ജാന്‍മണി തൊട്ടാല്‍ ഉരുകി പോകുമോ? അവരെ പെങ്ങളായി കണ്ടൂടേ! രതീഷിനെതിരെ നാദിറയും ദിയ സനയും
ബിഗ് ബോസിന്റെ എല്ലാ സീസണുകളിലും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി ഉണ്ടാവാറുണ്ട്. ഇത്തവണ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ ജാന്‍മണി ദാസ് ആണ് മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. തുടക്കത്തിലെ തന്റെ നിലപാടുകള്‍ കാണിക്കാനും ശക്തയായി നിലയുറപ്പിക്കാനും ജന്‍മണിക്കു സാധിച്ചു. എന്നാല്‍ സഹമത്സരാര്‍ത്ഥിയായ രതീഷിന്റെ ഭാഗത്തുനിന്നും ഉണ്ടായ ചില പ്രശ്‌നങ്ങളാണ് ജാന്‍മണിയെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്.
ആദ്യ ദിവസം തന്നെ ജാന്‍മണിയുമായി രതീഷ് വാക്ക് തര്‍ക്കം തുടങ്ങിയിരുന്നു. പിറ്റേന്ന് ജാന്‍മണി തന്നെ കെട്ടിപ്പിടിച്ചത് ഇഷ്ടപ്പെടാതെ വന്ന രതീഷ് അതിനെതിരെ വ്യാപകമായ പ്രതിഷേധവുമായി വന്നു. ബാക്കിയുള്ള ആരും കെട്ടിപ്പിടിച്ചാല്‍ തനിക്ക് പ്രശ്‌നമില്ലെന്നും ജാന്‍മണി അങ്ങനെ ചെയ്തത് മാത്രമാണ് ഇഷ്ടകേടിന് കാരണമെന്നും രതീഷ് പറഞ്ഞത് വിവാദമായിരിക്കുകയാണ്. ജാന്‍മണിയുടെ സുഹൃത്തുക്കളും സെലിബ്രിറ്റികളുമായ നിരവധി പേരാണ് രതീഷിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ബാക്കിയുള്ളവര്‍ തൊട്ടാല്‍ കുഴപ്പമില്ലെന്ന് പറയുന്ന ആള്‍ക്ക് ജാന്‍മണിയെ സഹോദരിയെ പോലെ കാണാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് നാദിറ മെഹ്‌റിനും ദിയ സന അടക്കമുള്ളവര്‍ ചോദിക്കുന്നത്. പലരും സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുകയും ജാന്‍ മണിക്കുള്ള പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുകയാണ്.
'എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊടുന്നത് എനിക്ക് ഇഷ്ടം അല്ല. (മര്യാദ). ജാന്‍മണി തൊട്ടാല്‍ എനിക്ക് കുഴപ്പം ഉണ്ട്. ജനങ്ങള്‍ തെറ്റിദ്ധരിക്കും. എനിക്ക് ഫാമിലി ഉണ്ട്. പക്ഷെ നിങ്ങള്‍ പെങ്ങള്‍മ്മാര്‍ തൊട്ടാല്‍ എനിക്ക് കുഴപ്പമില്ല. (സ്വഭാവവൈകല്യം). അതെന്താഡൈ നീ ഇങ്ങനെ. ജാന്‍മണിയെ പെങ്ങളായി കണ്ടൂടെ. ഒഹ്ഹ്ഹ്ഹ്... ട്രാന്‍സ്ജെന്‍ഡര്‍ തൊടുന്നതിനെല്ലാം മറ്റൊരു അര്‍ത്ഥമുണ്ടല്ലോ. ഏത്, അത്.
എന്റെ പൊന്നു രതീശണ്ണാ. നിങ്ങള് ഈ കോണകപ്പുറത്തു നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീല്ലേ? ഇതൊക്കെ സംസാരിക്കാനും പറയാനും അറിയുന്ന ഒരാള് പോലും ഈ സീസണില്‍ ഇല്ലാണ്ട് പോയി... എന്നാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായ നാദിറ മെഹ്‌റീന്‍ പറയുന്നത്.
ഇത് ശരിവെച്ച് നടി ദിയ സനയും എത്തി. 'പേഴ്‌സണല്‍ സ്‌പേസ് എന്ന് അയാള്‍ പറഞ്ഞ് ജാന്‍മണിയെ മോശക്കാരി ആക്കാന്‍ നോക്കിയപ്പോള്‍ സുരേഷിനെ രതീഷ് ഉമ്മ വച്ചത് സുരേഷിന് ഇഷ്ടപ്പെട്ടില്ല അയാള്‍ പ്രതികരിച്ചു. അടിപൊളി ഇപ്പൊള്‍ എല്‍കെജി പിള്ളേരെ പോലെ വീട്ടില്‍ പോകാന്‍ പെട്ടീം പിടിച്ചു നില്‍കുവാ. കണ്ടന്റ് ആണെന്ന് അറിയാം എന്നാലും അങ്ങോട്ട് ഒക്കുന്നില്ലെന്നാണ്,' ദിയ പറയുന്നത്.

'അതെന്താ അണ്ണാ ജാന്‍മണി തൊട്ടാല്‍ അണ്ണന്‍ ഉരുകി പോകുമോ? എന്ന് ചോദിക്കുകയാണ് സൂര്യ ഇഷാന്‍. അവളെ പെങ്ങളായിട്ട് കാണാന്‍ പറ്റുലെ? രതീഷ് ......ണ്ണന്‍... എന്നാണ് സൂര്യ എഴുതിയിരിക്കുന്നത്.
ഈ പുള്ളിക്കാരന്‍ ശരിക്കും അവിടെ അലങ്കോലമാക്കുന്ന വ്യക്തിയാണ്. എല്ലാവരെയും കൂട്ടതല്ലില്‍ എത്തിക്കാനാണ് പുള്ളി നോക്കുന്നത്. ചുമ്മാ ആവശ്യമില്ലാതെ സൗണ്ട് ഉണ്ടാക്കി ആ ടിവി ഒന്ന് മര്യാദയ്ക്ക് കാണിക്കില്ല. അവന്റെ ഭാര്യയ്ക്ക് അവനെ സംശയരോഗം ആയതുകൊണ്ടാണ് അവനവന്റെ ഭാര്യയെ പേടിക്കുന്നത്. എല്ലാരും മനുഷ്യന്മാരാണെന്നുള്ള ബോധമാണ് നേണ്ടത്. ബാക്കിയുള്ളവര്‍ തൊട്ടാലും തലോടിയാലും അവന്‍ ഒരു വിഷയവുമില്ല.
അയാള്‍ ഇത്ര ഓവര്‍ ആക്കേണ്ട കാര്യമില്ല. പക്ഷേ എല്ലാവരെയും എല്ലാവരും ഒരു പോലെ അംഗീകരിക്കണം എന്നില്ലല്ലോ. ഈ സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇടുന്നവര്‍ പോലും മറഞ്ഞിരുന്നു പോസിറ്റീവ് കമന്റ് ഒക്കെ ഇടും. പക്ഷേ ഒരു ട്രാന്‍സ് ജെന്‍ഡറഇനെ നേരില്‍ കാണുമ്പോള്‍ ഒഴിഞ്ഞ് മാറി പോവുന്നവരായിരിക്കും പലരും. രതീഷും ആ കൂട്ടത്തിലായിരിക്കും.. എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications