ഭക്ഷണത്തിന്റെ പേരില്‍ ബിഗ് ബോസില്‍ വഴക്കുണ്ടാവാന്‍ കാരണമിത്! ഇനി അങ്ങനൊരു ടെസ്റ്റ് കൂടി വേണമെന്ന് ആരാധകര്‍
നിസാരമായ കാര്യങ്ങള്‍ക്ക് പോലും വലിയ ബഹളം ഉണ്ടാവുന്ന സ്ഥലമാണ് ബിഗ് ബോസ് വീട്. എല്ലാ സീസണിലും ഭക്ഷണത്തിന്റെ പേരിലാണ് പ്രധാനമായിട്ടും പ്രശ്‌നങ്ങള്‍ ഉണ്ടാവാറുള്ളത്. ഈ സീസണിലും അതിനൊരു മാറ്റം വന്നിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം പോലും കുക്കിംഗ് ടീമിലുള്ള അന്‍സിബ മാത്രം ഭക്ഷണം ഉണ്ടാക്കേണ്ടതായിട്ടും വന്നിരുന്നു.
ഇതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്. എതൊക്കെ ബിഗ് ബോസ് ചരിത്രം എടുത്തു നോക്കിയാലും കുക്കിംഗിന്റെ പേരില്‍ വഴക്ക് നടക്കാത്ത ഒരു ബിഗ് ബോസ് പോലും ഉണ്ടാവില്ല. എന്താണ് കുക്കിംഗിന്റെ പേരില്‍ ഇത്രയ്ക്ക് തല്ല് ഉണ്ടാവാന്‍ കാരണം എന്ന ചോദ്യത്തിന് മറുപടിയുമായിട്ടാണ് ഒരു ആരാധകന്‍ എത്തിയിരിക്കുന്നത്.

കാര്യം സിംപിളാണ്. അവിടെ 20 ഓളം ആളുകള്‍ക്ക് വെച്ചുണ്ടാക്കല്‍ അത്ര എളുപ്പം അല്ല. അതൊരു ടീം ആയി ചെയ്താല്‍ പോലും പലതവണ ഒരു ദിവസത്തില്‍ കുക്ക് ചെയ്യുന്നതും ആഴ്ചയില്‍ 6 ദിവസം കുക്ക് ചെയ്യുന്നതും കഴിയുമ്പോ ഇത് ഒന്ന് തീര്‍ന്ന് കിട്ടിയാല്‍ മതി എന്ന വിധത്തില്‍ ഇറിറ്റേറ്റിങ് ആയി മാറും.
കുക്ക് ചെയ്താല്‍ മാത്രം പോരാ അവിടെ സോഫയിലും കട്ടിലിലും ഒരു പണിയും ചെയ്യാതെ മലര്‍ന്ന് കിടക്കുന്നവന്റെ വരെ അഭിപ്രായവും കേള്‍ക്കേണ്ടി വരിക എന്നത് അസഹനീയം ആണ്.
മലയാളം ബിഗ് ബോസില്‍ കുക്കിംഗ് ഡിപ്പാര്‍ട്‌മെന്റ് വരുമ്പോ ആളുകള്‍ പറയുന്ന ഒരു സൂത്രമാണ്. അയ്യോ എനിക്ക് കുക്കിംഗ് അറിയില്ല എന്നത്. അതോടെ കിച്ചന്‍ ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടും.. ആ വീട്ടില്‍ അല്‍പം മുതിര്‍ന്ന ഒരു സ്ത്രീയോ അവരെ സഹായിക്കാന്‍ മുന്നോട്ട് വരുന്ന ബാക്കി ഒന്നോ രണ്ടോ സ്ത്രീകളും കാലാകാലം കുക്കിംഗ് ഡിപ്പാര്‍ട്‌മെന്റില്‍ അവര്‍ തന്നെ ആവും ഔട്ട് ആയി പോകുന്നത് വരെ.
എന്നാല്‍ കുക്കിംഗ് ചെയ്തു ഞങ്ങള്‍ക്ക് വേണ്ട ഫുഡ് തരുന്നു എന്ന പരിഗണന അവരോട് ആ വീട്ടില്‍ ആരും കാണിക്കില്ല. അവര്‍ക്ക് ഗെയിമില്‍ കൃത്യമായി പങ്കെടുക്കാന്‍ കഴിയാത്തതും അപ്രതീക്ഷിതമായി ടാസ്‌ക് വന്നാല്‍ ഫുഡ് ഇല്ലാത്തതിന്റെ പേരിലെ ബാക്കി ആളുകളുടെ ദേഷ്യപ്പെടലും വഴക്കും വേറെയും.
