ഇമോഷണല്‍ ഡ്രാമ എത്ര നന്നായിട്ടാണ് അന്‍സിബ ശിഥിലമാക്കി കൊടുത്തത്! നടി കുതിച്ച് പായുകയാണെന്ന് ആരാധകര്‍

ബിഗ് ബോസ് അവസാനിക്കാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയേ ഉള്ളൂ. വീടിനകത്ത് ഇതുവരെ പതുങ്ങി നിന്ന് ചിലര്‍ ശക്തമായി കുതിച്ചുയരുന്നതാണ് ഈ ദിവസങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയായി മാറിയിരിക്കുന്നത് നടി അന്‍സിബ ഹാസന്‍ ആണ്. തുടക്കം മുതല്‍ മൈന്‍ഡ് ഗെയിമര്‍ എന്ന വിശേഷണം നേടിയെടുത്ത അന്‍സിബ ഇപ്പോള്‍ ജനപിന്തുണയില്‍ മുന്നിലാണ്.

ഇടയ്ക്ക് കുറഞ്ഞ വോട്ടിന്റെ കാരണത്താല്‍ അന്‍സിബ പുറത്താവേണ്ടതായിരുന്നു. പക്ഷേ നിലവില്‍ ഫൈനല്‍ ഫൈവിലേക്ക് എത്താന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥി നടിയാണ്. കഴിഞ്ഞദിവസം ബിഗ് ബോസിനകത്ത് വലിയ ചര്‍ച്ചയായി മാറിയ നോറയുടെ പ്രശ്‌നം കൃത്യമായ പോയിന്റുകളിലൂടെ ചൂണ്ടിക്കാണിച്ചത് അന്‍സിബയാണ്. മാത്രമല്ല പ്രേക്ഷകര്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പോലും നടി പറയുന്നതായി ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

ansiba

'പറയാനുള്ളത് അന്‍സിബയെ പറ്റി ആണ്. ഓരോ ദിവസവും പിന്നിടുന്തോറും അന്‍സിബ കുതിച്ചു പായുകയാണ്. ഇനി വിഷയത്തിലേക്ക് വരാം. നമ്മള്‍ എല്ലാവരും കണ്ടതാണ് നോറ അവിടെ തന്റെ ഫാമിലിയെ വച്ചു കളിച്ച വിക്ടിം കാര്‍ഡ് ഇമോഷണല്‍ ഡ്രാമ. അത് എത്ര മനോഹരമായിട്ടാണ് അന്‍സിബ ശിഥിലമാക്കി കൊടുത്തത്. കൃത്യമായി പോയിന്റ് ചെയ്തായിരുന്നു അന്‍സിബയുടെ ഓരോ വാക്കുകളും.

നോറക്കെതിരെ അന്‍സിബ തൊടുത്തു വിട്ട പോയിന്റുകള്‍ അസ്ത്രം പോലെ ആ വീട്ടിലുള്ള മറ്റുള്ളവരും ഏറ്റെടുത്തു. അതിന് ഏറ്റവും ബെസ്റ്റ് എക്‌സാമ്പിള്‍ ആണ് അന്‍സിബ നോറക്കെതിരെ പറഞ്ഞ പോയിന്റുകള്‍ അതേപോലെ കോപ്പി അടിച്ചു ജയില്‍ നോമിനേഷനില്‍ നോറക്കെതിരെ ജാസ്മിന്‍ പറഞ്ഞത്.

ജാസ്മിന്‍ നോറക്കെതിരെ അന്‍സിബയുടെ പോയിന്റുകള്‍ കോപ്പി പേസ്റ്റ് ചെയ്ത് ഡയലോഗ് അടിക്കുമ്പോള്‍ ഋഷിയും അന്‍സിബയും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ജാസ്മിന്‍ കോപ്പി പേസ്റ്റ് ചെയ്തല്ല ഇവിടെ വിഷയം. അലര്‍ച്ചയോ ബഹളങ്ങളോ ഇല്ലാത്ത അന്‍സിബയുടെ മേന്മയെ പറ്റി ആണ് നമ്മള്‍ സംസാരിക്കേണ്ടത്.

അവിടെ ഉള്ളവരെ പോലും പ്രചോദിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, വ്യക്തമായി പോയിന്റു വച്ചു സംസാരിക്കുന്ന അന്‍സിബയുടെ നാവ് പലപ്പോഴും ബിഗ് ബോസ് കാണുന്ന ഒരു സാധാരണ പ്രേക്ഷകരുടെയും ശബ്ദമായി മാറുന്നു. പ്രേക്ഷകരുടെ ശബ്ദമായി മാറുന്നതിനു മറ്റൊരു എക്‌സാമ്പിള്‍ കൂടി പറയാം.

ansiba

ഇന്ന് ജയില്‍ നോമിനേഷനില്‍ അന്‍സിബ പറഞ്ഞ രണ്ടാമത്തെ പേര് ജിന്റോയുടെ ആണ്. അത് കേട്ട് നിങ്ങള്‍ ആരും ഞെട്ടണ്ട. അന്‍സിബ ജിന്റോയെ നോമിനേറ്റ് ചെയ്തത് ജിന്റോ ഇപ്പോള്‍ പഴയപോലെ ആക്റ്റീവ് അല്ലെന്നും അതിനാല്‍ അങ്ങനെ പാടില്ലെന്നും ജിന്റോ പഴയ പോലെ ജിന്റോ എങ്ങനെ ആണോ ഗെയിം കളിച്ചത് അതുപോലെ തന്നെ ആക്റ്റീവ് ആകണമെന്നുമാണ്.

യെസ്... നമ്മള്‍ പ്രേക്ഷകര്‍ പറയാന്‍ ആഗ്രഹിച്ച കാര്യം. ജിന്റോ എവിടെയോ ഡൗണ്‍ ആയി നില്‍ക്കുന്നു. അതിനെ പറ്റി പലരും ഇവിടെ ഡിസ്‌കഷന്‍ ചെയ്യുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അന്‍സിബയുടെ ആ നോമിനേഷന്‍ ജിന്റോക്കുള്ള ഒരു വാണിംഗ് ആയിരുന്നു. ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു. ഇവിടെ ഉള്ള പല പ്രേക്ഷകരും പറയാന്‍ ആഗ്രഹിച്ച കാര്യം അന്‍സിബയുടെ ശബ്ദത്തിലൂടെ ജിന്റോയിലേക്ക് എത്തിയിരിക്കുന്നു.

ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാം ബിഗ് ബോസ് സീസണ്‍ 6 - ല്‍ ഏറ്റവും ഓബ്‌സര്‍വേഷന്‍ നടത്തുന്ന ഒരു പ്ലേയര്‍ ആണ് അന്‍സിബ. അത് മാത്രമല്ല അവളുടെ ഓബ്‌സര്‍വേഷന്‍ കൊണ്ട് കണ്ടെത്തുന്ന കാര്യങ്ങള്‍ കൃത്യമായ സമയത്ത് കൃത്യമായി സ്‌പേസില്‍ അന്‍സിബ ചൂണ്ടികാണിക്കുന്നു. ഇങ്ങനെ പലകാര്യങ്ങളിലും പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞു പ്രവര്‍ത്തിക്കുന്ന അന്‍സിബ ഇനിയുമേറെ ദൂരങ്ങള്‍ താണ്ടി മുന്നേറട്ടെ...' എന്നുമാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X