ജാസ്മിനെ തുറന്ന് കാട്ടിയത് ജിന്റോയാണ്! ശരിക്കും അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് ആരാധകര്‍
ബിഗ് ബോസ് ഷോ ഗ്രാന്‍ഡ് ഫിനാലയിലേക്ക് അടുക്കുകയാണ്. നിലവില്‍ വീടിനകത്തുള്ള മത്സരാര്‍ത്ഥികളില്‍ ആരായിരിക്കും ടോപ്പ് ഫൈവില്‍ എത്തുക എന്നതറിയാന്‍ പ്രേക്ഷകരെ പോലെ തന്നെ മത്സരാര്‍ത്ഥികള്‍ക്കും ആവേശമുണ്ട്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക് ജയിച്ചതിലൂടെ ആ അഞ്ചു പേരില്‍ ഒരാള്‍ അഭിഷേക് ആയിരിക്കുമെന്ന് വ്യക്തമായി.
ബാക്കി വീടിനകത്ത് അവശേഷിക്കുന്ന രണ്ട് വനിത മത്സരാര്‍ത്ഥികളില്‍ ജാസ്മിനോ ശ്രീതുവോ ഇതില്‍ ആരായിരിക്കും ഫൈനല്‍ ഫൈവിലേക്ക് എത്തുക എന്ന ജിന്റോയുടെ ചോദ്യത്തിന് വലിയ ബഹളമാണ് വീടിനകത്ത് നടന്നിരിക്കുന്നത്. ജിന്റോയും ജാസ്മിനും ചേര്‍ന്നുള്ള പുതിയ വഴക്കിനും വാക്കു തര്‍ക്കങ്ങള്‍ക്കും ഇത് വഴിയൊരുക്കി. ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി എത്തുകയാണ് ആരാധകരും.

'ഒട്ടും പ്രതീക്ഷിക്കാത്ത ലൈവ് ആയിരുന്നു ഇന്നത്തേത്. വളരെ നോര്‍മല്‍ ആയി പോയി കൊണ്ടിരുന്ന ഹൗസില്‍ ജിന്റോ, അഭിഷേക്, റിഷി, സായി, ബീന്‍ ബാഗില്‍ ജാസ്മിന്‍ എന്നിങ്ങനെ കൂട്ടം കൂടി ഇരുന്ന് സംസാരിക്കുന്നു. അപ്രതീക്ഷിതമായി ജിന്റോ ജാസ്മിന് നേരെ ഒരു ചോദ്യം എറിഞ്ഞു..
നോറ, ശ്രീതു, ജാസ്മിന്‍ ഇവരില്‍ ആര് ടോപ് 5 ല്‍ ഉണ്ടാകും എന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടെന്ന്. അപ്പോള്‍ തൊട്ട് ആ കൂട്ടം ടോപ് 5 നെ കുറിച്ച് ആയി ചര്‍ച്ച. സായി റിഷിയോട് ചോദിച്ചു ആരൊക്കെ ടോപ് 5 ല്‍ കാണും റിഷി മറുപടി ആയി ജിന്റോ & അഭിഷേക് ഉണ്ടാകും ബാക്കി അറിയില്ല എന്ന് പറയുന്നു.
റെസ്റ്റ്‌ലെസ് ആയ ജാസ്മിന്‍ പിന്നെ അങ്ങോട്ട് ടെന്‍ഷനില്‍ ആയി. അത് എവിഡന്റ് ആയിരുന്നു. ജിന്റോ ഇട്ട ചെറിയ കനലില്‍ ജാസ്മിന്‍ നീറി എരിയാന്‍ തുടങ്ങി. വളരെ ശാന്തമായി പോകുന്ന ഹൗസില്‍ വഴക്കിടാന്‍ പ്രത്യേകിച്ച് സംഭവങ്ങള്‍ ഒന്നും തന്നെ ഇല്ല. ചന്തയില്‍ വഴക്ക് കൂടി നില്‍ക്കും പോലെ വായ്താളം അടിക്കുന്ന ജാസ്മിന് വേറൊന്നും അറിയുകയുമില്ല. പിന്നെ ഉള്ളത് കുല്‌സിതം കണ്ടന്റായ ഗബ്രി ആണ്.
ഉപ്പയും ഉമ്മയും വന്നു അഴിപ്പിച്ച വിധവ വേഷം ഒന്നുടെ അണിയാന്‍ ജാസ്മിന്‍ തീരുമാനിച്ചു. ഗബ്രി എന്ന് പറഞ്ഞു ഓര്‍മ്മകള്‍ അയവിറക്കാന്‍ നോക്കിയ ജാസ്മിനെ ജിന്റോ നൈസായി കളിയാക്കി. അതേ ഓര്‍മ ഉള്ളൂ, ജാസ്മിന്റെ പ്ലാന്‍ പൊളിച്ച ജിന്റോയുടെ മുന്നില്‍ മൂഷിക സ്ത്രീ തകര്‍ത്താടി. ഇത്രേം ദിവസം പോസിറ്റീവ് ആയി കൊണ്ട് വന്ന ഓരോന്നും എറിഞ്ഞുടച്ചു.

ജാസ്മിന്‍ സ്വയം എക്‌സ്‌പോസ്ഡ് ആയി ഓരോന്ന് പറയുകയും ജിന്റോയ്ക്ക് നേരെ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. വളരെ പക്വമായി ഒട്ടും ട്രിഗ്ഗര്‍ ആകാതെ വേണ്ടതിന് മാത്രം ജിന്റോ മറുപടി കൊടുത്തു.
അതില്‍ ഒന്ന് നട്ടെല്ല് നിവര്‍ത്തി പുറത്ത് നടക്കുന്നത് ആയിരുന്നു. ആര് നട്ടെല്ല് നിവര്‍ത്താതെ നടക്കുമെന്നും ഞാന്‍ അന്തസ് ആയി നട്ടെല്ല് നിവര്‍ത്തി നടക്കുമെന്നും ജിന്റോ മറുപടി കൊടുത്തു. ക്വാളിറ്റിയെ കുറിച്ച് ചോദിച്ച ജാസ്മിനോട്, നിന്നെക്കാള്‍ ക്വാളിറ്റി എനിക്കുണ്ടെന്ന് ജിന്റോ മറുപടി കൊടുത്തു.
ജിന്റോ എന്ന മൈന്‍ഡ് ഗെയിമറിനു മുന്നില്‍ സമനില തെറ്റി കണ്ട്രോള്‍ ഇല്ലാതെ പെരുമാറുന്ന ജാസ്മിനെ ആണ് ലൈവ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. പിന്നീട് റിഷിയോടും അഭിഷേകിനോടും പരമാവധി പറഞ്ഞു ഫലിപ്പിക്കാന്‍ ജാസ്മിന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ പരാജയം ആയിരുന്നു ഫലം.
സ്വന്തം വൃത്തിയെ കുറിച്ചും ഗബ്രിയെ കുറിച്ചും ജാസ്മിന്‍ പിറു പിറുത്ത് കൊണ്ട് നിന്നു. ഈ സീസണില്‍ കണ്ടെന്റ് എന്ന് പറയാന്‍ ജാസ്മിന് അതല്ലേ ഉള്ളൂ. ജാസ്മിന്‍ എന്ന മത്സരാര്‍ഥിയെ കൊണ്ട് തന്നെ എക്‌സ്‌പോസ് ചെയ്യിപ്പിച്ചതില്‍ ജിന്റോ എന്ന മൈന്‍ഡ് ഗെയിമര്‍ ശരിക്കും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications