രജിത്ത് കുമാറിനെ പോലെയല്ല, സാബുവും ശ്വേതയും ഫേവറിസം കാണിക്കുന്നുണ്ടോ? പ്രേക്ഷകരുടെ അഭിപ്രായമിങ്ങനെ

ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലെ വിന്നര്‍ ആയിരുന്നു സാബു മോന്‍ അബ്ദുസമദ്. അന്നുമുതല്‍ ഇങ്ങോട്ട് താരത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇപ്പോള്‍ വീണ്ടും ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് സാബു. ആദ്യ സീസണില്‍ ഏറ്റവും അധികം ആരാധകരെ നേടിയെടുത്ത സാബു ആറാം സീസണില്‍ അതിഥി ആയിട്ടാണ് എത്തിയിരിക്കുന്നത്.

നിലവില്‍ വീടിനകത്ത് നടക്കുന്ന ഹോട്ടല്‍ ടാസ്‌കിലെ അതിഥിയായിട്ടാണ് സാബു വീടിനകത്ത് പ്രവേശിച്ചിരിക്കുന്നത്. സാബുവിന് പുറമേ നടി ശ്വേത മേനോനും അതിഥിയായി എത്തി. ഇരുവരും ഒരുമിച്ച് ഒന്നാം സീസണില്‍ മത്സരിച്ചിരുന്നു. അപ്പോള്‍ തുടങ്ങിയ സൗഹൃദം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ചു.

sabu-shewta

എന്നാല്‍ അതിഥികള്‍ എന്ന നിലയില്‍ സാബുവും ശ്വേതയും വീട്ടില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ഉയരുന്ന അഭിപ്രായം. പുറത്ത് ഏറ്റവും ജനപ്രീതിയുള്ള മത്സരാര്‍ത്ഥികളെ മാത്രം താരങ്ങള്‍ പിന്തുണയ്ക്കുന്നതായി ആരോപണമുണ്ട്. ജാസ്മിന്‍, ജിന്റോ തുടങ്ങിയവരോട് കാണിക്കുന്ന അടുപ്പത്തെക്കുറിച്ച് ബാക്കിയുള്ള മത്സരാര്‍ഥികളോട് ഇല്ല.

അഞ്ചാം സീസണില്‍ ഡോ. രജിത്ത് കുമാര്‍ അതിഥിയായി വന്നിരുന്നു. അദ്ദേഹം എല്ലാ മത്സരാര്‍ഥികളോടും ഒരേ രീതിയില്‍ പെരുമാറിയവരാണ്. അതുപോലെ സാബുവിനും ശ്വേതയ്ക്കും സാധിക്കുന്നില്ലെന്നാണ് ഒരു പ്രേക്ഷകന്‍ പങ്കുവെച്ച് കുറുപ്പിലൂടെ പറയുന്നത്. ഇതിന്റെ പൂര്‍ണരൂപം വായിക്കാം..

jinto

'ലാസ്റ്റ് സീസണില്‍ ഗസ്റ്റ് ആയി വന്ന ഡോ. രജിത് കുമാര്‍ മത്സരാര്‍ഥിയോട് ഇക്വുലിയാണ് ഇടപെട്ടത്. ഓരോ നിമിഷവും ഓരോരുത്തരെയും ഓരോന്ന് ഏല്‍പ്പിച്ചു കൊണ്ടിരുന്നു. കോയിന്‍സ് കൊടുത്തത് പോലും അങ്ങനെ ആണ്.

പക്ഷേ സാബു & ശ്വേത മേനോന്‍ എന്നിവര്‍ ചിലരെ മാത്രം പരിഗണിക്കുന്നത് പോലെ പ്രത്യക്ഷത്തില്‍ കാണുന്നു. മുന്‍ധാരണയോട് കൂടിയാണ് സമീപനം.

വന്ന ഗസ്റ്റിന് വില കൊടുക്കാതെ മുതലാളിക്ക് ഒരു വിലയും കൊടുക്കില്ലെന്ന് വാശി പിടിച്ച് സമരം ചെയ്യുകയും അസഭ്യങ്ങള്‍ പറയുകയും ചെയ്തത് തൊഴിലാളികള്‍ ആണ്. ഇതൊന്നും ഗസ്റ്റ് കാണുന്നില്ല അല്ലെങ്കില്‍ കാണേണ്ട.

ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന ജിന്റോയെ ശ്വേത പ്രൊട്ടക്ട് ചെയ്യുമ്പോ ജാസ്മിനെ സാബു പ്രൊട്ടക്ട് ചെയുന്നു. അതെന്താ ബാക്കി മത്സരാര്‍ഥികള്‍ക്ക് അവിടെ ഒരു വിലയും ഇല്ലേ. ബിഗ് ബോസ് നല്ല പാര്‍ഷ്യല്‍ ആയാണ് ഹോട്ടല്‍ ടാസ്‌ക് ചെയ്തിരിക്കുന്നത്. ഇവിടെ ചീപ്പ് പരിപാടി കാണിക്കുന്നത് ബിഗ്ബോസ് ആണെന്നാണ്', ഒരാള്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X