'ജാസ്മിൻ ആണായിരുന്നുവെങ്കിൽ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ, ജിന്റോയുടെ ​ഗെയിമൊന്നും ഇഷ്ടമല്ല'

ബിഗ് ബോസ് മലയാളം സീസൺ 6 ല്‍ ആര് വിജയ കിരീടം ചൂടും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 വൈകീട്ട് മുതല്‍ ഏഷ്യാനെറ്റിൽ കാണാം. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവ് തെളിയിച്ചും 100 ദിവസം കഴിച്ച് കൂട്ടിയ ടോപ്പ് 5 മത്സരാര്‍ത്ഥികളില്‍ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമ വിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തും.

മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഒടുവില്‍ വിജയിയെ പ്രഖ്യാപിക്കും. ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20 ഓളം മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസിന്‍റെ ഈ സീസണ്‍ സംഭവബഹുലമായിരുന്നു.

Nadira Mehrin

പ്രശസ്‍ത താരങ്ങളും ബിഗ് ബോസ് മുൻ മത്സരാര്‍ത്ഥികളായ നോബി , കുട്ടി അഖിൽ, സൂരജ്, നാദിറ, റനീഷ തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും ചലച്ചിത്ര പിന്നണി ഗായകരായ സിത്താര, വിധു പ്രതാപ്, ശക്തിശ്രീ എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള, ദിൽഷ പ്രസന്നൻ, ശ്രുതിലക്ഷ്മി, ധന്യ മേരി വർ​ഗീസ്, ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്തങ്ങളും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സീസൺ അഞ്ചിൽ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് കാഴ്ചവെക്കുകയും പണപ്പെട്ടി ടാസ്ക്ക് മനോഹരമായി കളിച്ച് ഏഴ് ലക്ഷം രൂപയുമായി സീസൺ അഞ്ചിൽ നിന്ന് പടിയിറങ്ങുകയും ചെയ്ത നാദിറ സീസൺ സിക്സിലെ ഫൈനലിസ്റ്റുകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ജാസ്മിൻ ആണായിരുന്നുവെങ്കിൽ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നാദിറ പറയുന്നത്.

ഇത്തവണത്തെ ബി​ഗ് ബോസ് പ്രെഡിക്ട് ചെയ്യാൻ പറ്റുന്നതായിരുന്നില്ല. ഇനി ഏതൊക്കെ ബി​ഗ് ബോസ് സീസണുകൾ വന്നാലും വിവാദങ്ങൾ ഉണ്ടാകും. കാരണം ഈ ഷോയ്ക്ക് ആളുകൾ അത്രയേറെ ഇംപോർട്ടൻസ് കൊടുക്കുന്നുണ്ട്. സിനിമയും സീരിയലും ഉണ്ടാക്കുന്നതുപോലുള്ള സ്വാധീനം പ്രേക്ഷകരിൽ ബി​ഗ് ബോസും ഉണ്ടാക്കുന്നുണ്ട്.

അതാണ് വിവാദങ്ങൾ ഉണ്ടാകാൻ പ്രധാന കാരണം. ഇത്തരം വിവാദങ്ങൾ ഫേസ് ചെയ്യാൻ തയ്യാറായിട്ടാകും ഇനിയുള്ള സീസണുകളിൽ മത്സരാർത്ഥികൾ വരിക. ഞങ്ങളുടെ സീസണിൽ പുറത്ത് എന്താണെന്നുള്ളത് ഞങ്ങൾക്ക് പ്രഡിക്ട് ചെയ്യാൻ പറ്റിയിരുന്നു.

റീ എൻട്രികൾ നടന്നതുകൊണ്ട് പുറത്ത് എന്താണ് നടക്കുന്നതെന്ന് അകത്തുള്ളവർ അറിഞ്ഞിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഈ സീസണിലെ കണ്ടസ്റ്റൻസിലും പോരായ്മകളുണ്ടായിരുന്നു. അത് എല്ലാ സീസണിലും ഉണ്ടല്ലോ. പിന്നെ അത് എടുത്ത് പറയാൻ യോ​ഗ്യത എനിക്കില്ല.

Nadira Mehrin

സ്പെയ്സ് ഉണ്ടായിട്ടും മത്സരാർത്ഥികളിൽ പലർക്കും അത് യൂസ് ചെയ്യാൻ പറ്റിയില്ല. വൈൽഡ് കാർഡായിരിക്കും സീസൺ വിന്നറെന്ന് ഞാനൊക്കെ വീഡിയോ ചെയ്യുമ്പോൾ പറയാറുണ്ടായിരുന്നു. പക്ഷെ ഒരിക്കലും അങ്ങനെയല്ല. കാരണം വൈൽഡ് കാർഡിൽ ഒരാൾ മാത്രമാണ് ഫൈനൽ ഫൈവിൽ എത്തിയിട്ടുള്ളത്. അഭിനയിച്ച് നിൽക്കാൻ പറ്റുന്ന സ്പെയ്സ് അല്ല ബി​​ഗ് ബോസ്.

അതുകൊണ്ട് സൈബർ ആക്രമണം ഉണ്ടാകും. ഒരിക്കലും സൊസൈറ്റിയുടെ അം​ഗീകാരം വാങ്ങി നമുക്ക് ജീവിക്കാൻ പറ്റില്ല. ടോപ്പ് ഫൈവിൽ വന്നവരിൽ ജാസ്മിനും ജിന്റോയും നന്നായി ​ഗെയിം കളിക്കുന്നുണ്ട്. ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

അത്രയേറെ കണ്ടിട്ടും കേട്ടിട്ടും ജാസ്മിൻ വീട്ടിൽ പിടിച്ച് നിന്നു. ആണായിരുന്നു ജാസ്മിനെങ്കിൽ കേരളം കണ്ട ഏറ്റവും പവർഫുൾ ആളായും വിന്നറായിട്ടുമാകും പുറത്തിറങ്ങുക. ജാസ്മിൻ-​ഗബ്രി കോമ്പോ ആദ്യം ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല.

എല്ലാം നേരിടാൻ തയ്യാറായിട്ടാണ് അവർ നിൽക്കുന്നത്. ജാസ്മിൻ കമ്മിറ്റഡാണല്ലോ. ​​ഗബ്രി ഒരു കംഫേർട്ട് സോണായിരിക്കാം. പിന്നെ ജിന്റോയുടെ ​ഗെയിമൊന്നും എനിക്ക് ഇഷ്ടമല്ല. പിന്നെ പുള്ളിയൊരു ഇന്നസെന്റ് മനുഷ്യനാണ്. പക്ഷെ ജാസ്മിൻ നല്ലൊരു ​ഗെയിമറാണ്. അർജുൻ ടാസ്ക്ക് ചെയ്യും അതിന് അപ്പുറത്തേക്ക് സംസാരിക്കുന്നതൊന്നും കണ്ടിട്ടില്ല. എല്ലാവർക്കും പോരായ്മകളും പ്ലസ്സുമുണ്ട് എന്നാണ് നാദിറ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X