'ജിന്റോയെ ലാലേട്ടൻ പൊരിക്കും, ഇത്തവണയും നോ എവിക്ഷനായിരിക്കും, പവർ ടീം അംഗങ്ങളും നോമിനേഷൻ ലിസ്റ്റിലേക്ക്?'
ബിഗ് ബോസ് മലയാളം സീസൺ ആറ് അമ്പത് ദിവസത്തോട് അടുക്കുമ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാണാൻ കാത്തിരിക്കുന്ന വീക്കെന്റ് എപ്പിസോഡുകളാണ് ഇന്നും നാളെയും നടക്കാൻ പോകുന്നത്. ഒട്ടനവധി സംഭവ വികാസങ്ങൾ നടന്ന ഒരു ആഴ്ച കൂടിയായിരുന്നു ഈ ആഴ്ച. രണ്ട് മത്സരാർത്ഥികൾ ഷോയിൽ നിന്നും വാക്ക് ഔട്ട് നടത്തിയതും ഈ ആഴ്ചയിലായിരുന്നു. സംഭവബഹുലമായിരുന്നു ഈ ആഴ്ച.
കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ അവതാരകൻ മോഹൻലാൽ ചില പ്രവൃത്തികളുടെ പേരിൽ വലിയ രീതിയിൽ മത്സരാർത്ഥി ഡിജെ സിബിനെ വിമർശിച്ചിരുന്നു. ശേഷം സിബിൻ വലിയ രീതിയിൽ മാനസീക സമ്മർദ്ദം അനുഭവിച്ചിരുന്നു. പലതവണ സൈക്കോളജിസ്റ്റിന്റെ സഹായം തേടിയെങ്കിലും ഹൗസിൽ തുടരാൻ കഴിയാത്ത മാനസീകാവസ്ഥയിലേക്ക് സിബിൻ എത്തിപ്പെട്ടതിനാൽ ഷോയിൽ നിന്നും പിന്മാറി.

അതുപോലെ ഡിസ്ക്കിനുള്ള വേദനമൂലം എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാത്തതിനാൽ പൂജ കൃഷ്ണയും ഷോയിൽ നിന്നും പിന്മാറി. വൈൽഡ് കാർഡായി ഇരുവരും വന്നശേഷമാണ് ബിഗ് ബോസ് ഹൗസും മത്സരാർത്ഥികളും ഒന്നും ഉണർന്നത്. അതുകൊണ്ട് തന്നെ രണ്ടുപേരും ഷോയിൽ നിന്ന് പിന്മാറിയപ്പോൾ വീട് ഉറങ്ങിയ അവസ്ഥയായിരുന്നു. അതേസമയം നടക്കാൻ പാടില്ലാത്ത മറ്റ് ചില സംഭവങ്ങൾ കൂടി ഈ ആഴ്ചയിൽ നടന്നിരുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പവർ റൂം അധികാരം നേടിയെടുക്കാനുള്ള ഫിസിക്കൽ ടാസ്ക്കിനിടെ ഗബ്രിയും ജിന്റോയും ശരണ്യയും തമ്മിൽ നടന്ന മൽപിടുത്തമാണ്. ആദ്യം ഗബ്രിയും ജിന്റോയും തമ്മിലായിരുന്നു വഴക്ക്. കളി കാര്യമായി കയ്യാങ്കളിയിലേക്ക് മാറിയപ്പോൾ ബിഗ് ബോസ് ആക്രമണം പാടില്ലെന്ന് അനൗൺസ് ചെയ്തിട്ടും ഇരുവരും വ്യക്തിവൈരാഗ്യം തീർക്കുംപോലെയാണ് ഗെയിം കളിച്ചത്.
അതുപോലെ ജയിൽ ശിക്ഷ കിട്ടിയശേഷം ജിന്റോയും ജാസ്മിനും തമ്മിൽ വലിയ രീതിയിൽ വാക്ക് തർക്കമുണ്ടായി. മാത്രമല്ല ജിന്റോയെ ജാസ്മിൻ ജയിലിൽ വെച്ച് അടിക്കുകയും ചെയ്തു. ഇത്രയേറെ സംഭവങ്ങൾ നടന്നതിനാൽ മോഹൻലാൽ എങ്ങനെയായിരിക്കും ഈ വീക്കെന്റ് എപ്പിസോഡ് കൈകാര്യം ചെയ്യുകയെന്ന് അറിയാൻ പ്രേക്ഷകർക്കും ആകാംഷയുണ്ട്.
അതേസമയം ഇത്തവണ ജിന്റോയെ മോഹൻലാൽ നിർത്തി പൊരിക്കാൻ സാധ്യതയുണ്ടെന്നാണ് മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ നാദിറ മെഹ്റിൻ ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞത്. വരാനിരിക്കുന്ന എപ്പിസോഡുകളിൽ ഹൗസിൽ നടക്കാൻ സാധ്യതയുള്ള കാര്യങ്ങൾ അറിയാൻ സാധിച്ചാൽ അത് പ്രേക്ഷകരുമായി പങ്കിടാറുള്ള താരമാണ് നാദിറ മെഹ്റിൻ.
ഇത്തവണ എവിക്ഷനുണ്ടായിരിക്കില്ലെന്നും നാദിറ മെഹ്റിൻ പുതിയ വീഡിയോയിൽ പറഞ്ഞു. പ്രേക്ഷകർ ആഗ്രഹിച്ചവരെല്ലാം നോമിനേഷനിൽ ഉൾപ്പെട്ട ആഴ്ചയായിരുന്നു ഈ ആഴ്ച.

