ചിരിക്കാനല്ല പറഞ്ഞത്, ബാഗെടുത്ത് പോകാന്‍ അധികാരമുണ്ടോ? കട്ടക്കലിപ്പില്‍ മോഹന്‍ലാലിന്റെ മാസ് ഡയലോഗ്
ബിഗ് ബോസ് ഷോ വീണ്ടും തുടങ്ങി ഒരാഴ്ച പിന്നിടുകയാണ്. മത്സരാര്‍ഥികളുടെ പ്രകടനത്തില്‍ പ്രേക്ഷകര്‍ അത്ര തൃപ്തരല്ല. എന്നാല്‍ അവതാരകനായ മോഹന്‍ലാല്‍ ഇത്തവണ മിന്നിച്ചുവെന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. ഇത്തവണ ഷോ തുടങ്ങിയതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായിട്ടെത്തിയ ദിവസമായിരുന്നു ഇന്ന്. പരിപാടിയുടെ പ്രൊമോ വീഡിയോ പുറത്ത് വന്നതോടെ ഇത്തവണ അവതാരകന്‍ ഞെട്ടിക്കുമെന്ന് മനസിലായി.
കഴിഞ്ഞ ഒരാഴ്ച വീടിനകത്ത് നടന്ന സംഭവങ്ങളെ പറ്റിയാണ് മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് ചോദിച്ചിരുന്നത്. അതില്‍ പ്രധാനപ്പെട്ടതും ചര്‍ച്ചയായി മാറിയതുമായ പല കാര്യങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ രതീഷിന്റെ ഇറങ്ങി പോകുന്നതായിട്ടുള്ള ഡ്രാമയ്ക്ക് തക്കതായ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.

എന്താണ് ബിഗ് ബോസ് എന്നത് എല്ലാവര്‍ക്കും മനസിലായോന്ന് ചോദിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ എപ്പിസോഡ് തുടങ്ങിയത്. ഇതേപറ്റി ഓരോരുത്തരോടും ചോദിക്കുകയും ചെയ്തു. ഇടയ്ക്ക് രതീഷിനോടും ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി 'നമ്മള്‍ സ്വയം തിരിച്ചറിഞ്ഞ് നമ്മളാല്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെറിയ തോതില്‍ ചെയ്യാന്‍ ശ്രമിക്കുക', എന്നാണ് രതീഷ് പറഞ്ഞത്.
ഇതാണോ ഭയങ്കര തിരിച്ചറിവ് എന്ന് മോഹന്‍ലാല്‍ തിരിച്ച് ചോദിച്ചു. ഇത് കേട്ടതും രതീഷ് ചിരിക്കുന്നുണ്ട്. ഇതിന് 'ചിരിക്കാനല്ല പറഞ്ഞേ. എന്നിട്ട് അതാണോ ചെയ്യുന്നത് നിങ്ങള്‍. പിന്നെ എന്താ ചെയ്യുന്നത്', എന്ന് മോഹന്‍ലാല്‍ ചോദിച്ചു.
ഇതിന് പിന്നാലെ ജിന്റോയോടാണ് മോഹന്‍ലാല്‍ ചൂടായി സംസാരിച്ചത്. 'ഒപ്പമുള്ളവരുടെ പേരെങ്കിലും നിങ്ങള്‍ക്ക് അറിയോ? എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ജിന്റോയുടെ മറുപടി. അതിനല്ലല്ലോ നിങ്ങള്‍ക്ക് സമയം. വഴക്ക് കൂടാനല്ലേ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.
മറ്റുള്ളവര്‍ എന്നോട് വഴക്കുണ്ടാക്കരുത് എന്നൊക്കെ പറഞ്ഞാല്‍ പിന്നെ എന്തിനാണ് നിങ്ങള്‍ ഷോയില്‍ വന്നത്. നിങ്ങള്‍ ഓരോരുത്തരും വേറെ ഒരാളുടെ അവസരം ആണ് ഇല്ലാതാക്കുന്നതെന്നും മോഹന്‍ലാല്‍ ജിന്റോയോട് പറഞ്ഞു. ശേഷം എല്ലാവരോടും ഒപ്പമുള്ളവരുടെ പേരും മറ്റ് വിവരങ്ങളും ചോദിച്ചിരിക്കുകയാണ്. മിക്കവരും അത് തെറ്റിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മോഹന്‍ലാല്‍ വളരെ ദേഷ്യത്തോടെ സംസാരിച്ചത്.
മാത്രമല്ല ഗ്യാസില്‍ നിന്നും ജാന്‍മണി സിഗരറ്റ് കത്തിച്ചതിനെ പറ്റിയുള്ള ചോദ്യം വന്നതോടെ ജാന്‍മണി സോറി പറയുന്നുണ്ട്. എന്നാല്‍ സോറി എന്നത് വലിയ വാക്കാണെന്നും വെറുതെ പറയാന്‍ സാധിക്കില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. നിങ്ങളെ സിഗരറ്റ് വലിക്കാന്‍ അല്ല ഷോയില്‍ കൊണ്ടു വന്നിരിക്കുന്നതെന്നും താരം പറയുകയാണ്.

