'നീ എന്ത് സ്വപ്നവുമായിട്ട് വന്നുവോ അത് സാധിച്ച് തരും'; നന്ദനയുടെ എവിക്ഷൻ വിശ്വസിക്കാനാവാതെ സായിയും സിജോയും!
ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അതിന്‍റെ അവസാന ആഴ്ചകളിലേക്ക് കടക്കുകയാണ്. പന്ത്രണ്ടാം ആഴ്ചയിൽ ഷോ എത്തി നിൽക്കുമ്പോൾ വീണ്ടും ഒരു എവിക്ഷൻ കൂടി നടന്നു. ഈ ആഴ്ച ഹൗസിൽ നിന്നും പുറത്തായത് നന്ദനയാണ്. സിജോ, സായ് കോമ്പോയ്ക്കൊപ്പം ചേർന്നശേഷം നന്ദനയുടെ ഗെയിം പ്രേക്ഷകർക്ക് അരോചകമായി തുടങ്ങിയിരുന്നു. സിജോയും സായിയും തങ്ങളുടെ സഹോദരി എന്ന രീതിയിലാണ് നന്ദനയെ കൊണ്ടുനടന്നിരുന്നത്.
എന്നാൽ അത് പലപ്പോഴും അതിരുവിട്ട് പോവുകയും നന്ദനയുടെ ഗെയിമിനെ ബാധിക്കുകയും ചെയ്തു. ടിക്കറ്റ് ടു ഫിനാലെയുടെ അവസാന ടാസ്ക്കിൽ നന്ദനയ്ക്ക് പോയിന്റ് ലഭിക്കാനായി സിജോയും സായിയും ഒത്ത് കളിച്ചതും പ്രേക്ഷകരുടെ വോട്ട് കുറയാൻ കാരണമായി. ഏഴ് പേരാണ് ഇത്തവണ എവിക്ഷനിൽ ഉണ്ടായിരുന്നത്.

അതിൽ ആറ് പേരുടെ റിസൽട്ട് നാളത്തെ വീക്കെന്റ് എപ്പിസോഡിലാണ് മോഹൻലാൽ പ്രഖ്യാപിക്കുക. എവിക്ഷനിൽ ഉണ്ടായിരുന്ന എല്ലാവർക്കും ഹാർട്ട് ഷെയിപ്പിലുള്ള സ്റ്റിക്കറുകൾ നൽകിയിരുന്നു ബിഗ് ബോസ്. അത് മോഹൻലാലിന്റെ നിർദേശ പ്രകാരം ഓരോരുത്തരായി തുറന്നു. അതിൽ സായിയും നന്ദനയും ഒഴികെയുള്ള മറ്റുള്ളവരുടെയെല്ലാം റിസൽട്ട് പെൻഡിങ് എന്നാണ് എഴുതിയിരുന്നത്. റിസൽട്ട് പെൻഡിങായവർക്കുള്ള ഉത്തരം നാളെ നൽകാമെന്ന് മോഹൻലാൽ പറഞ്ഞു.
ശേഷം സായിയോടും നന്ദനയോടും ഗാർഡൺ ഏരിയയിലേക്ക് പോകാൻ ബിഗ് ബോസ് നിർദേശിച്ചു. അവിടെ വെച്ച് ഇരുവരോടും എന്താണ് പറയാനുള്ളതെന്നാണ് ബിഗ് ബോസ് ചോദിച്ചത്. താൻ ഹാപ്പിയാണെന്നും തനിക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിച്ചതായി തോന്നിയെന്നും അതുകൊണ്ട് തന്നെ എന്തും ഉൾക്കൊള്ളാൻ താൻ തയ്യാറാണെന്നും സായ് പറഞ്ഞു.
പിറകോട്ട് താൻ ഒരിക്കലും നിന്നിട്ടില്ലെന്നും ടാസ്ക്കുകൾ മാക്സിമം ചെയ്തിട്ടുണ്ടെന്നും പ്രേക്ഷക വിധിക്ക് അനുസരിച്ച് പോകാൻ താൻ തയ്യാറാണെന്നുമാണ് നന്ദന പറഞ്ഞത്. ശേഷം ഇരുവരും വസ്ത്രത്തിൽ കുത്തിയിരുന്ന സ്റ്റിക്കർ തുറന്ന് നോക്കി. സായിക്ക് ലഭിച്ചിരുന്ന സ്റ്റിക്കറിൽ നന്ദന എവിക്ടടെന്നാണ് എഴുതിയിരുന്നത്. അത് കണ്ടതും സായ് അമ്പരന്നു.
പിന്നെ എന്ത് ചെയ്യണം പറയണമെന്ന് അറിയാതെ സിജോയെ ചേർത്ത് പിടിച്ചും നന്ദനയെ ചേർത്ത് പിടിച്ചും കരഞ്ഞു. നന്ദനയുടെ എവിക്ഷൻ വിശ്വസിക്കാനാവാതെ ഏറെ നേരം സായ് ഇരുന്നു. പിന്നീട് നന്ദനയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ താനും സിജോയും ഒപ്പമുണ്ടാകുമെന്നും പറഞ്ഞു. നീ എന്ത് സ്വപ്നവുമായിട്ട് വന്നുവോ അത് സാധിച്ച് തരുമെന്നാണ് സായിയും സിജോയും നന്ദനയോട് പറഞ്ഞത്.

എവിക്ഷൻ ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ഞാൻ നോർമൽ ഒരു ഇതിൽ നിന്ന് വന്നയാളാണ് മറ്റുള്ളവർ കുറച്ച് കൂടി... അവർ സംസാരിക്കുമ്പോൾ അത് ഞാൻ കേട്ടിരുന്നു. അത് ഞാനിപ്പോൾ പറയുന്നില്ല. എന്നെ കൊണ്ട് ആകുന്നതിന്റെ മാക്സിമം ഞാൻ പ്രയത്നിച്ചിട്ടുണ്ട്. ഹൗസിലേക്ക് വന്നപ്പോൾ ഈസിയാണെന്ന് ഞാൻ വിചാരിച്ചിരുന്നു.
പക്ഷെ അത്ര എളുപ്പമല്ല സർവൈവ് ചെയ്ത് നിൽക്കാൻ. പന്ത്രാണ്ടാം ആഴ്ച വരെ നിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാഴ്ചകൊണ്ട് പെട്ടിയെടുത്ത് പോകുമെന്നാണ് കരുതിയത്. പ്രേക്ഷകർ എന്നെ ഇവിടെ വരെ എത്തിച്ചു അതിൽ വളരെ അധികം നന്ദിയുണ്ട് എന്നാണ് നന്ദന മോഹൻലാലിനോട് സംസാരിക്കവെ ഹൗസിലെ അനുഭവം പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications











