ബിഗ് ബോസ് വോട്ടിങ്ങ് തട്ടിപ്പല്ല! കൃത്യമായ കണക്ക് വിവരം പുറത്ത് വിട്ട് മോഹന്‍ലാല്‍; ഞെട്ടി മത്സരാര്‍ഥികളും
ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിങ്ങുള്ള ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. അതുപോലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടാറുള്ളതും ബിഗ് ബോസ് തന്നെയാണ്. മലയാളത്തില്‍ ആരംഭിച്ച ഷോയുടെ ആറാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. അതേസമയം ഏറ്റവുമധികം വിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടായത് ഇത്തവണയായിരുന്നു.
പലപ്പോഴായി ബിഗ് ബോസ് കാണുന്ന പ്രേക്ഷകരും സോഷ്യല്‍ മീഡിയയിലെ വിമര്‍ശകരും ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് ഷോയുടെ വോട്ടിങ്ങിന് പറ്റിയാണ്. പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ച് തിരഞ്ഞെടുക്കുന്ന മത്സരാര്‍ത്ഥിയാണ് ഷോ യില്‍ വിജയിക്കുന്നത്. അതുപോലെ ഓരോ ആഴ്ചയിലും ലഭിക്കുന്ന വോട്ടിന് അനുസരിച്ചാണ് മത്സരാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് പുറത്താവുന്നതും.

എന്നാല്‍ ഈ കണക്കുകളില്‍ വ്യക്തതയില്ലെന്നും ഇത് സുതാര്യമായ കണക്കുകള്‍ അല്ലെന്നുമായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങളെ കാറ്റില്‍ പറത്തി കൊണ്ടാണ് ഇത്തവണ അവതാരകനായ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.
ഫിനാലെ വേദിയില്‍ വച്ച് മത്സരാര്‍ത്ഥികളുടെ വോട്ടുകളുടെ കണക്ക് വിവരം പുറത്തുവിട്ടിരിക്കുകയാണ് താരം. ഓരോ ആഴ്ചയിലും ആരൊക്കെ എത്രയൊക്കെ നേടി എന്നത് ശതമാന കണക്കുകള്‍ അനുസരിച്ചാണ് കാണിച്ചിരിക്കുന്നത്.
ആദ്യ ആഴ്ച ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് സിജോയ്ക്ക് ആയിരുന്നു. രണ്ടാമത്തെ ആഴ്ചയില്‍ റിഷിയ്ക്ക് ആയിരുന്നു. മൂന്നാമത്തെ ആഴ്ചയില്‍ അര്‍ജുനാണ് ഒന്നാമത് എത്തിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് അര്‍ജുനാണെന്നും മോഹന്‍ലാല്‍ പറയുന്നു. അറുപത്തിരണ്ട് ശതമാനത്തിന് മുകളിലായിരുന്നു അര്‍ജുന് വോട്ട് ലഭിച്ചത്.
അതേ സമയം പ്രേക്ഷകരെ പോലും അത്ഭുതപ്പെടുത്തിയത് ശ്രീതുവായിരുന്നു തുടര്‍ച്ചയായി മൂന്ന് ആഴ്ചകളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ശ്രീതുവിനായിരുന്നു. മാത്രമല്ല ബാക്കിയുള്ളവരെ അപേക്ഷിച്ച് എല്ലാ ആഴ്ചകളിലും വോട്ടിന്റെ കാര്യത്തില്‍ ശ്രീതു മുന്നിട്ട് നിന്നു. വീണ്ടും ചില ആഴ്ചകളില്‍ കൂടുതല്‍ വോട്ട് നേടി അര്‍ജുന്‍ മുന്നിലെത്തുകയും പിന്നിലേക്ക് പോവുകയും ചെയ്തു.

എട്ടാമത്തെയും ഒന്‍പതാമത്തെയും തുടങ്ങി പിന്നീടുള്ള ആഴ്ചകളില്‍ ജിന്റോയ്ക്കായിരുന്നു വോട്ട് കൂടുതല്‍. അഭിഷേക്, എന്നിങ്ങനെ പലരും വോട്ടില്‍ മുന്നില്‍ തന്നെയായിരുന്നു.
എന്നാല്‍ ഓരോ ആഴ്ചയിലെയും വോട്ടിങ് കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിയെന്നാണ് ആരാധകരും പറയുന്നത്. ആദ്യ ആഴ്ചയില്‍ 32% വോട്ട് നേടി സിജോ മിന്നിച്ചു. പിന്നെ രണ്ടാമത്തെ ആഴ്ചയില്‍ അര്‍ജുന്‍. തുടക്കത്തില്‍ 62 % വോട്ട് ഒരാള്‍ക്ക് കിട്ടുന്നു എന്നുള്ളത് അത്ഭുതം അല്ലാതെ മറ്റൊന്നും അല്ലെന്നാണ് ആരാധകര്‍ പറയുന്നത്.
പിന്നെ ഇടയ്ക്ക് 3 ആഴ്ചകളില്‍ അടുപ്പിച്ചു ശ്രീതു ഫസ്റ്റ് വന്നതും ഒരു അത്ഭുതം ആയിരുന്നു. പിന്നെ ഒമ്പതാമത്തെ ആഴ്ച മുതല്‍ ജിന്റോ ടോപ്പില്‍ എത്തി. പക്ഷെ കഴിഞ്ഞ വര്‍ഷത്തെ പോലെ ഒരു ഏകപക്ഷീയമായ സീസണ്‍ അല്ലായിരുന്നു ഇത് എന്ന് മനസിലായി. ഒരുപാട് പേര്‍ പല സമയത്ത് കേറി വന്ന ഒരു സീസണ്‍ ആയിരുന്നു ഇത്. സീസണിന്റെ ബാക്ക് സ്റ്റേജ് ഡ്രാമ ഒക്കെ മാറ്റിയാല്‍ ഏറ്റവും മികച്ച സീസണില്‍ ഒന്ന് തന്നെ ആവും ഇത്. (വോട്ടിങ് വെച്ച് നോക്കിയാല്‍ ).


Click it and Unblock the Notifications