ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡായി പോകുന്നവര്‍ക്കുള്ള ഉപദേശം! സേഫ് ഗെയിം കളിക്കുന്നവരെ ടാര്‍ഗറ്റ് ചെയ്യണം
ബിഗ് ബോസ് ഷോ തുടങ്ങി നാല് ദിവസം കഴിയുമ്പോഴെക്കും മത്സരാര്‍ഥികളുടെ പ്രകടനത്തില്‍ നിരാശരാണ് ആരാധകര്‍. അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞ് മാത്രം മുന്നോട്ട് പോവാതെ ഗെയിമിന്റെ ആഴത്തിലേക്ക് ഇറങ്ങാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. അങ്ങനെയെങ്കില്‍ വൈല്‍ഡ് കാര്‍ഡിലൂടെ പുതിയൊരു മത്സരാര്‍ഥിയെ കൊണ്ട് വരാനാണ് പ്രേക്ഷകരും ആവശ്യപ്പെടുന്നത്.
പുറത്ത് നിന്ന് ഇതുവരെയുള്ള ഗെയിമുകളൊക്കെ കണ്ട് മനസിലാക്കി അകത്തേക്ക് വരുന്നത് കൊണ്ട് തന്നെ വൈല്‍ഡ് കാര്‍ഡിലൂടെ വരുന്നവര്‍ക്ക് ഗെയിം മാറ്റാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ റിയാസിനെ പോലെ ശക്തനായൊരു എതിരാളി തന്നെ ആവണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. അത്തരത്തില്‍ വൈല്‍ഡ് കാര്‍ഡായി വരുന്ന ആള്‍ക്കുള്ള ഒരു എഴുത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

'ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡായി കയറാന്‍ പോകുന്നവര്‍ ഈ പോസ്റ്റ് കാണുന്നുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്കുള്ളതാണ്. പ്രേക്ഷകര്‍ ഒരിക്കലും രതീഷിനെ പോലെയുള്ളവരെ സപ്പോര്‍ട്ട് ചെയ്യില്ല. അയാളുടെ കോമാളിത്തരം ഭൂരിപക്ഷം പേര്‍ക്കും ഇഷ്ടവുമല്ല. കഴിഞ്ഞ സീസണിലെ വിഷ്ണുവിനെ പോലെയോ ആദ്യ സീസണിലെ സാബുവിനെ പോലെയോ ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ ഇയാളെ കളിയാക്കി തഗ്ഗ് അടിച്ചു കണ്ടന്റ് ഉണ്ടാക്കി സ്റ്റാര്‍ ആയേനെ.
എന്നിട്ട് ഇങ്ങേരുടെ ബുദ്ധിയില്ലായ്മ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഓരോ ടാസ്‌ക് വഴി വെളിപ്പെടുത്തി കാണിച്ചു കൊടുത്തേനെ. അല്ലാതെ എല്ലാവരും കൂടെ അയാളെ ഒറ്റപ്പെടുത്തി ഓരോന്ന് പറഞ്ഞാല്‍ പോകെ പോകെ അയാള്‍ക്ക് ഫാന്‍സ് കയറുകയേ ചെയ്യൂ. എല്ലാവരെ കൊണ്ടും അവോയിഡ് ചെയ്തു വിടുന്നതാണ് ബുദ്ധി.
അടുത്തത് സിജു ആണ്. അവന് ഗെയിം റീഡ് ചെയ്യാനുള്ള സ്‌കില്‍ ഉണ്ടെന്നല്ലാതെ ഒരു എന്റര്‍ടെയിനര്‍ അല്ല. അത് അവന്റെ വീക്ക്‌നെസ് ആണ്. അപ്പോള്‍ ടാസ്‌ക് അല്ലാത്ത സമയത്ത് കണ്ടന്റ് അധികം വരില്ല. ടാസ്‌കില്‍ അവനെ ഓവര്‍ടേക്ക് ചെയ്തു മറ്റുള്ളവര്‍ക്ക് പെര്‍ഫോം ചെയ്യാനോ സ്വയം പെര്‍ഫോം ചെയ്യാനോ സാധ്യത ഉണ്ടാക്കിയാല്‍ അവന്റെ കണ്ടന്റും കുറയും. അതുപോലെ അവന്‍ ടീം ആക്കാന്‍ നിര്‍ത്തിയിരിക്കുന്നവരെ തന്നെ അവനു നേരെ തിരിച്ചാല്‍ അവന്‍ തന്നെ അവനെ പുറത്ത് എത്തിക്കും.

ഏതെങ്കിലും ഒന്ന് രണ്ട് പേരിലേക്ക് ഗെയിം ചുരുക്കാതെ മറ്റു പ്ലേയേഴ്‌സ് തമ്മില്‍ തമ്മില്‍ അടി ഉണ്ടാക്കുന്ന ലെവലില്‍ മാനിപുലേറ്റ് ചെയ്തു എത്തിച്ചാല്‍ കളി മാറും. സിജോയെയും രതീഷിനെയും അവോയിഡ് ചെയ്യുക. എന്നിട്ട് സെയിഫ് ഗെയിമേഴ്‌സ് ആയി ഇരിക്കുന്നവരെ ഒക്കെ ചൊറിഞ്ഞു വെളിയില്‍ കൊണ്ട് വന്നു കണ്ടന്റ് ഉണ്ടാക്കണം. പ്രത്യേകിച്ച് സ്ത്രീകളായ മത്സരാര്‍ഥികളെ.
ജാസ്മിന്‍ എവിടെങ്കിലും കേറി ലൈന്‍ അടിച്ചു ഇരുന്നാല്‍ നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള ഗെയിമറിന്റെ അന്ത്യമാണെന്ന് അവള്‍ക്ക് മനസ്സിലാക്കി കൊടുക്കണം. സിജോ അതുപോലെ റോക്കിക്ക് എതിരെ പ്രയോഗിക്കാനുള്ള ഏറ്റവും നല്ല ആയുധമാണ് ജാസ്മിനും ശ്രീരേഖയും. റിയാസ്, ഫിറോസ് ഖാന്‍, ഹൈപ്പര്‍ ആക്ടീവായ ഗെയിം ചെയിഞ്ചറിനെ വൈല്‍ഡ് കാര്‍ഡായി കയറ്റി വിട്ടാല്‍ കളി ഒന്നൂടെ ഇന്ററസ്റ്റിങ്ങാവും. ഒമര്‍ ലുലുവിനെ പോലെയുള്ള പഴങ്ങളെ കയറ്റി വിടാതിരിക്കാനും ശ്രദ്ധിക്കണം.' എന്നുമാണ് കുറിപ്പില്‍ പറയുന്നത്.
മാരാറിനെ പോലെ സംസാരിക്കാനും, ടാസ്‌ക് അനലൈസ് ചെയ്യാനും, റിയാസിനെ പോലെ കൃത്യമായി ചൊറിയാനും പറ്റിയ ഒരുത്തന്‍ വന്നാല്‍ ഗെയിം വണ്‍ സൈഡ് ആകും. ജാസ്മിന്റെ സ്വഭാവം പുറത്താകും. ശ്രീരേഖ പോര. ഒരു ബോസ് ആറ്റിറ്റിയൂട് ഉണ്ട്. ഗബ്രി മിക്കവാറും സീസണ്‍ കഴിയുമ്പോഴത്തെയ്‌നു ജുനൈസ് ലൈറ്റ് ആകാന്‍ ചാന്‍സ് ഉണ്ടെന്നാണ് പോസ്റ്റിന് താഴെ ഒരാള്‍ കമന്റിട്ടിരിക്കുന്നത്.


Click it and Unblock the Notifications