ഇതില്‍ കുക്കിംഗ് അറിയില്ല എന്ന് പറഞ്ഞു നൈസ് ആയി ഒഴിഞ്ഞു നില്‍ക്കുന്ന ആള്‍ക്കാരെ പറ്റിയാണ് പറയാനുള്ളത്. അല്ല കുക്കിംഗ് അറിയാത്ത മാന്യന്‍മാരെ നിങ്ങള്‍ എന്തറിഞ്ഞാണ് ബിഗ് ബോസ് പോലൊരു സര്‍വൈവല്‍ റിയാലിറ്റി ഷോയിലേക്ക് മത്സരിക്കാന്‍ വരാന്‍ തീരുമാനിച്ചത്?
നീയൊക്കെ പോത്ത് പോലെ വളര്‍ന്ന ഈ കാലത്ത് ഒരിക്കലും ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള പ്രധാനകാര്യങ്ങളില്‍ ഒന്നായ ഭക്ഷണം ഉണ്ടാക്കാന്‍ പഠിച്ചില്ലേ? ആണായാലും പെണ്ണായാലും സ്വന്തം വയറു കരിയാതെ ഇരിക്കാന്‍ ഉള്ള ബേസിക് കുക്കിംഗ് ഓരോ ആളും പഠിച്ചു വെക്കണം. വീട്ടില്‍ അമ്മയുടെയും ഭാര്യയുടെയും പെങ്ങളുടെയും കുക്കിംഗ് കാരുണ്യത്തില്‍ കഴിയുന്ന ആണും, മറ്റൊരാളുടെ കുക്കിംഗ് കാരുണ്യത്തില്‍ കഴിയുന്ന പെണ്ണും രണ്ടും മറ്റുള്ളവരെ ഊറ്റി തിന്നാന്‍ നില്‍ക്കുന്ന പാരാസൈറ്റ്കള്‍ ആണ്.

ബിഗ് ബോസ് ടീമിനോട് അപേക്ഷ. നിങ്ങള്‍ പല പല ഇന്റര്‍വ്യൂകള്‍ നടത്തി മെഡിക്കല്‍ ടെസ്റ്റ് നടത്തി അല്ലേ ആളുകളെ സെലക്ട് ചെയ്തു ബിഗ് ബോസിലേക്ക് എത്തിക്കുന്നത്.
നിങ്ങള്‍ക്ക് എന്ത് കൊണ്ട് ഒരു സര്‍വൈവല്‍ ഗെയിമിലേക്ക് വരുന്ന ആള്‍ക്ക് കുക്കിംഗ് അറിയാമോ എന്ന് നോക്കികൂടാ. atleast എനിക്ക് കുക്കിംഗ് അറിയാം എന്ന കണ്‍സെന്റ് ഫോമില്‍ എങ്കിലും ഒപ്പിടീച്ചു അകത്തേക്ക് വിട്ടാല്‍ എനിക്ക് കുക്കിംഗ് അറിയില്ലേ എന്ന വീട്ടിലെ മടിയന്മാരുടെയും മടിച്ചികളുടെയും ഒഴിഞ്ഞു മാറല്‍ നടക്കില്ല.
ബിഗ് ബോസ് വീട്ടില്‍ കുക്കിംഗ് അറിയാം എന്ന കാരണം കൊണ്ട് ചിലരെ മാത്രം ഷോ കഴിയുന്ന വരെ കിച്ചന്‍ ടീമില്‍ ഇടുന്നതും.
'എനിക്ക് കുക്കിംഗ് അറിയില്ല' എന്ന ന്യായം പറഞ്ഞു രക്ഷപ്പെടുന്ന ആളുകള്‍ക്ക് കാലാകാലം ബാക്കി ഉള്ളവര്‍ ഫുഡ് ഉണ്ടാക്കി കൊടുക്കണം എന്ന അവസ്ഥയും അംഗീകരിക്കാന്‍ ആവില്ല. പ്രത്യേകിച്ച് കുക്കിംഗ് ഓരോ മനുഷ്യന്റെയും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ബേസിക് കാര്യമാണ്. അല്ലെങ്കില്‍ പച്ചയ്ക്ക് വെജിറ്റബിള്‍സും ഫ്രൂട്‌സും മീറ്റും കഴിച്ചു ജീവിക്കാന്‍ ശീലിക്കണം... എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications