'കോമ്പോയും ആ വോട്ടും വേണ്ട..., ലൈറ്റ് ഓഫായാൽ ഉറങ്ങിക്കോണം...'; അർജുനെ മൈന്റ് ചെയ്യാതെ ശ്രീതുവിന്റെ അമ്മ!
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഇപ്പോൾ ഫാമിലി വീക്കാണ് നടക്കുന്നത്. കഴിഞ്ഞ സീസൺ മുതലാണ് ബിഗ് ബോസ് മലയാളത്തിൽ ഫാമിലി വീക്ക് നടത്താൻ തുടങ്ങിയത്. കഴിഞ്ഞ സീസണിൽ ഫാമിലി വീക്ക് സമയത്ത് പുറത്ത് വന്ന പ്രമോകൾ പോലും വൈറലായിരുന്നു. ഈ സീസണിൽ ഫാമിലി വീക്കിൽ ആദ്യം ഹൗസിലേക്ക് എത്തിയത് റിഷിയുടെ അമ്മയും അനിയനുമാണ്. അന്നേ ദിവസം തന്നെ അൻസിബയുടെ അമ്മയും സഹോദരനും വന്നു.
ഫാമിലി വീക്കിന്റെ രണ്ടാം ദിവസമായ ഇന്ന് ഹൗസിലേക്ക് എത്തിയത് അർജുന്റെയും ശ്രീതുവിന്റെയും അമ്മയും ബന്ധുക്കളുമാണ്. അർജുൻ-ശ്രീതു കോമ്പോയാണ് ഈ സീസണിൽ ഏറ്റവും ഹിറ്റായ കോമ്പോകളിൽ ഒന്ന്. ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്നാണ് അർജുൻ-ശ്രീതു കോമ്പോ ആരാധകരുടെ കണ്ടെത്തൽ.

ഇരുവരും തമ്മിൽ നല്ല സൗഹൃദമുണ്ടെന്നത് ബിഗ് ബോസ് പ്രേക്ഷകർക്കെല്ലാം വ്യക്തമായി അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ഇരുവരുടെയും കുടുംബങ്ങൾ ഒരുമിച്ച് ഹൗസിലേക്ക് കയറുമ്പോൾ എങ്ങനെയായിരിക്കുമെന്ന് അറിയാൻ പ്രേക്ഷകരും കാത്തിരുന്നത്. എന്നാൽ ശ്രീജുൻ കോമ്പോയുടെ ആരാധകരുടെയും ബിഗ് ബോസ് പ്രേക്ഷകരുടെയും പ്രതീക്ഷകൾ വിപരീതമായ കാര്യങ്ങളാണ് ഹൗസിൽ നടന്നത്.
അർജുനുമായുള്ള ശ്രീതുവിന്റെ സൗഹൃദത്തോട് അമ്മയ്ക്ക് ഒട്ടും യോജിപ്പില്ലെന്നത് ശ്രീതുവിന്റെ അമ്മ ഹൗസിൽ എത്തിയപ്പോൾ ശ്രീതുവിനോട് പറയാതെ പറഞ്ഞു. മാത്രമല്ല അർജുനെ അധികം മൈന്റ് ചെയ്യുകയോ സംസാരിക്കുകയോ ചെയ്തില്ല. കോമ്പോ കളിച്ച് വോട്ട് നേടി ഹൗസിൽ നിൽക്കേണ്ടെന്നും നന്നായി ഗെയിം കളിച്ച് ആക്ടീവാകാനുമാണ് അമ്മ ശ്രീതുവിനോട് സംസാരത്തിനിടെ പറയാതെ പറഞ്ഞത്.
ബിഗ് ബോസ് ലൈഫ് ഓഫാക്കിയിട്ടും അർജുനുമായി അർധരാത്രി ഇരുന്ന് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നുള്ള സൂചനയും അമ്മ ശ്രീതുവിന് നൽകി. താൻ ഇരുപത്തിനാല് മണിക്കൂറും ഷോ കാണുന്നുണ്ടെന്നും ശ്രീതുവിനോട് അമ്മ പറഞ്ഞു. ശ്രീതുവിന് ക്യൂട്ട്നെസ്സും അർജുനുമായുള്ള കോമ്പോയും മാത്രമാണ് ഉള്ളതെന്നും നല്ലൊരു ഗെയിം ഇല്ലെന്നുമുള്ളത് നാളുകളായി പ്രേക്ഷകർ പറയുന്ന ഒന്നാണ്.
അർജുനുമായുള്ള കോമ്പോയുടെ പേരിലാണ് ശ്രീതുവിന് വോട്ട് ലഭിക്കുന്നത് പോലും. ഹൗസിൽ ഇപ്പോൾ ഉള്ളവരിൽ ഏറ്റവും മോശം ഗെയിമുള്ളതും ശ്രീതുവിനാണ്. അർജുനിൽ നിന്നും അകലം പാലിക്കണമെന്ന് ശ്രീതുവിനോട് അമ്മ പറയാതെ പറഞ്ഞതോടെ ശ്രീജുൻ ഫാൻസ് ശ്രീതുവിന്റെ അമ്മയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് ശ്രീതുവിന്റ് അമ്മയ്ക്ക് നേരെ ഒരു വിഭാഗം കുറിക്കുന്നത്. എന്നാൽ അതുപോലെ തന്നെ വെറും മൂന്ന് മാസമുള്ള ഷോയ്ക്ക് വേണ്ടി പറയാനുള്ള കാര്യങ്ങൾ പറയാതെ മുഖം മൂടി ഇട്ട് പെരുമാറിയില്ല ശ്രീതുവിന്റെ അമ്മ എന്നതിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് ദിൽഷയ്ക്ക് ഇത്തരത്തിൽ നല്ലൊരു ഉപദേശം കിട്ടാതിരുന്നതുകൊണ്ടാണ് ഇപ്പോഴും റോബിന്റെ പേരിൽ സൈബർ ബുള്ളിയിങ് നേരിടേണ്ടി വരുന്നത്.
ശ്രീതുവിന്റെ അമ്മ ചെയ്തതാണ് ശരിയെന്ന കമന്റുകളും നിരവധിയുണ്ട്. ശ്രീതുവിന്റെ അമ്മ പറഞ്ഞത് കറക്ടാണ്. റിയൽ ക്യാരക്ടർ അമ്മ കാണിച്ചു. അവർക്ക് നല്ല വിവരമുണ്ട് മകളോട് സ്നേഹവും കഴിവിൽ വിശ്വാസവുമുണ്ട്, ഇങ്ങനെ വേണം അമ്മമാർ... അല്ലാതെ മക്കളെ തെറ്റ് ചെയ്താലും സപ്പോർട്ട് ചെയ്യരുത്, ശ്രീതുവിൻ്റെ അമ്മ ചെയ്തതിൽ ഒരു തെറ്റുമില്ല.
അവർക്ക് അവരുടെ മകളുടെ കാര്യത്തിൽ ഉത്കണ്ഠ ഉണ്ടാവില്ലേ, ശ്രീതുവിന്റെ അമ്മ പൊളിയാണ്, ശ്രീതുവിന്റെ അമ്മ പറഞ്ഞത് നല്ല കാര്യം.... ഇങ്ങനെ വേണം ഒരമ്മ.... കോമ്പോയില്ലാതെ നിന്നതിന്റെ പേരിൽ പുറത്ത് ആകുകയാണേൽ അതാണ് നല്ലത്... അന്തസുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications