എന്ത് പ്രൊഫഷൻ? ഞാനും അഭിനയിക്കുന്ന ആളാണ്; നാണക്കേടാണ് നിങ്ങളോടിത് പറയാൻ; റിഷിക്കെതിരെ മോഹൻലാൽ

വീക്കെന്റ് എപ്പിസോഡിൽ റിഷിയെ രൂക്ഷമായി വിമർശിച്ച് സഹമത്സരാർത്ഥികളും മോഹൻലാവും. ക്യാപ്റ്റനായിരിക്കെ റിഷിക്കുണ്ടായ പിഴവുകൾ മറ്റ് മത്സരാർത്ഥികൾ ചൂണ്ടിക്കാട്ടി. അൻസിബയുടെ നിയന്ത്രണത്തിലായിരുന്നു റിഷിയെന്ന് വിമർശനം വന്നു. സ്വന്തമായി തീരുമാനം എടുക്കാൻ റിഷിക്ക് പേടിയാണെന്ന് സിജോ പറഞ്ഞു. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഫയർ ഉണ്ട്.

പക്ഷെ അൻസിബയുള്ള ​ഗ്രൂപ്പിലേക്ക് പോകുമ്പോൾ റിഷിയുടെ ആറ്റിറ്റ്യൂഡ് മാറുന്നു. വാക്കുകൾ നിയന്ത്രിക്കുന്നു. റിഷി എപ്പോഴും മറ്റൊരാളെ ആശ്രയിക്കുന്ന വ്യക്തിയായി പോകുന്നെന്നും സിജോ തുറന്നടിച്ചു. റിഷിക്കെതിരെ പിന്നീട് സംസാരിച്ചത് നന്ദനയാണ്. ക്ലീനിം​ഗ് ടീമിലുള്ള മൂന്ന് പേർക്ക് വയ്യായിരുന്നു. അടിച്ച് വാരുന്നത് കോരാൻ ഒരാളെ തരുമോയെന്ന് റിഷിയോട് ചോദിച്ചു. അൻസിബയോട് റിഷി ഇക്കാര്യം ചോദിച്ചു. അൻസിബ പറ്റില്ലെന്ന് പറഞ്ഞു.

Rishi  Bigg Boss

ക്യാപ്റ്റനെന്ന രീതിയിൽ അല്ല റിഷി സംസാരിച്ചത്. അൻസിബയുടെ പാവ ആണെന്ന് നന്ദന തുറന്നടിച്ചു. റിഷി നല്ല ക്യാപ്റ്റൻ ആണെന്ന് പറഞ്ഞത് അൻസിബ മാത്രമാണ്. മോഹൻലാലിന്റെയും സഹ മത്സരാർത്ഥികളുടെയും വിമർശനം കേട്ട റിഷിയുടെ മുഖത്ത് നിരാശയാണ് പ്രേക്ഷകർ കണ്ടത്. റിഷി തന്നോട് മോശമായതിനെക്കുറിച്ച് അപ്സരയും സംസാരിച്ചു. ബഹുമാനത്തെക്കുറിച്ച് ഘോര ഘോരം പ്രസം​ഗിച്ചത് അൻസിബയാണ്.

അൻസിബയുടെ മുന്നിൽ വെച്ച് റിഷി തന്നോട് നിന്റെ തൊള്ള അടയ്ക്കെടീ എന്ന് പറഞ്ഞു. എനിക്ക് സംസാരിക്കേണ്ട വിഷയം സംസാരിക്കുമെന്ന് ഞാൻ പറഞ്ഞു. നീ വന്നപ്പോൾ മുതൽ കാണിക്കുന്നത് ഞങ്ങൾക്ക് അറിയാമെടീ, നീ അഭിനയമാണ്, നിന്റേത് മുഖം മൂടിയാണെന്ന് റിഷി പറഞ്ഞെന്നും അപ്സര തുറന്നടിച്ചു. ഞാൻ ഇവിടെ അഭിനയിക്കുന്നുണ്ട്, ഋഷിക്ക് അഭിനയിക്കാനറിയാത്തത് തന്റെ തെറ്റല്ലെന്ന് പറഞ്ഞപ്പോൾ പ്രൊഫഷനെ പറഞ്ഞു എന്ന് പറഞ്ഞ് കൊണ്ടിരുന്നു.

Rishi  Bigg Boss

അന്ന് ഒരാൾ പോലും റിഷിയെ എതിർത്തില്ലെന്നും അപ്സര ചൂണ്ടിക്കാട്ടി. പിന്നാലെ മോഹൻലാൽ റിഷിയെ മോഹൻലാൽ രൂക്ഷമായി വിമർശിച്ചു. എടീ, പോടീ എന്ന് വിളി തുടങ്ങിയത് നിങ്ങളാണ്. എന്ത് പ്രൊഫഷൻ. ഞാനും അഭിനയിക്കുന്ന ആളാണ്. അഭിനയിക്കുന്നു എന്ന് പറയുന്നതിൽ എന്താണ് കുഴപ്പമെന്ന് മോഹൻലാൽ ചോദിച്ചു. എന്നെ അഭിനയിക്കാൻ കഴിവില്ലാത്ത ആളെന്നാണ് അപ്സര പറഞ്ഞതെന്ന് റിഷി വാദിച്ചു. എന്നാൽ അങ്ങനെ തനിക്ക് തോന്നിയില്ലെന്ന് മോഹൻലാൽ മറുപടി നൽകി.

അഭിനയിക്കുന്നു എന്ന് പറയുന്നതിൽ എന്താണ് കുഴപ്പം, എല്ലാവരും സത്യസന്ധമായാണോ അവിടെ നിൽക്കുന്നത്, നിങ്ങൾ നൂറ് ശതമാനം സത്യസന്ധമായാണോ കളിക്കുന്നതെന്നും മോഹൻലാൽ ചോദിച്ചു. കാര്യമായിട്ട് പറയുകയാണ്, ഉപയോ​ഗിക്കുന്ന ഭാഷകൾ വളരെ വളരെ മോശമാണ്.

ഇത് വളരെ സീരിയസായി ഞാൻ പറയുകയാണ്. എനിക്കിത് ഇനി പറയാൻ‌ താൽപര്യമില്ല. എത്ര പ്രാവശ്യം പറയണം. എനിക്ക് നാണക്കേടാണ് നിങ്ങളോടിത് പറയാൻ. ഇത്രയും ദിവസം കഴിഞ്ഞില്ലേ, ഇനി നന്നായിട്ട് ബുദ്ധി ഉപയോ​ഗിച്ച് കളിക്കൂയെന്നും മോഹൻലാൽ പറഞ്ഞു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X