ജാസ്മിനൊപ്പമുള്ള ഗബ്രിക്ക് അവളുടെ പകുതി സൈബര്‍ അറ്റാക്ക് കിട്ടിയില്ല! ബിഗ് ബോസിലെ പെണ്ണുങ്ങളെ പറ്റി കുറിപ്പ്

ബിഗ് ബോസിന്റെ ഓരോ സീസണിലും മത്സരാര്‍ഥികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസങ്ങളും വരാറുണ്ട്. പൊതുവേ സ്ത്രീകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ അവഗണന നേരിടേണ്ടതായി വരാറുള്ളത്. നിലവില്‍ ജാസ്മിന്‍ ജാഫറിന് എതിരായിട്ടാണ് വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

സഹമത്സരാര്‍ഥിയായ ഗബ്രിയുമായിട്ടുള്ള സൗഹൃദമാണ് ജാസ്മിന് നെഗറ്റീവ് നേടി കൊടുത്തത്. എന്നാല്‍ നാലാം സീസണില്‍ ദില്‍ഷ പ്രസന്നന്‍ വിന്നറായപ്പോഴും സമാനമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനെ പറ്റി ചില ചര്‍ച്ചകള്‍ നടക്കുകയാണിപ്പോള്‍. ബിഗ് ബോസ് ഷോ യും അവിടെയുള്ള വനിത മത്സരാര്‍ഥികള്‍ക്ക് നേരിടേണ്ടി വരുന്ന സൈബര്‍ അറ്റാക്കിനെ പറ്റിയും എഴുതിയൊരു കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

jasmine

'ബിഗ് ബോസ് ഷോയും ഫീമെയില്‍ കണ്ടെസ്റ്റന്‍സും', എന്ന ടൈറ്റിലിലാണ് നിര്‍മല്‍ എന്ന വ്യക്തി ജാസ്മിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

എന്റെ അടുത്ത് ഒരു ചിന്ത വീണ്ടും ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുകയാണ്. ഷോയുടെ ആരംഭത്തില്‍ ശരിക്കും പറഞ്ഞാല്‍ 2-3 ആഴ്ച വരെ എനിക്ക് അങ്ങനെ ആരോടും ഒരു ഇഷ്ടം ഈ സീസണില്‍ ഉണ്ടായിരുന്നില്ല . നിങ്ങള്‍ക്ക് എന്റെ പോസ്റ്റ് കണ്ടാല്‍ മനസ്സിലാകും ആ സമയം വരെ ആര്‍ക്കും അനുകൂലമായും പ്രതികൂലമായും ഒരു പോസ്റ്റ് പോലും ഞാന്‍ ഇവിടെ ഷെയര്‍ ചെയ്തിട്ടില്ല.

അതിനുശേഷം ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥിക്കെതിരെ വരുന്ന സൈബര്‍ അറ്റാക്ക് ആണ് അവരെ ഒന്ന് സപ്പോര്‍ട്ട് ചെയ്യാന്‍ തോന്നിയത്.
ഉള്ളത് പറഞ്ഞാല്‍ കോമ്പോ അതെനിക്ക് ഒട്ടും ഇഷ്ടമല്ല. ആ ഒരു കാര്യം കൊണ്ട് മാത്രമാണ് ജാസ്മിന് ഇത്രമധികം ഹേറ്റേഴ്സ് ഉണ്ടായതെന്ന് തോന്നുന്നുണ്ടോ? എനിക്കങ്ങനെ തോന്നുന്നില്ല.

അവളുടെ ഒപ്പം കോമ്പോ കളിച്ച ഗബ്രിക്ക് പോലും അവളുടെ പകുതി സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. പിന്നെ എന്താണ് കുഴപ്പം ഒരു പെണ്ണ് ഒറ്റയ്ക്ക് നിന്ന് രാജാക്കന്മാര്‍ക്കെതിരെയും ഗെയിം കളിച്ചു മുന്നേറുന്നത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നില്ല. അങ്ങനെ ഒരു പെണ്ണ് മുന്നേറുന്നുണ്ട്. അതിനൊരു രാജാവിന്റെ സപ്പോര്‍ട്ട് ഉണ്ടാകണം ( ഉദാഹരണം ദില്‍ഷ)

ജാസ്മിന്റെ ഹൈജീന്‍ ഇഷ്യൂസ് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ അവള്‍ അവിടെ കിടന്ന് ഉച്ചപ്പാട് ഉണ്ടാക്കി എന്നു പറഞ്ഞു അവള്‍ക്കെതിരെ വരുന്ന ആരോപണങ്ങള്‍ അംഗീകരിക്കാന്‍ പറ്റത്തില്ല, അവള്‍ മാത്രമാണോ അവിടെ കിടന്നു ബഹളം വയ്ക്കുന്നത്.

