'വിന്നർ ലാലേട്ടൻ തന്നെ, ജിന്റോ ഭയങ്കര സംഭവമാണെന്ന് തോന്നിയില്ല, എല്ലാത്തിനും കാരണം ജാസ്മിന്റെ കയ്യിലിരുപ്പ്'
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിൻ. നാദിറയുടെ തമാശ കലർന്ന സംസാര ശൈലിയും ഹ്യൂമർ സെൻസും തഗ്ഗ് ഡയലോഗുകളെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് വീടിനകത്തെ വാദപ്രതിവാദങ്ങളിലും തന്റെ നിലപാട് കൃത്യമായി തുറന്ന് പറയാൻ നാദിറ മടിക്കാറില്ല. ഫിസിക്കൽ ടാസ്കുകളിലും മറ്റും മികവോടെ മുന്നോട്ട് പോവുന്ന നാദിറ ഫൈനൽ ഫൈവിന്റെ വക്കിൽ വരെ എത്തിയശേഷം പണപ്പെട്ടി ടാസ്ക്കിൽ പണവുമെടുത്ത് ഷോ ക്വിറ്റ് ചെയ്ത് പോവുകയായിരുന്നു.
ഇതുവരെ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ട്രാൻസ്ജെന്റേഴ്സ് വിഭാഗത്തിൽ നിന്നും എത്തി അധികം ഹേറ്റ് സമ്പാദിക്കാതിരുന്ന മത്സരാർത്ഥി കൂടിയാണ് നാദിറ. താരത്തിന് ഇപ്പോൾ സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. അതുകൊണ്ട് തന്നെ സീസൺ ആറുമായി ബന്ധപ്പെട്ടുള്ള റിവ്യു അടക്കം നാദിറ ചെയ്യാറുണ്ട്.

ഇപ്പോഴിതാ സീസൺ ആറിലെ മത്സരാർത്ഥികളെ കുറിച്ച് നാദിറ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ജാസ്മിൻ അടക്കമുള്ള മത്സരാർത്ഥികളെ കുറിച്ച് നാദിറ സംസാരിച്ചു. താരത്തിന്റെ വാക്കുകളിലേക്ക്... 'അൻസിബ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കണ്ടസ്റ്റന്റാണ്. അൻസിബ സംസാരിക്കാനുള്ള വിഷയങ്ങൾ എടുക്കുന്നതിലും ആളുകളെ ഒപ്പം കൂട്ടുന്നതിലും വളരെ സെലക്ടീവാണ്.'
'അതിനെ കുറിച്ച് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ അങ്ങനെ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പൊതുവെ എല്ലാവരും അങ്ങനെയാണ്. അതുപോലെ അൻസിബ കുറച്ചുകൂടി ലൗഡാകണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ ചെയ്താൽ നല്ലൊരു സ്ട്രോങ് കണ്ടസ്റ്റന്റായി മാറും. ശബ്ദം കൂട്ടണമെന്നല്ല കുറച്ച് കൂടി ആളുകളിലേക്ക് സംസാരിക്കണമെന്നാണ് ഉദ്ദേശിച്ചത്.'
'ശ്രീരേഖയെ കുറിച്ച് എനിക്ക് എക്സ്പെറ്റേഷനുണ്ടായിരുന്നു. പക്ഷെ അതിപ്പോൾ ഇല്ല. പുള്ളിക്കാരി വളരെ ഡൗണാണ്. ബിഗ് ബോസ് മെറ്റീരിയലായി തോന്നുന്നില്ല. ആരുടെയൊക്കയോ പിന്നിൽ നിന്ന് ഗെയിം കളിക്കുകയാണ്. കുറച്ച് നാളുകൾ കൂടി നിന്നാൽ നല്ലെരു തുക കിട്ടും എന്ന രീതിയിൽ നിൽക്കുന്നത് പോലെ തോന്നി. ഗബ്രി എനിക്ക് വലിയ താൽപര്യമുള്ള വ്യക്തിയല്ല. പക്ഷെ പുള്ളിക്കാരന്റെ ഓവർ കോൺഫിഡൻസ് എവിടെയോ നന്നായി പോകുന്നു.'
'പുറത്ത് നെഗറ്റീവാണെങ്കിലും താൻ നിലനിന്ന് പോകുമെന്ന വിശ്വാസം ഗബ്രിക്കുണ്ട്. ജാസ്മിനുമായി കമ്യൂണിക്കേഷനുണ്ടാക്കിയാൽ നിൽക്കാമെന്നുള്ള വിശ്വാസവും ഗബ്രിക്കുണ്ട്. ഗബ്രിക്കും ജാസ്മിനും എപ്പിസോഡിൽ തന്നെ നല്ല സ്പേസ് കിട്ടുന്നുണ്ട്. അത് ഒഴിവാക്കിയിരുന്നുവെങ്കിൽ ഇത്രത്തോളം നെഗറ്റീവ് വരില്ലായിരുന്നു.'

