ആത്മാര്‍ത്ഥ സുഹൃത്തുക്കളെയൊക്കെ ഇനി കണ്ടം വഴി ഓടിക്കും! ഇത് മുന്‍കൂട്ടി ജിന്റോ പറഞ്ഞതിനെ പറ്റി പ്രേക്ഷകന്‍ |
ബിഗ് ബോസിലെ നൂറ് ദിവസങ്ങളില്‍ അറുപതും പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡില്‍ ശരണ്യ ആനന്ദും പുറത്തായി. ഇനി വരാന്‍ പോകുന്ന ആഴ്ചകളിലൂടെ ഓരോരുത്തരോ രണ്ടുപേര്‍ വീതമോ മത്സരത്തില്‍ നിന്നും പുറത്താവും. അതേ സമയം ജിന്റോയെ കുറിച്ചുള്ള ചില കാര്യങ്ങളുമായി എത്തുകയാണ് അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്ന ചിലര്‍.
ഫൈനല്‍ ഫൈവിലെത്താനും വിജയസാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒരാള്‍ ജിന്റോയാണ്. മാത്രമല്ല തുടക്കത്തില്‍ ജിന്റോ പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളും തമ്മിലുള്ള സാമ്യത്തെ പറ്റിയാണ് ഒരാള്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

'ശരണ്യ പുറത്തായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ആരായിരിക്കും? ത്രിബിള്‍ സ്റ്റാന്‍ഡ് കുമ്പിടി ആയിരിക്കില്ലേ. ഇനിയങ്ങോട്ട് രംഗം ചൂടാവുകയാണ്. നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങി. ആത്മാര്‍ത്ഥ സുഹൃത്തുക്കളെയൊക്കെ ഇനി കണ്ടം വഴി ഓടിക്കും.
ഇതെല്ലാം മുന്നേ കണക്ക് കൂട്ടി ജിന്റോ അന്ന് പറഞ്ഞ ആ ഡയലോഗ്.. ' ഇത് ഗെയിം ആണ് എന്റെ മുന്നില്‍ നില്‍ക്കുന്ന ആരേയും ഞാന്‍ നോക്കില്ല. ഞാനത് തട്ടിക്കളയും. ഞാനാരേയും കൂടെ കൂട്ടുകയുമില്ല'. പലരും അത് വളച്ചൊടിച്ചെങ്കിലും, അതിലെ യാഥാസ്ഥിതികത ഇനിയാണ് പ്രത്യക്ഷത്തില്‍ കാണാന്‍ പോകുന്നത്.
പലര്‍ക്കും മനസ്സിലാവാത്ത ചിലരൊക്കെ മനസ്സിലാക്കി എന്ന് വിചാരിക്കുന്ന വലിയൊരു രഹസ്യമുണ്ട്. കളി തീരാതെ ഉറപ്പിക്കാന്‍ പറ്റില്ല. മറ്റെല്ലാവരും അപ്പോളപ്പോള്‍ മുന്നില്‍ വരുന്നത് മാത്രം വിഷയമാക്കി സ്വയം നാണംകെട്ട് മിടുക്കരായപ്പോള്‍ ഒന്നാം ദിവസത്തില്‍ നിന്നുകൊണ്ട് നൂറാം ദിവസം കണക്കുകൂട്ടിയ ജിന്റോ?
ആരുമല്ല എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ആരുമല്ലാതായി നിന്നുകൊണ്ട് തന്നെ എല്ലാവരുടേയും പ്രിയമുള്ള മത്സരാര്‍ഥിയായ ജിന്റോ. മണ്ടനെന്ന് മുദ്രകുത്തി അടച്ചാക്ഷേപിച്ചപ്പോള്‍ ഒരു പുഞ്ചിരി മാത്രം പകരം നല്‍കി സ്‌നേഹത്തിന്റെ വഴിവിളക്കായി അവരോടൊക്കെ സഹതപിക്കുക മാത്രം ചെയ്ത ജിന്റോ.

പ്രകോപനങ്ങളുടെയെല്ലാം മുന്നില്‍ സഹനത്തിന്റേയും ക്ഷമയുടേയും പ്രതിബിംബമായി ജ്വലിച്ച് നിന്ന ജിന്റോ. ഒറ്റപ്പെടുത്തലുകളിലും അവഗണനകളിലും ഹൃദയം നുറുങ്ങിയ വേദനകളിലും ജീവനും ജീവാത്മാവുമായ പെറ്റമ്മയെ സര്‍വ്വദാ പ്രാര്‍ഥിച്ച് ആത്മധൈര്യം വീണ്ടെടുത്ത് സേനാപതിയായ ജിന്റോ.
സഹമത്സരാര്‍ഥികള്‍ പലരീതിയിലും കളിയാക്കുമ്പോള്‍ ഒറ്റപ്പെടുത്തുമ്പോള്‍ വളച്ചൊടിക്കലുകളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഒരേ സമയം സ്‌നേഹമുള്ളവനും ക്ഷമാശീലനും ധൈര്യശാലിയും ബുദ്ധിമാനുമായ ജിന്റോയെക്കുറിച്ച് പറയാന്‍ ഏറ്റവും ചുരുങ്ങിയ രീതിയില്‍ ഇത്രയും മതി.
NB: ഞാനാരുടേയും പിആര്‍ ഒന്നുമല്ല. ജിന്റോയെ ഇഷ്ടപ്പെടുന്ന അനേകായിരങ്ങളില്‍ ഒരു സാധാരണ പ്രേക്ഷകന്‍ മാത്രമാണ്. മഞ്ഞപ്പിത്തം പിടിച്ചവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞ എന്ന പോലെ ഒരു പിആറിന് കാണുന്നതെല്ലാം അങ്ങനെയേ തോന്നൂ, കാരണം അതൊരു ജോലിയാണ് കച്ചവടമാണ്.
ലൈക്കോ കമന്റോ ഒന്നും എന്റെ വിഷയമല്ല സുഹൃത്തേ. എനിക്ക് പറയാനുള്ളത് പറയുക അത്ര തന്നെ. ആരും മനസ്സിലാക്കാത്ത മറ്റൊരു വലിയ ബുദ്ധിമാന്‍ കൂടി ഉണ്ട് സ്വരം നന്നായിരുക്കുമ്പോള്‍ പാട്ട് നിര്‍ത്തണമെന്ന് മനസ്സിലാക്കി പുള്ളി കളം വിട്ട് പുറത്ത് വന്നു.'


Click it and Unblock the Notifications