30 വയസ്സ് കഴിഞ്ഞിട്ടും സഹോദരങ്ങള്‍ക്ക് വേണ്ടി മാര്യേജ് ലൈഫ് മാറ്റി വച്ചു! അന്‍സിബയെ പറ്റി അറിയാത്ത കഥകളിങ്ങനെ

ബിഗ് ബോസിലെ ഫൈനല്‍ ഫൈവിലേക്ക് എത്തുന്ന മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്നുള്ള പ്രവചനങ്ങള്‍ തുടങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയും നാളത്തെ പ്രകടനമനുസരിച്ച് ഓരോരുത്തര്‍ക്കും വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ അന്‍സിബയും ലിസ്റ്റില്‍ ഇടംനേടിയിരിക്കുകയാണ്.

കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള അന്‍സിബയുടെ സ്വഭാവമാണ് ജനപ്രീതി നേടി കൊടുക്കാന്‍ കാരണമായിരിക്കുന്നത്. അത്തരത്തില്‍ ജാസ്മിന്‍ പോലും ഉരുണ്ട് കളിച്ച കാര്യത്തില്‍ നടി പറഞ്ഞ ഡയലോഗിനെ പറ്റി പറയുകയാണ് ഒരു ആരാധകനിപ്പോള്‍. ജാസ്മിനെ പെണ്ണൊരുത്തി, തീപ്പൊരി പെണ്ണ് എന്നൊക്കെ പറയുമെങ്കിലും അന്‍സിബയെ പറയാറില്ല. ശരിക്കും അതിന് അര്‍ഹ അന്‍സിബയല്ലേ എന്നാണ് ആരാധകന്‍ ചോദിക്കുന്നത്.

ansiba

'കഴിഞ്ഞ ദിവസം അവിചാരിതമായി ഒരു റീല്‍സ് കാണാന്‍ ഇടയുണ്ടായി. ആ റീല്‍സ് കണ്ടപ്പോള്‍ ആഹാ ഒറ്റ ഡയലോഗില്‍ അവളെ തീര്‍ത്തു കളഞ്ഞു. സംഭവം ഇതാണ്. ഗബ്രി ക്രിഞ്ച് മെലോഡ്രാമ ഫെസ്റ്റിവല്‍ നടത്തി അകത്തുള്ളവരെയും പുറത്തുള്ളവരെയും വെറുപ്പിച്ച കാലഘട്ടം.

ആ സമയം ജാസ്മിന്റെയും ഗബ്രിയുടെയും റിലേഷന്‍ഷിപ്പില്‍ യാതൊരുവിധ ക്ലാരിറ്റിയും പ്രേക്ഷകര്‍ക്കായാലും അകത്തെ ഹൗസ്‌മേറ്റ്‌സിനായാലും ഇവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. വല്ലാത്തൊരു വെറുപ്പിക്കല്‍ ആയപ്പോള്‍ ബിഗ് ബോസും സാക്ഷാല്‍ ലാലേട്ടനും വീക്കെന്‍ഡ് എപ്പിസോഡില്‍ ചോദ്യം ചെയ്യുകയുണ്ടായി.

അപ്പോഴും ജാസ്മിനും ഗബ്രിക്കും ഈ ക്രിഞ്ച് ഫെസ്റ്റിവല്‍ മെലോഡ്രാമക്ക് ഒരു ഉത്തരം ഇല്ലായിരുന്നു. മാത്രമല്ല ജാസ്മിന്റെ ഉത്തരം ഞാന്‍ കണ്‍ഫ്യൂസ്ഡ് ആണെന്നായിരുന്നു.

ആ സമയം ലാലേട്ടന്‍ വേദിയില്‍ ഇരിക്കുന്ന ഓരോരുത്തരോടും ഈ ക്രിഞ്ച് ഫെസ്റ്റിവലിനെപറ്റി ചോദ്യം ചെയ്യുകയുണ്ടായി. അപ്പോള്‍ അന്‍സിബ ഒരേ ഒരു ഡയലോഗ് പറഞ്ഞുള്ളൂ. ആ ഒറ്റ ഡയലോഗ് ജാസ്മിന്റെ തലയില്‍ ആണികല്ല് അടിക്കുന്നതിനു തുല്യമായിരുന്നു. എന്തായിരുന്നു അന്‍സിബ പറഞ്ഞത്..

ansiba

'പുറത്തു കമ്മിറ്റെഡ് ആണെങ്കില്‍ കണ്‍ഫ്യൂഷന്റെ ആവശ്യം ഇല്ലല്ലോ ലാലേട്ടാ...'? അതാണ് അന്‍സിബ. പറയാനുള്ള കാര്യം വളാവളാന്ന് വലിച്ചു നീട്ടാതെ സിംപിളി പോയിന്റ് ഔട്ട് ചെയ്ത് സംസാരിക്കും.

ഇവിടെ 23 വയസ്സില്‍ കല്യാണം കഴിക്കാന്‍ മുട്ടി നടക്കുന്ന ജാസ്മിനെ പെണ്ണൊരുത്തി, തീപ്പൊരി പെണ്ണ് എന്നൊക്കെ പറഞ്ഞ് അഡ്രസ്സ് ചെയ്യാന്‍ നടക്കുന്നുണ്ട്.

അതേ സമയം 30 വയസ്സ് കഴിഞ്ഞിട്ടും തന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി മാര്യേജ് ലൈഫ് വരെ മാറ്റി വച്ചു ജീവിക്കുന്ന അന്‍സിബയെ ഇവിടെ ആരും ഒന്നിന്റെയും പ്രതീകമാക്കി മാറ്റാനോ ഗ്ലോറിഫൈ ചെയ്യാനോ ആഗ്രഹിക്കുന്നില്ല.

കാരണം സ്ത്രീകളുടെ ഇത്തരം നിലപാടുകള്‍ സമൂഹത്തില്‍ പ്രതിധ്വനിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അത് നോര്‍മലൈസ് ചെയ്യപ്പെട്ടിട്ട് കാലങ്ങളായി.

അതുകൊണ്ട് തന്നെ ഇവിടെ പെണ്ണൊരുത്തിയെന്നോ കലിപ്പന്റെ കാന്താരി എന്നോ തരത്തിലുള്ള ജെന്‍ഡര്‍ കാര്‍ഡ് ഇറക്കി കളിക്കുന്നില്ല. ഈ സ്ത്രീ പുരുഷ സമത്വകാലഘട്ടത്തില്‍ ഈ വ്യക്തിയെ ഞങ്ങള്‍ അവരുടെ നാമം കൊണ്ടുമാത്രം അഡ്രസ്സ് ചെയ്യുന്നു. ഒറ്റ പേര് അന്‍സിബ... എന്നാണ് ആരാധകന്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X