അതുകൊണ്ട് തന്നെ എവിക്ഷൻ റദ്ദാക്കുമെന്നുള്ള റിപ്പോർട്ട് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ട്. നാദിറ വാക്കുകളിലേക്ക്... 'ഈ സീസൺ അമ്പത് ദിവസം പിന്നിട്ടതിന്റെ ആഘോഷം ഈ വീക്കെന്റ് എപ്പിസോഡിൽ ഉണ്ടാകും. അതുപോലെ സിബിനും പൂജയും ക്വിറ്റ് ചെയ്തതിനാൽ ഈ ആഴ്ച നോ എവിക്ഷൻ വീക്കാകാനാണ് സാധ്യതകൾ ഏറെ. പന്ത്രണ്ടോളം പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്നത്.'
'അതുപോലെ ശനിയാഴ്ചത്തെ പ്രമോയിൽ പ്രധാനമായും ഉണ്ടാകാൻ പോകുന്നത് ജിന്റോയെ ലാൽ സാർ റോസ്റ്റ് ചെയ്യുന്നതായിരിക്കും. ജിന്റോ ഈ ആഴ്ചയിൽ ചെയ്ത് കൂട്ടിയ കാര്യങ്ങൾ വെച്ചായിരിക്കും പ്രമോയിൽ കൂടുതൽ ലാൽ സാർ സംസാരിക്കുക. ടാസ്ക്കിനിടയിൽ ജിന്റോ പ്രോപ്പർട്ടി നശിപ്പിക്കുകയും ഫിസിക്കൽ അസാൾട്ട് ചെയ്യുകയും എല്ലാം ചെയ്തതിനാൽ അതാകും കൂടുതലും ചർച്ച ചെയ്യപ്പെടുക.'
'മുമ്പ് തന്നെ യെല്ലോ കാർഡ് കൊടുത്തതിനാൽ ഇനി യെല്ലോ കാർഡ് നൽകുമോ എന്നതിനെ കുറിച്ച് വ്യക്തതയില്ല. അതുപോലെ പവർ ടീമിലെ ആളുകെ റീപ്ലേസ് ചെയ്യാനോ ഡയറക്ട് നോമിനേഷനിലേക്ക് ഇടുകയും ചെയ്യാനുള്ള അവസരം മത്സരാർത്ഥികൾക്ക് ലാൽ സാർ കൊടുക്കാനുള്ള സാധ്യതയുമുണ്ടെന്നാണ്', പുതിയ വീഡിയോയിൽ ശനിയാഴ്ച ഹൗസിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ വിവരിച്ച് നാദിറ മെഹ്റിൻ പറഞ്ഞത്.


Click it and Unblock the Notifications