'ഒരുപാട് വെല്ലുവിളികൾ നേരിട്ടു... എന്തിന് ഈ ഷോ ചെയ്യുന്നുവെന്ന് പലരും ചോദിച്ചു'; ബി​ഗ് ബോസ് ഷോയെ കുറിച്ച് ലാൽ!

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അതിന്റെ സമാപനത്തിലേക്ക് എത്തിയിരിക്കുകയാണ്. ജിന്റോയാണ് സീസൺ ആറിന്റെ ടൈറ്റിൽ വിജയിയായത്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനോടെ എത്തിയ സീസണിന്‍റെ ഫിനാലെ ദിനവും വേറിട്ട രീതിയിലാണ് ബിഗ് ബോസ് ഒരുക്കിയത്. ജിന്റോ, അർജുൻ, ജാസ്മിൻ, അഭിഷേക്, റിഷി എന്നിവരാണ് ഫൈനലിൽ എത്തിയവർ. ഇതുവരെയുള്ള ആറ് സീസണുകളിലും അവതാരകനായി എത്തിയത് മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാലാണ്.

എന്നാൽ താരത്തിന്റെ ആരാധകർക്കും മലയാളികളിൽ ഭൂരിഭാ​ഗത്തിനും അദ്ദേഹം ബി​ഗ് ബോസ് ഷോ ഹോസ്റ്റ് ചെയ്യുന്നതിനോട് എതിർപ്പാണ്. ഓരോ സീസണുകളിലും ആ സീസണിലെ മത്സരാർത്ഥികൾ മാത്രമല്ല മോഹൻലാലും ഷോയിലെ ചില തീരുമാനങ്ങളുടെയും നടപടികളുടെയും മറ്റും പേരിൽ വിമർശിക്കപ്പെടാറുണ്ട്. അതേസമയം ബി​ഗ് ബോസ് വീക്കെന്റ് എപ്പിസോഡുകളിൽ എത്തുന്ന ലാലേട്ടനെ കാണാൻ മാത്രമായി ഷോ കാണുന്നവരും നിരവധിയാണ്.

Bigg Boss   mohanlal

100 ദിവസത്തെ ബി​ഗ് ബോസ് ഷോയിൽ മോഹൻലാലിന്റെ പ്രതിഫലം ഏകദേശം 20 കോടിയോളം രൂപയാണെന്നാണ് റിപ്പോർട്ടുകൾ. അതിൽ മോഹൻലാൽ പങ്കെടുക്കുന്നത് 12 ദിവസങ്ങൾ മാത്രമാണ്. നൂറ് ദിവസത്തിനിടെ പന്ത്രണ്ട് വീക്കെന്റ് എപ്പിസോഡുകൾ മാത്രമെയുള്ളു. ആ 12 ദിവസത്തെ മോഹൻലാലിന്റെ വിലയാണ് 20 കോടി. ഏകദേശം ഒരു ദിവസം 1.5 കോടിക്ക് മുകളിൽ.

എന്റർ‌ടെയ്ൻമെന്റ് മേഖലയിൽ ഇന്നും മോഹൻലാലിന് മുകളിൽ ഒരു ബ്രാന്റ് മലയാളത്തിലില്ലെന്ന് പറയേണ്ടിവരും. 2006ൽ സിഎൻഎൻ-ഐബിഎൻ 50 വർഷത്തെ മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഇൻഫ്ലൂവൻഷ്യലായ മലയാളിയെ തിരഞ്ഞെടുത്തപ്പോൾ മോഹൻലാൽ പിന്നിലാക്കിയത് മമ്മൂട്ടി, ഇഎംഎസ്, പി.ടി ഉഷ, കെ.ആർ നാരായണൻ എന്നിവരെയായിരുന്നു. ഈ സീസണിലും മോഹൻലാലും മത്സരാർത്ഥികളെ പോലെ തന്നെ വിമർശിക്കപ്പെട്ടിരുന്നു.

