റോബിൻ ദിൽഷയ്ക്ക് കപ്പ് കൊടുത്തത് പോലെ അന്‍സിബ കപ്പ് ഉയര്‍ത്തും! ക്രെഡിറ്റ് ജിന്റോ ഫാന്‍സിനെന്ന് സോഷ്യൽ മീഡിയ

നൂറ് ദിവസങ്ങളായി നടക്കുന്ന ബിഗ് ബോസ് ഷോ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒരു മാസം കൂടി കഴിയുന്നതിനുള്ളില്‍ ഷോ അവസാനിച്ചേക്കും. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്താന്‍ സാധ്യതയുള്ള മത്സരാര്‍ഥി ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകരും.

അതേ സമയം നോമിനേഷനില്‍ വന്ന മത്സരാര്‍ഥികളെ പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ് ആരാധകരും പറയുന്നത്. അത് നേടി കൊടുക്കുന്നത് ചിലപ്പോള്‍ ജിന്റോയുടെ ഫാന്‍സും ആയിരിക്കും.

ansiba

ഈ ദിവസങ്ങളില്‍ വീടിനകത്ത് നടന്ന സംഭവങ്ങളെ ചൂണ്ടി കാണിച്ച് കൊണ്ട് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പും ഇതിന് താഴെ പ്രേക്ഷകരുടെ അഭിപ്രായങ്ങളുമൊക്കെ ശ്രദ്ധേയമാവുകയാണ്.

'അന്‍സിബ ഫുള്‍ പവര്‍ ആയി തിരിച്ചു വന്നപ്പോള്‍ വീണ്ടും മറ്റു പലരുടെയും ഫാന്‍സ് സൈബര്‍ അറ്റാക്ക് തുടങ്ങിട്ടുണ്ട്. ഇന്നലെ നോറ അന്‍സിബയ്ക്ക കഴിവില്ലാത്തത് കൊണ്ടാണ് നോമിനേഷനില്‍ വിട്ടുകൊടുത്തതെന്ന് പറഞ്ഞു വെറുതെ ചൊറിയാന്‍ പോയി. എന്നിട്ട് ഇന്ന് മോര്‍ണിംഗ് ടാസ്‌കില്‍ കണക്കിന് കിട്ടിയിട്ടുണ്ട്.

ഓരോ കണ്ടസ്റ്റന്റിന്റെയും നെഗറ്റീവ് കറക്റ്റ് ആയി മനസ്സിലാക്കി കൃത്യമായ സമയത്തു പോയിന്റ് ആയി പറഞ്ഞു വാ അടപ്പിക്കാനുള്ള കഴിവ് അത് അവിടെ അന്‍സിബയ്ക്ക് മാത്രമേ ഉള്ളു. നോറയുടെ പേരെന്റ്‌സ് വന്നിട്ട് പോയി കഴിഞ്ഞ ശേഷം നോറ അവരെ നെഗറ്റീവ് ആക്കി വിക്ടിം കാര്‍ഡ് കളിച്ചു ഓഡിയന്‍സ് സപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഉള്ള പ്ലാന്‍ എക്സ്പോസ് ചെയ്ത് കൊടുത്തിട്ടുണ്ട് അന്‍സിബ, ശരിക്കും ഇവരാണ് ബ്രില്ലിയന്റ് പ്ലെയര്‍..' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേ സമയം ഈ സീസണില്‍ ജിന്റോ കപ്പ് ഉയര്‍ത്തില്ലെന്നാണ് ചിലര്‍ പറയുന്നത്. ജിന്റോ മാത്രമല്ല ജാസ്മിനും ആ നേട്ടത്തിലേക്ക് എത്താന്‍ സാധ്യത കുറവാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഇങ്ങനെ പോവുകയാണെങ്കില്‍ അന്‍സിബ കപ്പുയുയര്‍ത്തുകയും അതിന്റെ ക്രെഡിറ്റും ജിന്റോ ഫാന്‍സിന് തന്നെ കിട്ടുകയും ചെയ്യും.

ansiba

മുന്‍പൊരു സീസണില്‍ ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും അങ്ങനെയാണല്ലോ പലപ്പോഴും സംഭവിക്കാറുള്ളത്. ഈ സീസണിലും അങ്ങനൊരു കാഴ്ചയ്ക്ക് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കേണ്ടി വന്നേക്കും.

ഇനി വരാന്‍ പോകുന്ന ആഴ്ചകളില്‍ ഋഷി എങ്ങാനും പുറത്തു പോയാല്‍ കപ്പ് അന്‍സിബയ്ക്ക് ഉറപ്പിക്കാം. കാരണം ഋഷി പുറത്തിറങ്ങി ബാക്കിയുള്ള പിആര്‍ വര്‍ക്ക് ചെയ്തു കൊള്ളും. ഇപ്പോള്‍ റോക്കി ചെയ്യുന്നതു പോലെ. അങ്ങനെ വന്നാല്‍ കപ്പ് ആര്‍ക്കായിരിക്കുമെന്ന് ഇപ്പോഴെ നമുക്ക് പറയാമെന്നും ആരാധകര്‍ പറയുന്നു.

വീടിനകത്ത് വന്നത് മുതല്‍ നല്ല സൗഹൃദത്തിലായവരാണ് ഋഷിയും അന്‍സിബയും. സുഹൃത്തുക്കള്‍ എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് ഇരുവരും. മറ്റ് പലരും സൗഹൃദത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ ഈ കോംബോയ്ക്ക് നല്ല പ്രതികരണമാണ് ഇതുവരെയായി ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X