അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍

വാക്കേറ്റവും തര്‍ക്കുത്തരവുമൊക്കെയായി ബഹളമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്. നിസാരക്കാര്യത്തിന് പോലും മത്സരാര്‍ഥികള്‍ തമ്മില്‍ തല്ലുന്നതാണ് ഈ ദിവസങ്ങളില്‍ കണ്ടു വരുന്നത്. ഇതൊരു ഷോ ആണെന്നും അവിടെ കാണിക്കേണ്ട മര്യാദകളുണ്ടെന്ന് പോലും പലരും മറന്നിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

മത്സരാര്‍ഥികളുടെ ഇത്തരത്തിലുള്ള പ്രവൃത്തികളിലുള്ള അതൃപ്തി രേഖപ്പെടുത്തി കൊണ്ട് എത്തുകയാണ് പ്രേക്ഷകരിപ്പോള്‍. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഒന്നിച്ചിരുന്ന് കാണുന്ന ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. അതുകൊണ്ട് തന്നെ ഈ ഷോ യിലൂടെ സമൂഹത്തിന് നല്ല സന്ദേശം കൊടുക്കാന്‍ കൂടി സാധിക്കണമെന്നാണ് പൊതുവായ അഭിപ്രായം.

bigg-boss

നിലവില്‍ മത്സരാര്‍ഥികള്‍ തമ്മില്‍ കാട്ടിക്കൂട്ടുന്ന ബഹളങ്ങളും വഴക്കും മാത്രമല്ല പരസ്പരമുള്ള ബഹുമാനം പോലും പുറത്ത് കുട്ടികള്‍ കാണുന്നുണ്ട്. ഇവരൊടൊക്കെ ഒരു അഭ്യാര്‍ഥന മാത്രമേയുള്ളു എന്ന് പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധകന്‍. അദ്ദേഹം പങ്കുവെച്ച എഴുത്തിന്റെ പൂര്‍ണരൂപം വായിക്കാം...

'ലക്ഷക്കണക്കിന് പ്രേക്ഷകര്‍ പ്രായഭേദമില്ലാതെ കാണുന്ന ഷോ ആയതിനാല്‍, എന്റെ ഒരു അഭിപ്രായം ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ സമൂഹത്തില്‍ കണ്ടുവരുന്ന ഒരു കാര്യമാണ് പ്രായത്തിന് മുതിര്‍ന്നവരെ ബഹുമാനമില്ലായ്മ, എവിടെയും തര്‍ക്കുത്തരം അഥവാ തറുതല പറഞ്ഞ് സ്വയം മിടുക്കന്‍ ആണെന്ന് വിശ്വസിക്കുക എന്നുള്ളത്.

നമ്മുടെ കേരളത്തില്‍ ജാതിമതഭേദമന്യേ എല്ലാ കുടുംബത്തിലും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഒന്നാണ് പ്രായത്തിന് മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നുള്ളത്. ഈയൊരു മുതിര്‍ന്നവരോടുള്ള ബഹുമാനം കര്‍ശനമായി ബിഗ് ബോസ് വീട്ടില്‍ നിലനിര്‍ത്താന്‍ പറ്റിയാല്‍, ബാക്കിയെല്ലാ തരത്തിലുള്ള ബഹുമാനവും അഥവാ റെസ്‌പെക്റ്റും താനേ അവിടെ പ്രതിഫലിക്കും എന്ന് വിശ്വസിക്കുന്നു.

അങ്ങനെ സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍, അത് ബിഗ് ബോസ് മലയാളത്തിന്റെ വലിയൊരു വിജയം തന്നെയായിരിക്കും. ഈ സീസണില്‍ മുതിര്‍ന്നവരോടുള്ള ബഹുമാനം ഇല്ലായ്മയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കണ്ടസ്റ്റന്റുകള്‍ ജാസ്മിന്‍, റെസ്മിന്‍, ഗബ്രി, നൂറ എന്നിവരാണ്.

bigg-boss

ഇവരോടൊക്കെ ഒരു അഭ്യര്‍ത്ഥന മാത്രമേയുള്ളൂ, കളികളൊക്കെ ആവാം പക്ഷേ, 'എനിക്ക് പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ട്' എന്ന് സ്വയം കാണിക്കാന്‍ വേണ്ടി പ്രായത്തില്‍ മൂത്തവരെ തരംതാഴ്ത്തി കാണിക്കാതിരിക്കുക, അവരെ പേരെടുത്ത് വിളിക്കുക, പോടാ പോടീ എന്ന് അഭിസംബോധന ചെയ്യുക, ഇതൊന്നും നമ്മുടെ മലയാളി സംസ്‌കാരത്തിന് ചേര്‍ന്നതല്ല.

മുതിര്‍ന്നവരോടും വാഗ്‌വാദങ്ങളില്‍ ഏര്‍പ്പെടാം, അവരോടും തര്‍ക്കിക്കാം, പക്ഷേ പ്രായത്തോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ചെയ്യാം. അടിസ്ഥാനപരമായ മര്യാദ നിലനിര്‍ത്താം. ഇനി അഥവാ വാക്കുകള്‍ അതിരുവിട്ടു പോകുന്നു എന്ന് തോന്നിയാല്‍ മാറി പോവുകയും ചെയ്യാം.

ഇങ്ങനെ, ആദ്യം സ്വയം ബഹുമാനിച്ചു കൊണ്ട്, മുതിര്‍ന്നവരോടുള്ള കാഴ്ചപ്പാട് അവര്‍ക്ക് നേരെയാക്കാന്‍ പറ്റിയാല്‍, അവരോടുള്ള ഇഷ്ടത്തിന് പ്രേക്ഷകര്‍ക്ക് യാതൊരു കുറവും ഉണ്ടാകില്ല. മറിച്ച് അവര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ആശയങ്ങളെയും, അവര്‍ ഏര്‍പ്പെടുന്ന വാഗ്വാദങ്ങളെയും, കൂടുതല്‍ ആരോഗ്യപരമായി കാണുകയും സ്വീകരിക്കുകയും ചെയ്യുകയേ ഉള്ളൂ.' എന്നും പറഞ്ഞാണ് എഴുത്ത് നിര്‍ത്തുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X