രതീഷ് ഇത്ര ഇമോഷണല്‍ ആകാനുള്ള കാര്യമെന്താണെന്നാണ് അടുത്തതായി ചോദിച്ചത്. റോക്കി കണ്ട കാര്യം രതീഷിനോട് പറയുന്നു. അതിന് വഴക്കുണ്ടാക്കുന്നു. എന്തിനാണ് ഇത്ര ഇമോഷണല്‍ ആകുന്നത്. വീട് കത്തിപ്പോകുമോ? അല്ല സാര്‍ അത് ചെയ്യാന്‍ പാടില്ലാത്തത് ആണെന്നാണ് പറഞ്ഞതെന്ന് രതീഷ് പറഞ്ഞതോടെ ചെയ്യാന്‍ പാടുള്ള കാര്യങ്ങളാണോ നിങ്ങള്‍ ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.
സമാധാനത്തോടെ കാര്യങ്ങള്‍ പറഞ്ഞാല്‍ പോരെ. എന്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. നിങ്ങള്‍ക്ക് പ്രഷര്‍ ഉണ്ടെങ്കില്‍ വീട്ടില്‍ ഇരിക്കണം. നിങ്ങളുടെ സ്വഭാവം മാറാനല്ലേ ഇവിടെ വരുന്നതെന്ന് പറഞ്ഞ മോഹന്‍ലാല്‍, രതീഷ് ബാഗും എടുത്ത് പുറത്ത് പോകാന്‍ നോക്കിയതിനെ പറ്റിയും ചോദിച്ചു.
ബാഗും എടുത്ത് ഇറങ്ങി പോകാനുള്ള അധികാരം നിങ്ങള്‍ക്ക് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് രതീഷിന്റെ മറുപടി. പിന്നെ എന്തിനാണ് ഇറങ്ങി പോയത്? ഞങ്ങള്‍ കതക് തുറന്നിരുന്നേല്‍ ഇറങ്ങി പോകുമായിരുന്നോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. അപ്പോഴത്തെ സാഹചര്യത്തില്‍ ഒരുപക്ഷേ പോകുമായിരുന്നു എന്നാണ് രതീഷിന്റെ മറുപടി.
ഇത്തരത്തില്‍ മത്സരാര്‍ഥികളെ വെള്ളം കുടിപ്പിക്കുന്ന നിലയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഇതോടെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയൊരു മാറ്റം വന്നേക്കുമെന്നാണ് പ്രേക്ഷകര്‍ വിചാരിക്കുന്നതും. ഇതിന് പിന്നാലെ കിടിലനൊരു ടാസ്‌ക് കൊടുത്ത് രംഗം ശാന്തമാക്കാനും അവതാരകന്‍ ശ്രമിച്ചിരുന്നു.


Click it and Unblock the Notifications