സിബിന്‍ വന്നപ്പോള്‍ മുതല്‍ കഴിഞ്ഞ വെള്ളിയാഴ്ച വരെ അവളോട് എത്ര മോശമായി ആണ് പെരുമാറിയത്, ഏതെല്ലാം രീതിയില്‍ അവളെ ചവിട്ടി താഴ്ത്തി, അപ്പോള്‍ എല്ലാം so called പ്രേക്ഷകര്‍ എല്ലാം കൂടി രാജാക്കന്മാരെ വാഴ്ത്തി. തിരിച്ച് അവള്‍ അവള്‍ക്ക് അതുപോലെ തന്നെ തിരിച്ചു കൊടുത്തു. അതോടെ അവള്‍ക്കായി പ്രശ്‌നം. ഒരു രീതിയിലും യോജിക്കാന്‍ പറ്റുന്നതല്ല ഇവിടെ ചിലരുടെ ഇരട്ടത്താപ്പ്.

അടുത്ത രാജാവ് സിബിന്‍ ആയിരിക്കും. ഇനി ഏതൊക്കെ രാജാക്കന്മാര്‍ ഉണ്ടായാലും ചങ്കുറപ്പുള്ള ഒരു പെണ്ണിന്റെ മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ കുറച്ചു പാട് തന്നെയാണ്. അതിന്റെ തെളിവ് ആണല്ലോ അവളെ ഒരുക്കാന്‍ വന്ന ഒരാള്‍ രണ്ടാഴ്ചക്കുള്ളില്‍ ഒതുങ്ങി പണ്ടാരമടങ്ങി പോയത്'. എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

-jasmine

എന്നാല്‍ ജാസ്മിനെതിരെയുള്ള കമന്റുകളാണ് എല്ലായിടത്തും വന്നു കൊണ്ടിരിക്കുന്നത്. 'ജാസ്മിനെ ഫസ്റ്റ് വീക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് ഗബ്രിയുമായി ചേര്‍ന്നു ജാസ്മിന്‍ ഞങ്ങളെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ് എന്ന് പറഞ്ഞു ഗെയിം കളിച്ചു. എന്നാല്‍ ജാസ്മിനോ ഗബ്രിയോ ആരോടും പോയി മിണ്ടുന്നതായോ ബിഗ് ബോസിലെ മറ്റു അംഗങ്ങള്‍ക്കൊപ്പം ഒരുമിച്ച് പോകുന്നതായോ കണ്ടില്ല.

മുന്‍പ് റോക്കിയെ ഗബ്രിയുടെ കൂടെ ചേര്‍ന്ന് പ്രൊവോക്ക് ചെയ്തിരുന്നു. പിന്നീട് മറ്റു പലരുടെയും വഴക്കുകള്‍ക്കിടയില്‍ കേറി ഇടപെടുന്നതായും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും കണ്ടു. എന്നാല്‍ ഇന്ന് വരെ ജാസ്മിന്‍ ചെയ്ത തെറ്റുകള്‍ക്ക് ഒരാളോട് പോലും ഒരു സോറി പറയുന്നതായോ തെറ്റുകള്‍ തിരുത്തുന്നതായിട്ടോ കാണാന്‍ കഴിഞ്ഞില്ല. ഒരു ടാസ്‌കില്‍ പോലും തെറ്റ് ചെയ്താല്‍ അംഗീകരിക്കില്ല.

ആ കുട്ടിയുടെ പേഴ്‌സണല്‍ ഹൈജീന്‍ എന്തും ആയിക്കോട്ടെ, വഴക്കുണ്ടാകാനല്ലാതെ ജാസ്മിന്‍ അവിടെ ഒരു രീതിയിലും ഒരു എന്റര്‍ടെയിനര്‍ ആയി നിന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. അതുപോലെ ഗെയിം ചെയിഞ്ചര്‍ ആയിട്ടില്ല. ഒരു ഗെയിം പ്ലാന്‍ ചെയ്യാനോ ഒരു ഇവന്റ് പ്ലാന്‍ ചെയ്യാനോ പറ്റിയിട്ടില്ല.

മറ്റാരുടെയും അഭിപ്രായങ്ങള്‍ക്ക് വില നല്‍കുന്നതായോ തെറ്റുകള്‍ തിരുത്തുന്നതായിട്ടോ കണ്ടിട്ടില്ല. ആകെ ഒരു കോമ്പോ ഉണ്ടാക്കി അതിന്റെ പേരില്‍ എല്ലാവരോടും വഴക്കുണ്ടാക്കി നടക്കുന്നത് മാത്രമാണ് കണ്ടത്. അതാണോ ബിഗ് ബോസ് മെറ്റീരിയല്‍? എങ്കില്‍ ജാസ്മിന്‍ വിന്നര്‍ ആകുമായിരിക്കും... എന്നാണ് ഒരു ആരാധിക ജാസ്മിനെ കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X