് മോഹന്‍ലാല്‍ തുറന്ന് കാട്ടിയിരിക്കുകയാണ്.

ജിന്റോ ഉറങ്ങിയില്ലെന്നത് കള്ളം പറഞ്ഞത് വീഡിയോ പ്രദര്‍ശിച്ചപ്പോള്‍ വ്യക്തമായതോടെ സഹ മത്സരാര്‍ഥികള്‍ മിക്കവരും കയ്യടിക്കുകയും അത് തമാശയായി കാണുകയും ചെയ്തു. എന്നാല്‍ ഈ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയാതെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയിയില്‍ ഉയര്‍ന്ന് വരുന്നത്.

jinto

'ജിന്റോ എന്തൊരു മാരക വെറുപ്പിക്കലും മണ്ടത്തരങ്ങളുടെ ഘോഷ യാത്രയുമാണ്. ഷോ കാണാന്‍ തന്നെ മടുപ്പാവുന്നുണ്ട് ഇപ്പോള്‍. ഒരു കാര്യം മര്യാദക്ക് സംസാരിക്കാന്‍ സാധിക്കുകയുമില്ല, ആരു പറഞ്ഞാലും തന്റെ തെറ്റ് മനസ്സിലാകുകയും അംഗീകരിക്കുകയുമ്മില്ല. പവര്‍ ടീമില്‍ കയറിയത് മുതല്‍ കുരങ്ങനു പൂമാല കിട്ടിയ കണക്കിനാണ് ചെയ്ത് കൂട്ടുന്നത്.

അയാള്‍ക്ക് ഒരു പ്രാവിശ്യം വോട്ട് ചെയ്തതില്‍ ഖേദിക്കുന്നു. റെസ്മിനെ സമ്മതിച്ചേ പറ്റൂ. പലപ്പോയും എതിരഭിപ്രായങ്ങളുണ്ടെങ്കില്‍ കൂടി ജിന്റോക്ക് പവര്‍ ടീമിന്റെ ഭാഗമായി സംസാരിക്കുകയും അയളുടെ ഡ്യൂട്ടി കൂടി ചെയ്യുന്നതിനും. നുണ പറയുകയും, കാര്യങ്ങളെ വളച്ചൊടിക്കുകയും അവനവനും ഫേവര്‍ ചെയ്യുന്ന ആളുകള്‍ക്കും വേണ്ടി നിയമങ്ങള്‍ മാറ്റുകയും ചെയ്യുന്നു.

താന്‍ ചെയ്ത നിയമലംഘനം അംഗീകരിക്കാതിരിക്കുക, സ്ത്രീ മത്സരാര്‍ത്ഥികളെ അപമാനിക്കുന്ന, അപകീര്‍ത്തി പെടുത്തുന്ന ആരോപണങ്ങള്‍, ശുദ്ധമനസ്സ്' എന്ന് നിലവിളി ഉയര്‍ത്തുന്നവരെ കാണുമ്പോള്‍ ഒന്നും പറയാനില്ല.. ലാലേട്ടന്റെ മുമ്പില്‍ ജിന്റോ കിടന്നുരുളുകയും മെഴുകുകയും തോന്നിയത് വിളിച്ച് പറയുകയും ചെയ്തിട്ടും അയാളെന്തോ ധീരത ചെയ്‌തെന്ന ഇവിടുത്തെ മെഴുകല്‍ ടീമിന്റെ ആറ്റിറ്റിയൂട് കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ തോന്നാതൊണ്ട് പറയുന്നതാണ്.' എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X