വായിൽ സ്ക്രൂവും പത്ത് ബാൻഡ് എയ്ഡും; സിജോയുടെ ഇപ്പോഴത്തെ സാഹചര്യം; ആരെങ്കിലും അന്വേഷിച്ചോയെന്ന് മോഹൻലാൽ

ബി​ഗ് ബോസ് ആറാം സീസണിൽ സിജോയ്ക്ക് പരുക്ക് പറ്റുകയും ഷോയിൽ നിന്ന് മാറി നിൽക്കുകയും ചെയ്തത് പുറത്ത് പ്രേക്ഷകർക്കിടയിൽ ചർച്ചയായെങ്കിലും ബി​ഗ് ബോസ് വീട്ടിനുള്ളിൽ ഇത് പലരും കാര്യമായെടുത്തില്ലെന്നത് വാസ്തവമാണ്. പരുക്ക് പറ്റിയ ആളെക്കുറിച്ച് അനുകമ്പയോടെ സംസാരിച്ചവർ പോലും വീട്ടിലുണ്ടായില്ലെന്നത് പ്രേക്ഷകർ ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ ഇക്കാര്യത്തിൽ മത്സാർത്ഥികളെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് വീക്കെന്റ് എപ്പിസോ‍ഡിൽ മോ​ഹൻലാൽ.

ഇന്ത്യയിൽ ഏഴ് ഭാഷകളിലായി 58 സീസണുകളാണ് ബി​ഗ് ബോസ് ഷോ ന‌ടന്നത്. ഇതുവരെ ഒരു ഷോയിലും ഇങ്ങനെയൊരു കാര്യം നടന്നില്ല. അതും മലയാളത്തിന് തന്നെ കിട്ടി. ഇത് ബി​ഗ് ബോസ് വീട്ടിലെ ​ഗുരുതര നിയമലംഘനമാണെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. സിജോയെക്കുറിച്ച് ആരെങ്കിലും അന്വേഷിച്ചോയെന്നും മോഹൻലാൽ ചോദിച്ചു. ശ്രീരേഖ, ശരണ്യ എന്നിവർ മാത്രമാണ് ബി​ഗ് ബോസിനോട് സിജോയെക്കുറിച്ച് അന്വേഷിച്ചത്. ബാക്കിയുള്ള മത്സരാർത്ഥികളെ മോഹൻലാൽ വിമർശിച്ചു.

Sijo

​ജാസ്മിനോട് ഇതേക്കുറിച്ച് മോഹൻലാൽ ചോദിക്കുകയും ചെയ്തു. എന്തുകൊണ്ട് സിജോയെക്കുറിച്ച് അന്വേഷിച്ചില്ല എന്ന് ചോദിച്ചപ്പോൾ ജാസ്മിൻ മറുപടിയും നൽകി. മറ്റ് മത്സരാർത്ഥികളോട് സംസാരിച്ചതല്ലാതെ ബി​ഗ് ബോസിനോട് ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. വലിയൊരു രീതിയിൽ ഇതെടുത്തില്ല. രണ്ട് പേർ പോയതിൽ വിഷമം ഉണ്ട്, പക്ഷെ ഭയങ്കരമായി വിഷമം ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്ന് ജാസ്മിൻ തുറന്ന് പറഞ്ഞു.

സിജോയ്ക്ക് നിങ്ങളെ കാണണമെന്നുണ്ടെന്ന് പറഞ്ഞ് സിജോയെ വേദിയിലേക്ക് മോ​ഹ​ൻലാൽ വിളിച്ചു. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെയാണ് സിജോ സംസാരിച്ചത്. ​ഗെയിമിന്റെ ഭാ​ഗമായാണ് എടുത്തത്. തന്നെക്കുറിച്ച് മറ്റ് മത്സരാർത്ഥികൾ ചോദിക്കാത്തതിൽ വിഷമം ഇല്ലെന്നും സിജോ വ്യക്തമാക്കി. രണ്ടാഴ്ചയാണ് വിശ്രമം വേണ്ടത്. വായിൽ കുറച്ച് അതിഥികൾ ഉണ്ട്. ഒരു പ്ലേറ്റ് ഉണ്ട്, സ്ക്രൂയും പത്ത് ബാൻഡ് എയ്ഡുണ്ട്. രണ്ടാഴ്ചത്തേക്ക് ജ്യൂസ് മാത്രം കുടിക്കാനേ പറ്റൂ. എല്ലാം ​ഗെയിമിന്റെ ഭാ​ഗമായാണ് കണ്ടത്.

Sijo

എനിക്ക് 100 ശതമാനം ആത്മാർത്ഥതയുള്ളത് പ്രേക്ഷകരോടാണ്. ചതിയും വഞ്ചനയും ജീവിതത്തിൽ ഒരിക്കലും ചെയ്തിട്ടില്ല. ബി​ഗ് ബോസ് കാളപ്പോരോ അല്ല. ഞാനൊരു ​ഗെയ്മർ ആയി മാത്രമല്ല ഞാനിവിടെ വന്നത്. എന്റെ അച്ഛനുമായി ജീവിതത്തിൽ ഒരുപാടൊന്നും കണക്ട് ആകാൻ എനിക്ക് സാധിച്ചില്ല. ഞാൻ ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്ന സമയത്ത് എന്റെ അച്ഛൻ എന്റെ കൈ പി‌ടിച്ചു.

വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ ബി​ഗ് ബോസ് സീസൺ ആറിന്റെ വിജയിയാകുമെന്നും ഏറ്റവും മികച്ച സീസണായി ഈ സീസണിനെ മാറ്റുമെന്നും അമ്മയ്ക്ക് കൊടുത്ത വാക്കാണ്. അത് പ്രേക്ഷകരോടും പറയുന്നു. ആ വാക്ക് പ്രേക്ഷകരോടും പറയുന്നു. സിജോ ഈ പ്ലാറ്റ്ഫോമിൽ‌ വന്നി‌ട്ടുണ്ടെങ്കിൽ മാന്യമായി മികച്ച ​ഗെയിം കളിച്ചേ താൻ മടങ്ങൂയെന്നും സിജോ ഉറപ്പിച്ച് പറഞ്ഞു.

രണ്ടാഴ്ച മാറി നിൽക്കുന്ന സാഹ​ചര്യത്തിൽ ബി​ഗ് ബോസിലേക്ക് ഇനിയൊരു മടങ്ങി വരവ് സിജോയ്ക്ക് സാധ്യമാവുമോ എന്ന് വ്യക്തമല്ല. ഇതിൽ വ്യക്തത വരുത്താൻ ബി​ഗ് ബോസോ മോഹൻലാലോ തയ്യാറായിട്ടില്ല. സിജോയെക്കുറിച്ച് ഒരു വിവരം പോലും അന്വേഷിക്കാത്തത് ശരിയായില്ലെന്ന് മോഹൻലാൽ ഒന്നിലേറെ തവണ ഇന്ന് ആവർത്തിച്ചു. ജിന്റോയൊഴിച്ച് എല്ലാവരും ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X