'പെരുമാറ്റം ശരിയല്ല... സ്ത്രീകളോട് ബഹുമാനമില്ല'; റോക്കിക്ക് എട്ടിന്റെ പണി, ആദ്യ നോമിനേഷനിലേക്ക് ഡയറക്ട് എൻട്രി

ബി​ഗ് ബോസ് മലയാളം സീസൺ ആറിന് കഴിഞ്ഞ ദിവസമാണ് ആവേശോജ്വലമായ തുടക്കമായത്. രണ്ട് കോമണേഴ്സ് ഉൾപ്പടെ പത്തൊമ്പത് പേരാണ് ഹൗസിൽ പ്രവേശിച്ചിരിക്കുന്നത്. അഞ്ച് സീസൺ അരച്ച് കലക്കി കുടിച്ചാണ് ആറാം സീസണിൽ ഏറ്റുമുട്ടാനായി പത്തൊമ്പത് പേരും എത്തിയിരിക്കുന്നതെന്ന് വ്യക്തം. ഒന്നാം ദിവസം ആരംഭിച്ചത് തന്നെ കിടിലൻ ഒരു ഫിസിക്കൽ ടാസ്ക്കോടെയാണ്.

വിശദമായ നിർദേശങ്ങൾ നൽകിയാണ് ടാസ്ക്ക് ബി​ഗ് ബോസ് ആരംഭിച്ചതെങ്കിലും മത്സരാർത്ഥികൾ അതെല്ലാം കാറ്റിൽ പറത്തിയാണ് തുടക്കം മുതൽ അവസാനം വരെ കളിച്ചത്. അതുകൊണ്ട് തന്നെ അനുസരിക്കാത്ത മത്സരാർത്ഥികൾക്ക് കിടിലൻ ട്വിസ്റ്റിലൂടെ പണി കൊടുത്തു ബി​ഗ് ബോസ്. അവസാനം അർജുനാണ് സീസൺ ആറിലെ ആദ്യത്തെ ക്യാപ്റ്റനായി ടാസ്ക്കിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.

Bigg Boss Malayalam

ഫിസിക്കൽ ടാസ്ക്ക് മാത്രമായിരുന്നില്ല ഒന്നാം ദിവസമുണ്ടായിരുന്നത്. ഈ സീസണിലെ ആദ്യത്തെ നോമിനേഷനും നടന്നു. എട്ട് പേരാണ് നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചത്. ഇതില്‍ ഏഴുപേര്‍ നോമിനേഷനിലൂടെയും ഒരാള്‍ നേരിട്ടുമാണ് നോമിനേഷനിലേക്ക് എത്തിയത്. പവര്‍ റൂമിലുള്ളവര്‍ക്ക് കൂട്ടായ തീരുമാനത്തിലൂടെ ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള അവസരം ബിഗ് ബോസ് നല്‍കിയിരുന്നു.

ഇതനുസരിച്ച് പവര്‍ ടീം നോമിനേറ്റ് ചെയ്തത് അസി റോക്കിയെയാണ്. സീസണിലെ ആദ്യ ക്യാപ്റ്റന്‍സി ടാസ്കിനിടെ അധിക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ റോക്കിയുടെ ഭാഗത്ത് നിന്നുണ്ടായതും റോക്കിയെ തങ്ങള്‍ ഒരു ശക്തനായ മത്സരാര്‍ഥിയായി കാണുന്നതും നോമിനേഷന് കാരണമായി എന്നാണ് പവർ ടീം അം​ഗങ്ങളായ ​​ഗബ്രിയും നിഷാനയും പറഞ്ഞത്.

ടാസ്ക്കിൽ‌ ഏറ്റവും കൂടുതൽ കലഹവും ഉന്തും തള്ളുമുണ്ടായത് അസി റോക്കിയുടെ ഭാ​ഗത്ത് നിന്നായിരുന്നു. സിജോയുമായി ചേർന്ന് റോക്കി ഫിസിക്കൽ ടാസ്ക്ക് കളിക്കുന്നത് ജാസ്മിൻ ജാഫർ കണ്ടുപിടിച്ചത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. ജാസ്മിൻ ഇത് ചോദ്യം ചെയ്തോടെ ഇരുവരും തമ്മിൽ തർക്കമായി. പോടാ, പോടി എന്നെല്ലാം ഇരുവരും പരസ്പരം വിളിക്കുന്നുണ്ടായിരുന്നു.

തുടർന്നും റോക്കിയും സിജോയും ഒരുമിച്ചാണ് ടാസ്ക്ക് കളിച്ചതെങ്കിലും താൻ ശേഖരിച്ച പന്തുകൾ ശ്രീരേഖ അർജുന് നൽകിയതോടെ അർജുൻ റോക്കിയേയും സിജോയേയും മറികടന്ന് ക്യാപ്റ്റനാവുകയായിരുന്നു. ഇപ്പോൾ ജാസ്മിൻ അടക്കമുള്ള വീട്ടിലെ മറ്റ് അം​ഗങ്ങളുടെ കണ്ണിലെ കരടായി അസി റോക്കി മാറി കഴിഞ്ഞു. റോക്കിയെ കൂടാതെ മറ്റ് ഏഴുപേരാണ് നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചത്.

Bigg Boss Malayalam

മൂന്ന് വോട്ടുകളോടെ ശരണ്യ ആനന്ദ്, അ‍ഞ്ച് വോട്ടുകളോടെ നോറ, അ‍ഞ്ച് വോട്ടുകളോടെ സിജോ, ആറ് വോട്ടുകളോടെ അന്‍സിബ ഹസന്‍, ആറ് വോട്ടുകളോടെ ജിന്‍റോ, ആറ് വോട്ടുകളോടെ രതീഷ് കുമാര്‍, ആറ് വോട്ടുകളോടെ സുരേഷ് മേനോന്‍ എന്നിവരാണ് വോട്ടിംഗിലൂടെ ഈ സീസണിലെ ആദ്യ നോമിനേഷനിലേക്ക് എത്തിയ മറ്റുള്ളവർ.

ഈ എട്ട് പേര്‍ക്കുവേണ്ടി പ്രേക്ഷകര്‍ക്ക് ഇനിയുള്ള ഒരാഴ്ച വോട്ട് ചെയ്യാം. ഇതില്‍ നിന്ന് ആരെങ്കിലും അടുത്ത വാരാന്ത്യത്തില്‍ പുറത്ത് പോയേക്കും. സാധാരണ നിലയില്‍ ആദ്യ വാരം ബിഗ് ബോസ് ആരെയും പുറത്താക്കാറില്ല. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗോടെ എത്തിയിരിക്കുന്ന ആറാം സീസണില്‍ അതില്‍ നിന്ന് മാറ്റമുണ്ടാകുമോയെന്ന് കണ്ടറിയാം. ഒരാഴ്ചയെങ്കിലും സമയം ലഭിച്ചാൽ മാത്രമെ പ്രേക്ഷകർക്ക് കൃത്യമായ വിലയിരുത്തൽ നടത്തി പിന്തുണയ്ക്കാനാകു.

കുറഞ്ഞ സമയത്തിനുള്ളിൽ എവിക്ഷൻ വന്നാൽ നന്നായി കളിക്കുമായിരുന്നവർ ചിലപ്പോൾ ആദ്യ ആഴ്ചയിൽ തന്നെ പുറത്താകും. ഇതിനോടകം ഹൗസിലെ മത്സരാർത്ഥികളുടെയെല്ലാം പേരിൽ ഫാൻ പേജുകൾ വരെ രൂപപ്പെട്ട് കഴിഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X