'തിരിച്ചെത്തിയപ്പോള്‍ സന്തോഷം തോന്നി, ആത്മഹത്യ ചെയ്തവരുണ്ട്'; കണ്ണുനിറഞ്ഞ് അഭിഷേകിന്റെ അമ്മ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശം നിറഞ്ഞ മത്സരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ബിഗ് ബോസ് ഷോയില്‍ ക്വീര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് പ്രതിനിധികളായി എത്തിയത് ജാന്മണിയും അഭിഷേക് കെ ജയ്ദീപുമായിരുന്നു. ജാന്മണി നേരത്തെ ഷോയില്‍ നിന്ന് പുറത്തു പോയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കയറിയ അഭിഷേക് കഴിഞ്ഞ ദിവസമാണ് പുറത്തായത്.

ഷോയ്ക്കകത്ത് നിന്നും അഭിഷേക് ശ്രീകുമാര്‍ അഭിഷേക് കെ ജയ്ദീപ് പരിചയപ്പെടുത്തുമ്പോള്‍ കെ എന്താണ് എന്ന് ചോദിച്ച് കളിയാക്കിയിരുന്നു. പലപ്പോഴും ഷോയ്ക്ക് പുറത്തും അഭിഷേക് കെ ജയ്ദീപിനെതിരെ ക്വീര്‍ വിരുദ്ധ പരാമര്‍ശങ്ങളുമുണ്ടായി. ഇപ്പോഴിതാ പുറത്തായ ശേഷം അഭിഷേകിന്റെ അമ്മ അഭിഷേകിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

abhishek

അഭിഷേക് അവിടെ നിന്ന് പോന്നപ്പോള്‍ സന്തോഷമാണ് തോന്നിയതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കാരണം 24 മണിക്കൂറും ഇത് കണ്ട് തന്റെ മാനസിക നില തെറ്റിയ പോലെയായിരുന്നു. അവന്‍ എല്ലാവരെയും സഹോദരങ്ങളെ പോലെ കണ്ടിട്ട്, അവിടുന്ന് നീങ്ങിയിരുന്ന് അവനെ കുറ്റം പറയുമ്പോള്‍ തനിക്ക് അത് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല എന്നും അമ്മ പറയുന്നു.

അവന്‍ വരുന്ന സമയത്ത് നോക്കുമ്പോഴേക്കും അവന് ഭയങ്കര പോസിറ്റീവ് കമന്റുകള്‍ ഒക്കെ വന്ന് തുടങ്ങിയിരുന്നു. പിന്നെ അവനോട് കുറേ സംസാരിക്കണം എന്നുണ്ടായിരുന്നു. ബിഗ് ബോസിലേക്ക് കയറുന്നതിന് രണ്ട് ദിവസം മുമ്പാണ് അവന്‍ എന്നോട് ഇത് പറയുന്നത്.

കത്ത് ഞാന്‍ എന്റെ മനസില്‍ തോന്നിയ കാര്യം തന്നെയാണ് എഴുതിയത്. കാരണം ഈ കാര്യങ്ങളെല്ലാം അവന്‍ കുറേ കാലം മനസില്‍ വെച്ചാണ് എന്നോട് പറഞ്ഞത്. അവന്‍ ഒരുപാട് വേദനിച്ചിട്ടുണ്ടാവില്ലേ എന്ന ഒരു ഫീലിംഗ് തനിക്ക് ഉണ്ടായിരുന്നു എന്നും അമ്മ പറയുന്നു.

അവനെ കളിയാക്കുന്ന കമന്റുകള്‍ ആദ്യം കുറച്ച് വേദനിപ്പിച്ചിരുന്നു. അവരല്ലല്ലോ, ഞാനല്ലേ അവനെ അംഗീകരിക്കേണ്ടത്. എന്തിനും ഏതിനും അവനൊപ്പം ഞാന്‍ കൂടെ തന്നെയുണ്ടാകും. അവനെ ആര് ആക്‌സപ്റ്റ് ചെയ്തില്ലെങ്കിലും ഞങ്ങള്‍ ഒരുമിച്ച് തന്നെ ഉണ്ടാകും.

അവന്‍ പുറത്താകുമെന്ന് എന്ന രീതിയില്‍ ആദ്യം കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരു വിഷമം ഉണ്ടായിരുന്നു. പക്ഷെ അവന്‍ നല്ല സന്തോഷത്തിലായിരുന്നു. അവന്‍ ചിരിച്ചു കൊണ്ടാണ് എന്നെ ഫോണ്‍ വിളിച്ചത്. മാത്രമല്ല ഭക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ അവന്‍ വയ്യാതായിരുന്നു. അവനെ കണ്ടപ്പോഴാണ് ഞാന്‍ ഓക്കെയായത്.

abhishek

നല്ല സമയത്താണ് അവന്‍ പുറത്തായത്. എല്ലാവരും പോസിറ്റീവ് കമന്റ്‌സ് ആണ് പറയുന്നത്. കത്ത് വായിച്ചിട്ട് എനിക്ക് കുറെ മെസേജുകള്‍ വന്നിരുന്നു. അവനെ ചേര്‍ത്ത് പിടിക്കണം എന്ന് പറഞ്ഞും കുറേ പേര്‍ മെസേജ് ഒക്കെ അയച്ചു. ഇതുപോലെ ഒരുപാട് കുട്ടികള്‍ സമൂഹത്തില്‍ ഉണ്ടായിരിക്കും. ആരും അത് തുറന്നു പറയാനുള്ള ധൈര്യം കാണിക്കുന്നില്ല. വീട്ടുകാര്‍ അംഗീകരിക്കുമോ എന്ന് തുടങ്ങി പേടിയാണ് കുട്ടികള്‍ക്ക്.

ഈ കമ്യൂണിറ്റിയില്‍പ്പെട്ടവര്‍ തന്നെ കുറേ പേര്‍ എന്നെ വിളിച്ചിരുന്നു. തുറന്ന് പറയാന്‍ കഴിയാത്തതുകൊണ്ട് ആത്മഹത്യ ചെയ്തവര്‍ വരെ ഉണ്ട്. നമ്മുടെ മകനാണ്. ആരാണെങ്കിലും അത് ആക്‌സപ്റ്റ് ചെയ്യുക. നമ്മുടെ കുട്ടിയാണ്. നമ്മളാണ് ചേര്‍ത്ത് പിടിക്കേണ്ടത്. അത് കഴിഞ്ഞിട്ടേ സമൂഹം ചേര്‍ത്ത് പിടിക്കുകയുള്ളു. നമ്മള്‍ ആദ്യം ചേര്‍ത്ത് പിടിക്കുക, അത് സമൂഹത്തിന് മാതൃകയാക്കി കാണിച്ചു കൊടുക്കുക എന്നും അഭിഷേക് കെ ജയ്ദീപിന്റെ അമ്മ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X