മരുന്നിന് പോലും ഒറ്റ ഒരെണ്ണം ഇല്ല എന്നതാണ് സീസണ്‍ ആറിന്റെ ശാപം! മത്സരാര്‍ഥികളെ പറ്റി വൈറൽ കുറിപ്പ്
ബിഗ് ബോസ് ഷോയ്ക്ക് മലയാളത്തിലും വലിയ ആരാധക പിന്‍ബലം ഉണ്ട്. അതുകൊണ്ടുതന്നെ ഷോ തുടങ്ങുന്നതിന് മുന്‍പേ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ആകാംക്ഷ പലരും പങ്കുവെക്കാറുണ്ട്. എന്നാല്‍ മത്സരം തുടങ്ങി ഒരാഴ്ച ആയിട്ടും കാര്യമായ കണ്ടന്റ് കിട്ടാത്തതിന്റെ നിരാശയിലാണ് പ്രേക്ഷകര്‍. അഞ്ചാം ദിവസമായിട്ടും തുടക്കം മുതലുള്ള വഴക്കുകള്‍ മാത്രമേ ഇപ്പോഴും പുറത്തുവന്നിട്ടുള്ളൂ.
യുവാക്കളായ നിരവധി താരങ്ങളെ ബിഗ് ബോസ് സിനകത്ത് കൊണ്ടുവന്നിട്ടും പലര്‍ക്കും മത്സരം എന്താണെന്ന് പോലും ബോധ്യമായിട്ടില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അത്തരത്തില്‍ ബിഗ് ബോസ് പ്രേമികളുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. പുറത്ത് നല്ലൊരു കണ്ടന്റ് പോകുന്നതിനു വേണ്ടി ആരും ഇതുവരെ ഒന്നും ചെയ്തിട്ടില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയാന്‍ പറ്റുന്ന ഒരാളെ കുറിച്ച് ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മോശം സെലക്ഷനാണ് സീസണ്‍ 6 ല്‍ നടന്നിരിക്കുന്നത് എന്ന് പറയാതെ വയ്യ. എവിടെക്കൊയോ കിടന്ന കുറെ എണ്ണത്തിനെ പിടിച്ച് പൂട്ടിയിട്ട അവസ്ഥയായി. എത്രയോ നല്ല പിള്ളാരുണ്ട് പുറത്ത്. ഇത് കോമണേഴ്‌സ് അടക്കം ക്യാഷ് അങ്ങോട്ടേക്ക് കൊടുത്ത് കയറി പറ്റിയ പോലെ തോന്നുന്നു.
മൂന്ന് ദിവസത്തിനുള്ളില്‍ ഹൗസില്‍ പ്രേക്ഷകര്‍ക്ക് വേണ്ട എന്തെങ്കിലും ഒരു കണ്ടന്റ് എല്ലാ സീസണിലും കിട്ടാറുണ്ടായിരുന്നു. ഇത് അഞ്ച് ദിവസം കഴിഞ്ഞിട്ട് പോലും ഉണ്ടാക്കിയുള്ള വഴക്കുകളും പ്രേമ നാടകവും മാത്രം അരങ്ങേറി കൊണ്ടിരിക്കുന്നു. പവര്‍ ടീം എന്ന് പറഞ്ഞ് കുറെ ചളുക്കുകളുടെ വെറുപ്പിക്കല്‍ പട്ടി ഷോ വേറേയും.
സീസണ്‍ 6 അസഹനീയം. മനസില്ലാ മനസോടെ ഒരാളെ സപ്പോട്ട് ചെയ്യാന്‍ തോന്നിയത് നിലവില്‍ രതീഷ് കുമാറിനെയാണ്. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന കണക്ക് ചളിയാണേലും വെറുപ്പീരാണേലും തോല്‍വിയാണേലും ചുമ്മ എന്തേലും കണ്ടന്റ് പ്രേക്ഷകന് അയാള്‍ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. മരുന്നിന് പോലും ബാക്കി ഒറ്റ ഒരെണ്ണം പോലും ഇല്ല എന്നതാണ് സീസണ്‍ ആറിന്റെ ശാപം.
മൂന്നാഴ്ച്ച കൂടി നോക്കാം എന്തേലൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമോ എന്ന്. 'മുന്‍ കഴിഞ്ഞ സീസണുകളില്‍ ഡേ വണ്‍ തൊട്ട് നിറഞ്ഞാടി പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ കണ്ടസ്റ്റന്‍സിനെ ഓര്‍ത്ത് അഭിമാനിക്കുന്നു', എന്നാണ് ഒരാള്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഇതിന് താഴെ മത്സരാര്‍ഥികളെ കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്.
