ഇത്തവണ ലാലേട്ടൻ തൂക്കി; എല്ലാവർക്കും കണക്കിന് കിട്ടി; ജാസ്മിൻ ഇത്രയും പ്രതീക്ഷിച്ച് കാണില്ലെന്ന് പ്രേക്ഷകർ

ബി​ഗ് ബോസ് ആറം സീസണിന്റെ ഇത്തവണത്തെ വീക്കെന്റ് എപ്പിസോഡ് കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയം ജാസ്മിനാണ്. ഒന്നിന് പുറകെ ഒന്നായി ജാസ്മിനെ വെട്ടിലാക്കിയ സംഭവങ്ങളും വെളിപ്പെടുത്തലുകളുമാണ് പുതിയ എപ്പിസോസിൽ കണ്ടത്. സിജോ പരിക്ക് പറ്റി പുറത്ത് പോയതിനെക്കുറിച്ച് ലാലേട്ടൻ ചോദിച്ചപ്പോൾ നൽകിയ മറുപടിയിൽ തന്നെ ജാസ്മിന് പതറി. സിജോയെക്കുറിച്ച് ആരും അന്വേഷിച്ചില്ലെന്ന് ലാലേട്ടൻ കുറ്റപ്പെടുത്തി.

മറ്റുള്ളവർ ഇതിനെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ജാസ്മിൻ തനിക്ക് തോന്നിയ കാര്യം തുറന്ന് പറഞ്ഞു. റോക്കിയും സിജോയും പോയത് താൻ വലിയ കാര്യമായെടുത്തില്ലെന്ന് ജാസ്മിൻ പറഞ്ഞു. പിന്നാലെ മുൻ എപ്പിസോഡിൽ ചായയിൽ തുമ്മിപ്പോയ വിഷയവും മോഹൻലാൽ എടുത്തിട്ടു. വീഡിയോ സഹിതം ഇക്കാര്യം കാണിച്ചതോടെ ജാസ്മിന് ഒന്നും പറയാനില്ലായിരുന്നു. ഒന്നിലേറെ തവണ മൈക്ക് മാറ്റി വെച്ച് ജാസ്മിൻ സംസാരിച്ചതും ബി​ഗ് ബോസ് സ്ക്രീനിൽ കാണിച്ചു. ​ഗബ്രിക്കും രശ്മിനും ഇടയ്ക്ക് മോ​ഹൻലാലിന്റെ ശകാരം കേട്ടു.

Bigg Boss Malayalam Season 6

വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ കസറിയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വീട്ടിലുള്ളവർക്ക് മത്സരത്തിനപ്പുറം വ്യക്തിപരമായി അനുകമ്പയോ സ്നേഹമോ പരസ്പരം ഇല്ല. ഇത് ചൂണ്ടിക്കാണിക്കാൻ മോഹൻലാലിന് കഴിഞ്ഞെന്ന് ഏവരും പറയുന്നു. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് കുറിപ്പുകളും കമന്റുകളും വരുന്നുണ്ട്.

'മൂന്ന് ദിവസത്തെ അറുബോറൻ എപ്പിസോഡുകൾക്ക് ശേഷം ഒരു കിടിലൻ എപ്പിസോഡ്. കളി ലാലേട്ടൻ ഏറ്റെടുത്തു അടുത്ത ആഴ്ച്ച കാത്താനുള്ള ഒരുപാട് വിഷയങ്ങൾക്ക് തിരിയും കൊടുത്തു എല്ലാത്തിനേം എയറിലും എത്തിച്ചു,' എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം.

Bigg Boss Malayalam Season 6

"അവർ പോയത് ഞാൻ വലിയ കാര്യമായി എടുത്തട്ടില്ല സർ എന്ന് പറഞ്ഞതെ ഓർമ്മയുള്ളൂ പിന്നെയൊരു വെടിയും പുകയും. അതൊന്നു അടങ്ങി വന്നപ്പോൾ ഞാൻ ഒന്നരാടം കുളിക്കാറുള്ളു ലാലേട്ടാ എന്നും പറഞ്ഞു അടുത്ത വെടി കെട്ടിന് തീ കൊളുത്തി. പിന്നെ സ്പെഷ്യൽ ചായ, വ്യക്തി ശുചിത്വം, ഡ്രസിങ്ങ് റൂം, മൈക്ക്, ബാത്ത്റൂം ടോക്ക് അയ്യയ്യോ കൂട്ടപൊരിച്ചൽ,' എന്നാണ് ജാസ്മിനെതിരെയുള്ള ഒരു പ്രേക്ഷകന്റെ അഭിപ്രായം. ജാസ്മിന് ഇത്തവണ പറ്റിയ പിഴവുകളെക്കുറിച്ച് ഒരു കുറിപ്പ് വന്നിട്ടുണ്ട്.

'ജാസ് ചായയിൽ തുമ്മിയ വിഷയം പറയുമ്പോൾ അത് അബദ്ധമല്ലേ എന്ന് ന്യായീകരണം..ഉറപ്പായും അബദ്ധം തന്നെ പക്ഷെ അത് ടേസ്റ്റ് കൂടിക്കോളും പറഞ്ഞ് വീട്ടുകാർക്ക് കൊടുക്കുന്നത് മനഃപൂർവം അല്ലെ? അയ്യോ ഞാൻ തുമ്മി പോയി അറിയാതെ അതിനി ആർക്കും കൊടുക്കണ്ട കളഞ്ഞേക്ക് ഒരു സോറി പറഞ്ഞാൽ തീരേണ്ട വിഷയം ആയിരുന്നു അത്'

'പിന്നേ മൈക്ക് ഇല്ലാതെ സംസാരിക്കുന്ന വിഷയം ലാലേട്ടൻ & ജിന്റോ പറഞ്ഞപ്പോൾ അത് വളച്ചൊടിക്കാൻ നോക്കിയതും ബോർ ആയി കാര്യം ജിന്റോ പറയുന്ന പലതും നാക്ക് പിഴ വരാറുണ്ടെങ്കിലും ഇന്ന് ഒരിക്കലും വേറെ അർത്ഥത്തിൽ അല്ല ബാത്ത്റൂം മൈക്ക് ഇല്ലാതെ സംസാരിക്കുന്നു എന്ന വിഷയം പറഞ്ഞത് കേട്ട എനിക്കും അങ്ങനെ തോന്നിയില്ല'

'എന്തായാലും ആ ഒരു കാർഡ് ഇറക്കാൻ നോക്കിയ നീക്കം പൊളിച്ച ലാലേട്ടൻ കലക്കി. പവർ ടീമിന്റെ തെറ്റുകൾ പൊളിച്ചു. ജിന്റോയുടെ ഉറക്ക കള്ളം പൊളിച്ചു. മൊത്തത്തിൽ ഒരു weekend episode ഒരു പെർഫെക്ഷനിൽ ഇന്ന് കാണാൻ കഴിഞ്ഞു. നല്ല വൈൽഡ് കാർഡ് വന്നാൽ കലക്കും. സിജോ ഇനി ഒരു രണ്ടാഴ്ച കഴിഞ്ഞേ സാധ്യത കാണുന്നുള്ളൂ,' കുറിപ്പിൽ പറയുന്നതിങ്ങനെ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X