'ജിന്റോ നല്ലൊരു എന്റർടെയ്നറാണ്. നമ്മൾ ചക്കയെന്ന് പറഞ്ഞാൽ തിരിച്ച് മാങ്ങായെന്ന് പറയും. അങ്ങനെയുള്ള ആളും വേണം. വിന്നറാകാനുള്ള കഴിവ് ജിന്റോയ്ക്കുണ്ടോയെന്ന് എനിക്ക് അറിയില്ല. ജിന്റോ ഭയങ്കര സംഭവമാണെന്ന് തോന്നിയിട്ടില്ല. ഗെയിം രീതികളൊക്കെ രസമാണ്. ജാസ്മിൻ നല്ല ഗെയിമറാണ്. നന്നായി കളിക്കുന്നുണ്ട്. എന്തെങ്കിലുമൊക്കെ പുറത്ത് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ജാസ്മിന്റെ കയ്യിലിരുപ്പ് കൊണ്ടാണ്.'
'കുറച്ച് കൂടി ചിന്തിച്ച് ഗെയിം കളിക്കണം. ജാസ്മിൻ ഫൈനൽ ഫൈവിലുണ്ടാകുമെന്ന് ഉറപ്പാണ്. വൈൽഡ് കാർഡുകൾ വന്നിട്ടും കണ്ടന്റ് മേക്കേഴ്സ് ജാസ്മിനൊക്കെ തന്നെയാണ്. ക്യൂട്ട്നസുള്ളതുകൊണ്ട് ശ്രതുവൊക്കെ അങ്ങനെയങ്ങ് പോകുന്നു. തമിഴ് ഓഡിയൻസിന്റെ സപ്പോർട്ട് ശ്രീതുവിനുണ്ട്. അതുകൊണ്ട് വോട്ടിങിലും മുന്നിലാണ്. എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കണ്ടസ്റ്റന്റ് അപ്സരയാണ്. നിലപാടിൽ ഉറച്ച് നിൽക്കുന്നില്ല. പവർ ടീമിൽ നിൽക്കുമ്പോൾ ബോസി ടൈപ്പ് ക്യാരക്ടറാണ്.'
'ശരണ്യ ജെനുവിനാണ്. ഓവറായി സംസാരിക്കുന്നില്ല. ഈ സീസണിന്റെ വിജയ് ലാലേട്ടനാണ്. അദ്ദേഹമാണ് ഈ സീസൺ കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. വീക്കെന്റ് എപ്പിസോഡെല്ലാം ഹിറ്റാണ്', എന്നാണ് നാദിറ പറയുന്നത്. സീസൺ ആറ് നാൽപത്തിയഞ്ച് ദിവസം പിന്നിട്ടെങ്കിലും നാദിറ ആർക്കും ഇതുവരെയും വോട്ട് ചെയ്തിട്ടില്ല.


Click it and Unblock the Notifications