അസി റോക്കി സിജോയെ ഇടിച്ചത് വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ പറഞ്ഞ ചില വാക്കുകളുടെ പേരിലാണ് പറഞ്ഞാണ് ഈ സീസണിൽ മോഹൻലാൽ ഏറ്റവും കൂടുതൽ വിമർശനം കേട്ടത്. ഇപ്പോഴിതാ സീസൺ ആറ് അവസാനിക്കാൻ പോകുമ്പോൾ താൻ എന്തുകൊണ്ടാണ് ബി​ഗ് ബോസ് ഷോ ഹോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ​​ഗ്രാന്റ് ഫിനാലെ വേദിയിൽ സംസാരിക്കുകയായിരുന്നു താരം.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒരുപാട് രീതിയിൽ വളരെ വ്യത്യസ്തമായ സീസണായിരുന്നു. ബി​ഗ് ബോസ് വീടിന് അകത്തും പുറത്തും പ്രേക്ഷകർക്കിടയിലും ഒരുപാട് ഊഹാപോഹങ്ങളും പൊട്ടത്തെറികളുമൊക്കെ സൃഷ്ടിച്ച ഒരു സീസൺ ഇതിന് മുമ്പ് മലയാളത്തിൽ ഉണ്ടായിട്ടില്ല. അതുപോലെ എനിക്കും ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നു.

Bigg Boss   mohanlal

ഈ ഷോ ചെയ്യുന്നത് എന്തിനാണ് എന്നൊക്കെ പലരും എന്നോട് ചോദിച്ചു. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നിങ്ങളെ എന്റർടെയ്ൻ ചെയ്യിക്കാനാണ്. കഴിഞ്ഞ 47 വർഷങ്ങളായി സിനിമകളിലൂടെ ഞാൻ അത് തുടരുന്നു. ബി​ഗ് ബോസ് ഷോ എല്ലാദിവസവും നിങ്ങൾക്ക് എന്റർടെയ്ൻമെന്റ് നൽകുന്ന ഒരു ഷോയാണ്. ഈ ഷോയുടെ എന്റർടെയ്ൻമെന്റ് എന്ന ഘടകമാണ് എന്നെ ഈ ഷോയിലേക്ക് ആകർഷിച്ചത്.

അത് തന്നെയാണ് ഞാൻ ഈ ഷോ ചെയ്യാനുള്ള കാരണവും. സിനിമകളിൽ ഓരോ കഥാപാത്രങ്ങളായിട്ടാണ് നിങ്ങളെ എന്റർടെയ്ൻ ചെയ്യിക്കുന്നതെങ്കിൽ ഇവിടെ മോഹൻലാൽ ആയിട്ടാണ് ഞാൻ നിങ്ങളോട് ഇടപഴകുന്നത്. ബി​​ഗ് ബോസ് എപ്പോഴും അൺപ്രഡിക്ടബിൾ ആയിട്ടുള്ള കാര്യങ്ങളുടെ വിസ്മയ കാഴ്ചയാണ്.

യഥാർത്ഥ ജീവിത രഹസ്യങ്ങൾ ഇവിടെ ലോകവുമായി പങ്കുവെക്കപ്പെടുകയാണ്. എല്ലാറ്റിനും ഉപരി ആഴ്ചതോറും ഇവിടെ വന്ന് നിങ്ങളോട് സംസാരിക്കാനും നിങ്ങളെ കേൾക്കാനും എനിക്ക് കിട്ടുന്ന സമയം കൂടിയാണിത്. ബി​​ഗ് ബോസ് വീട് എന്നും എന്നെ അത്ഭുതപ്പെടുത്തുന്ന ഒരിടമാണ് എന്നാണ് വിമർശനങ്ങളോട് പ്രതികരിച്ച് മോഹൻലാൽ പറഞ്ഞത്.

Read more about: bigg boss mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X