കപ്പ് ആരടിക്കും എന്ന് ഇപ്പോഴും പ്രവചിക്കാന്‍ പറ്റാത്ത സീസണ്‍! രാജാക്കന്മാരില്ലാതെ പോയതിന്റെ കാരണവും ഇതാണ്

ബിഗ് ബോസ് മലയാളത്തിന്റെ മറ്റൊരു സീസണ്‍ കൂടി അവസാനിച്ചിരിക്കുകയാണ്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സീസണുകളില്‍ ഒന്നായിട്ടാണ് ഷോ അവസാനിക്കുന്നത്. മുന്‍ സീസണുകളില്‍ ഒരു മത്സരാര്‍ഥി വിജയിക്കുമെന്നുള്ള ഏകദേശ ധാരണ ഷോ യുടെ പകുതി മുതലേ ലഭിക്കും. എന്നാല്‍ ഇത്തവണ അങ്ങനൊന്ന് ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം.

പ്രവചനങ്ങങ്ങള്‍ക്കതീതമായി സഞ്ചരിച്ചൊരു സീസണായിരുന്നു ഇത്തവണ. മാത്രമല്ല എക്കാലത്തെയും മികച്ച സീസണ്‍ ആണിതെന്ന് വാദിക്കാനും സാധിക്കുമെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ആരാധകന്‍ വ്യക്തമാക്കുന്നു.

bb-boss

'60 ദിവസത്തെ കണ്ടെന്റ് 6 ദിവസം കൊണ്ട് കൊടുത്ത രതീഷിന്റെ അപ്രതീക്ഷിതമായ ആദ്യ ആഴ്ചയിലെ എവിക്ഷനില്‍ തുടങ്ങിയ സീസണ്‍.. ഈ സീസണിന്റെ പ്രധാന ഹൈലൈറ്റ് ആയ അണ്‍പ്രെഡിക്ടിബിലിറ്റിയുടെ തുടക്കം മാത്രം ആയിരുന്നു അത്. ജബ്രി കോമ്പോയ്‌ക്കെതിരെ ശക്തമായ ഗെയിം കളിച്ച് ഈ സീസണിലെ രാജസിംഹാസനത്തില്‍ കാലെടുത്തു വെക്കുന്നതിന് തൊട്ടുമുന്ന റോക്കിയുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍. സീസണ്‍ 6 ലെ ഏറ്റവും ഹൈ മൊമന്റ്!

റോക്കി-സിജോ ഫൈറ്റ്... ഹോട്‌സറ്റാര്‍ ലൈവ് വ്യൂസ് കുത്തനെ കുതിച്ചു കയറിയ ആ തിങ്കളാഴ്ച. ഇടികൊണ്ട് സിജോയും പുറത്തായതോടെ രാജാവാകാന്‍ ഇതിലും നല്ല ടൈം ഇല്ലെന്ന് മനസ്സിലാക്കിയ ജിന്റോ കളത്തിലേക്ക് ഇറങ്ങി. പക്ഷെ ഒരു ബിഗ് ബോസ് രാജാവിന് വേണ്ട വാക്ക് ചാതുര്യം കുറവുള്ള ജിന്റോ ഇടത്തിന്നും വലത്തും പ്രഹരങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരുന്നു.

റോക്കിയുടെ പുറത്താകലിന് മുന്നേ ജബ്രിയും മുഴുവന്‍ വീടും എന്നത് ഒറ്റ ആഴ്ച കൊണ്ട് മാറിമറിഞ്ഞു. പിന്നെ ഏകദേശം സീസണ്‍ പകുതി വരെ ജിന്റോയും മുഴുവന്‍ വീടും എന്ന അവസ്ഥയിലേക്ക് ഷോ മാറി. ഒരു പരിധി വരെ ഒരു രജിത്ത് കുമാര്‍ സ്‌റ്റൈല്‍ ഓഫ് ഗെയിം ആയത് കാരണം ഈ കാലയളവില്‍ ജിന്റോ ഉണ്ടാക്കിയെടുത്ത ഫാന്‍സാണ് ഇപ്പോഴും അദ്ദേഹത്തെ കപ്പ് അടിക്കാന്‍ ഏറ്റവും സാധ്യതയുള്ള പ്ലേയറായി നിര്‍ത്തുന്നത്...

സംഭവം നെഗറ്റീവ് രീതിയില്‍ ആണെങ്കിലും ജാസ്മിനും ജാസ്മിന് ചുറ്റിപ്പറ്റി അവിടെ നടന്നത ഒട്ടുമിക്ക സംഭവങ്ങളും ഷോയ്ക്ക് അകത്തും അതുപോലെ തന്നെ പുറത്തും ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്.

bb-boss

6 വൈല്‍ഡ് കാര്‍ഡ് ഒരുമിച്ച് കയറിയത് ചരിത്ര നിമിഷം ആയിരുന്നെങ്കിലും സായിയെ പോലെ ഒരുപാട് പ്രതീക്ഷകളോടെ വന്ന് ഒന്നും ആകാതെ പോയത് നിരാശയിരുന്നു. അങ്ങനെ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായ ഒരു സീസണ്‍ ആയിരുന്നു ഇത്. ബിഗ് ബോസ് പോലെ മൂന്ന് മാസം ദിവസവും ഇരുപത്തിനാല് മണിക്കൂറും എയര്‍ ചെയ്യുന്ന ഒരു ഷോ ആകുമ്പോള്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. അല്ലാതെ ഷോ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ല.

എല്ലാ സീസണിലും പോലെ ഇത്തവണയും കോംബോസ് ഉണ്ടായിരുന്നു... ജബ്രി കോമ്പോ എല്ലാവരേയും വെറുപ്പിച്ചപ്പോള്‍ ശ്രീജുന്‍ കോമ്പോ എല്ലാവരുടേയും മനം കവര്‍ന്നു. ബിഗ് ബോസ് എന്നാല്‍ അടിപിടി വാക്ക് തര്‍ക്കം മാത്രമല്ല. നല്ല എന്റര്‍ടെയിന്‍മെന്റ് ആന്‍ഡ് പേഴ്‌സണാലിറ്റി കീപ്പപ്പ് ചെയ്തു മുന്നോട്ട് പോയാല്‍ ജനമനസ്സുകളില്‍ ഇടം നേടാം എന്ന് അര്‍ജുന്‍ തെളിയിച്ചിരിക്കുന്നു.

അതുകൊണ്ടു തന്നെ ജിന്റോ ജാസ്മിന്‍ എന്ന ബിഗ് ബോസ് സീസണ്‍ 6 ലെ രണ്ട് പില്ലറുകള്‍ക്കൊപ്പം അര്‍ജുന്‍ എന്ന വലിയ പില്ലര്‍ കൂടി വന്നതോടെ സീസണ്‍ കപ്പ് ആരടിക്കും എന്ന് ഇപ്പോഴും പ്രവചിക്കാന്‍ പറ്റാത്തത് തന്നെയാണ് ഈ സീസണിന്റെ ഏറ്റവും വലിയ വിജയം. അതേ ഈ സീസണ്‍ പ്രവചനങ്ങള്‍ക്കതീതം' എന്നും പറഞ്ഞാണ് പ്രേക്ഷകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X