ജാന്മണിക്കും ഒരു കഴിഞ്ഞ കാലം ഉണ്ട്; ഇൻഡസ്ട്രിയെ നിയന്ത്രിക്കുന്നത് ജാന്മണിയാണോ?; തുറന്നടിച്ച് നാദിറ
ബിഗ് ബോസ് വീട്ടിൽ കോമണറും താനും തുല്യരല്ലെന്ന ജാന്മണി ദാസിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വരുന്നണ്ട്. ജാന്മണിയുടെ മുഖം മൂടി അഴിഞ്ഞെന്നും ഉള്ളിലെ മോശം സ്വഭാവം പുറത്ത് വന്നെന്നും പ്രേക്ഷകർ കുറ്റപ്പെടുത്തുന്നു. ജാന്മണിയുടെ പരാമർശത്തിനെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി നാദിറ മെഹ്റിൻ. താനും ജാന്മണിയും ഉൾപ്പെടുന്ന ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ ഈ പരാമർശം ബാധിക്കുമെന്ന് നാദിറ പറയുന്നു.
ഒട്ടും അംഗീകരിക്കാത്ത പ്രസ്താവനയാണ് ജാന്മണിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നാദിറ തുറന്നടിച്ചു. ട്രാൻസ് കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാൻ താൻ ബിഗ് ബോസിലെത്തിയപ്പോൾ സാധിച്ചിട്ടുണ്ട്. വളരെ പ്രതീക്ഷയോടെയാണ് സീസൺ ആറും കണ്ട് തുടങ്ങിയത്. തുടക്ക സമയത്ത് ജാന്മണിയെ അങ്ങേയറ്റം സപ്പോർട്ട് ചെയ്ത് ഞാനൊരു പോസ്റ്റിട്ടിരുന്നു. ജാന്മണി നല്ല ഗെയ്മറായി മാറുമെന്ന് കരുതി. പക്ഷെ ഇപ്പോൾ അവർ നടത്തിയ പ്രസ്താവന അംഗീകരിക്കാൻ പറ്റില്ല.

ബിഗ് ബോസിലേക്ക് വന്ന 19 പേരും ബിഗ് ബോസിന്റെ മുന്നിലും പ്രേക്ഷകരുടെ മുന്നിലും തുല്യരാണ്. കോമണറായ പ്രിവിലേജ് പ്രേക്ഷകർ കൊടുത്തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ബിഗ് ബോസ് 5 ലെ ഗോപിക ഇതിന് ഉദാഹരണമാണെന്ന് നാദിറ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ജാന്മണി ജെൻഡർ കാർഡിറക്കിയപ്പോൾ ലാലേട്ടൻ ചൂണ്ടിക്കാണിക്കുമെന്ന് കരുതി. പക്ഷെ അതുണ്ടായില്ല.
ജാന്മണിക്കെതിരെ സംസാരിക്കാത്തതിന് പ്രധാന കാരണമായി എന്നോട് പലരും പറഞ്ഞത് അത് മുഴുവൻ കമ്മ്യൂണിറ്റിക്കും എതിരെ ആകില്ലേയെന്നാണ്. ഒരിക്കലമുമില്ല. ജാന്മണി ഒരു മത്സരാർത്ഥിയാണ്. തെറ്റുകൾ സംഭവിക്കാൻ സാധ്യതയുള്ള മത്സരാർത്ഥിയാണ്. ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ് ജാന്മണി പറഞ്ഞത്.

എന്റെ തലയിൽ കയറിയാൽ ആ തല പിടിച്ച് താഴ്ത്താൻ എനിക്ക് സാധിക്കും, പുറത്തിറങ്ങിയാൽ വ്യക്തി വൈരാഗ്യം വെച്ച് ജീവിതകാലം മുഴുവൻ ആക്രമിക്കും, ഇൻഡസ്ട്രിയിൽ ഉണ്ടാകില്ല എന്നാണ് ജാന്മണി പറയുന്നത്. ഇൻഡസ്ട്രിയെ നിയന്ത്രിക്കുന്നത് ജാന്മണിയാണോ. ജാന്മണി അന്യ സംസ്ഥാനത്ത് നിന്നും എതിർത്ത് നിൽക്കാൻ പറ്റാതെ കേരളത്തിൽ വന്ന് താമസിച്ച് തന്റെ എഫെർട്ട് കൊണ്ട് ഒരു മേഖലയിൽ എത്തിയ ആളാണ്.
എന്ന് പറയുമ്പോഴും ജാന്മണിക്ക് ഒരു പാസ്റ്റ് ഉണ്ടായിരുന്നു. ജാന്മണിക്ക് ഒരു റെസിസ്റ്റിംഗ് ടൈം ഉണ്ടായിരുന്നു. എഫെർട്ട് എടുത്ത് വന്ന ആൾ എഫെർട്ട് എടുത്ത് കൊണ്ടിരിക്കുന്ന ആളോട് എങ്ങനെയാണ് ഇങ്ങനെ പറയാൻ സാധിക്കുന്നത്. ജാന്മണിയെ മാത്രം ബാധിക്കുന്ന കാര്യമല്ല. മുഴുവൻ കമ്മ്യൂണിറ്റിയെയും ബാധിക്കും. പ്രത്യേകിച്ചും ജാന്മണി ഞാൻ ശപിക്കും, ശപിച്ചാൽ അത് നടക്കും എന്നൊക്കെ പറയുന്നുണ്ട്.
ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്കും ശപിക്കാനോ അനുഗ്രഹിക്കാനോ കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരും തുല്യരാണ്. കേരളത്തിൽ ട്രാൻസ്ജെൻഡർ മനുഷ്യർ ദൃശ്യത്തിലേക്ക് എത്തിത്തുടങ്ങിയിട്ട് അഞ്ചോ ആറോ വർഷമേ ആയുള്ളൂ. ഇന്നും എന്തെങ്കിലും നേടിയ മനുഷ്യരായി ഞാനത് കാണുന്നില്ല. ഇപ്പോഴും എഫെർട്ട് എടുത്ത് മുന്നോട്ട് വരാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ജാന്മണിയെ പോലുള്ളവർ ഇത്തരം സ്റ്റേറ്റ്മെന്റ് നടത്തുമ്പോൾ നമ്മളെയത് പിന്നോട്ട് വലിക്കുകയാണെന്നും നാദിറ തുറന്നടിച്ചു.


Click it and Unblock the Notifications