രതീഷാണ് എന്തേലും കണ്ടന്റ് തരുന്നത്. ആള് കുറച്ചു ഓവറായി ജോക്കര്‍ ടൈപ്പ് പ്ലേ ആണേലും ചിരിക്കാനൊക്കേ കണ്ടെന്റ് തരുന്നത് അയാള്‍ മാത്രമാണ്. എല്ലാ സീസണും മുടങ്ങാതെ കാണുന്നതാണ്. എന്നിട്ടും ഈ സീസണ്‍ കാണാന്‍ തോന്നുന്നില്ല. ആവശ്യമില്ലാതെ എല്ലാവരും ഓവര്‍ ആവുകയാണ്.
ഒരു ആത്മാര്‍ത്ഥ സ്‌നേഹം പോലും അതിലില്ല. ആര്‍ക്കും ആരോടും ഇല്ല. മത്സരിക്കാന്‍ വന്നതാണ് എന്നാലും മാനുഷികമായഒരു പരിഗണന പോലും ഇല്ല. വളരെ നിലവാരം കുറഞ്ഞ ഒരു സീസണ്‍ ആയിപ്പോയി. ഇത് കഴിഞ്ഞ സീസണില്‍ ഉള്ളവരെ പോലെ അനുകരിക്കുകയാണ്.

രതീഷിന്റെ അലറല്‍ ഇല്ലായിരുന്നേല്‍ അവര്‍ പിന്നേം വേറെ കണ്ടന്റ് ഉണ്ടാക്കിയേനെ, ഉള്ള ടൈം മുഴുവന്‍ ഇയാളോട് തര്‍ക്കിച്ചു പോവുകയാണ്. ചുമ്മാ അനാവശ്യ കാര്യങ്ങള്‍ക്ക് അലറിയാല്‍ അത് കണ്ടന്റ് ആവില്ല. നല്ല കണ്ടെന്റ് ഉണ്ടാവണേല്‍ ആദ്യം രതീഷ് പുറത്ത് പോവണം. എന്നാലല്ലേ ബാക്കി ഉള്ളവര്‍ തമ്മില്‍ എന്തേലും പ്രശ്‌നങ്ങള്‍ ഉണ്ടാകൂ, ഇത് ഈ പൊട്ടന്റെ ഫേക്ക് വഴക്കുകളില്‍ എല്ലാവരും ആയി പോവുകയാണ്.
ആ രതീഷ് അവിടെ ഇല്ലായിരുന്നു എങ്കില്‍ ഇവര്‍ എന്ത് കണ്ടന്റ് ഉണ്ടാക്കിയേനെ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. പവര്‍ ഹൗസ് എന്ന് പറഞ്ഞു പവര്‍ കിട്ടിയിട്ട് കുറെ എണ്ണം കാണിക്കുന്ന അഭ്യാസം ആണ് ചിരി വരുന്നത്.. നുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം കൊടുക്കാതെ ഇരിക്കുക, പഴയ ജാതിയ വ്യാസസ്ഥയില്‍ കാണുന്ന ഒരാളെ പടിയടച്ചു പിണ്ഡം വെക്കുന്ന പോലെ നാടുകടത്തല്‍ ഊര് വിലക്ക് പോലെ ഒരാളെ കൂട്ടത്തില്‍ നിന്ന് മാറ്റി ഒറ്റയ്ക്ക് ആക്കി പുറത്ത് കൊണ്ടിരുത്തുക. ഒരു പവര്‍ കിട്ടിയിട്ട് കാണിക്കുന്ന കോപ്രായങ്ങള്‍ ആണിതൊക്കെ.
പിന്നെ മലയാളം നേരേ ചൊവെ അറിയാത്ത ആളുകളെ പിടിച്ചു ഇട്ടപ്പോള്‍ തന്നെ ശോകം ആയി. രതീഷ് അണ്ണനും മസില്‍മാന്‍ ജിന്റോ സാറും ഉള്ളത് കൊണ്ട് അത്യാവശ്യം കോമഡി എന്റര്‍ടൈന്‍മെന്റ് കിട്ടുന്നത് കൊണ്ട് കാണുന്നു. ബാക്കി ഉള്ളത് എല്ലാം വേസ്റ്റ്.. എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.


Click it and Unblock the Notifications