വലിയൊരു വിഭാഗം സ്ത്രീകളെയാണ് അവര്‍ അധിക്ഷേപിക്കുന്നത്! ബിഗ് ബോസ് താരങ്ങളെ ചൊല്ലിയുള്ള തര്‍ക്കമിങ്ങനെ

ബിഗ് ബോസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ക്ക് വേണ്ടിയുള്ള ആര്‍മി പേജുകള്‍ തയ്യാറായിരിക്കും. പിആര്‍ നടത്തി പലരും മത്സരാര്‍ഥികളെ അനുകൂലിക്കുകയും അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്യുക വരെ ചെയ്യും. അത്തരത്തില്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കുറ്റം പറച്ചിലും വാക്കുതര്‍ക്കങ്ങളുമാണ് പൊതുവായി വരാറുള്ളത്.

വിജയത്തിലേക്ക് എത്തി നില്‍ക്കുന്ന ജാസ്മിന്‍, ജിന്റോ എന്നിവര്‍ക്ക് വേണ്ടി നടക്കുന്ന ചില സംസാരങ്ങളാണ് ഇപ്പോള്‍ വലിയ ചാര്‍ച്ചയായി മാറുന്നത്. ഒരു വിഭാഗം ജാസ്മിന്റെ സ്ത്രീത്വത്തെ വരെ അപമാനിക്കുമ്പോള്‍ മറ്റ് ചിലര്‍ അനുകൂലിക്കുന്നു. അതുപോലെ ജിന്റോയുടെ കാര്യമെടുക്കുമ്പോഴും അങ്ങനെയാണ്. അത്തരത്തില്‍ ഒരു കമന്റിന് ബിഗ് ബോസ് പ്രേക്ഷകന്‍ നല്‍കിയ മറുപടിയാണ് വൈറലാവുന്നത്.

jinto

'ബഹുമാനപ്പെട്ട സഹോദരിമാരേ അമ്മമാരേ ഒരു നിമിഷം. ജിന്റോ എന്ന് മത്സരാര്‍ത്ഥിയെ അനുകൂലിക്കുകയും ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥിക്കെതിരേ പ്രതികരിക്കുകയും ചെയ്യുമ്പോള്‍ തെറിവിളികളുടെ തകര മെഡലുകള്‍ നമുക്കെല്ലാം ഒരുപാട് കിട്ടാറുണ്ട്.

ഇതാ അത്തരത്തില്‍ എനിക്ക് കിട്ടിയ ഒരു വക്കൊടിഞ്ഞ മെഡലും അതിന്റെ മറുപടിയും. നിങ്ങള്‍ വലിയൊരു വിഭാഗം സ്ത്രീകളെക്കൂടിയാണ് അവര്‍ അധിക്ഷേപിക്കുന്നത്. പ്രതികരിച്ചില്ലങ്കിലും ഇങ്ങോട്ട് ഒന്ന് നോക്കിയിട്ട് പോകുമെങ്കില്‍ നല്ലത്.

മറുപടി; അതിന് ചേട്ടന്റെ വീടിന്റെ ഭിത്തിയിലൊന്നുമല്ലല്ലോ ഞാനിതിഴുതി വച്ചത് ഇത്രക്ക് രോഷം കൊള്ളാന്‍. ഇങ്ങോട്ട് പറഞ്ഞത് ഏറ്റവും യോജിക്കുക നിങ്ങള്‍ക്ക് തന്നെയാണന്നറിഞ്ഞിട്ടും ഇതൊക്കെ വാതോരാതെ ഒരുളുപ്പുമില്ലാതെ ഇങ്ങനെ വിളിച്ച് പറഞ്ഞ് നടക്കാനുള്ള ആ ധൈര്യമുണ്ടല്ലോ. ഇത് ഗബ്രിയേലോ ജാസ്മിനോ നേരിട്ട് വീട്ടില്‍ വന്ന് വല്ല ട്യൂഷനും എടുത്ത് പഠിപ്പിക്കുന്നതാണോ?

യാഥാസ്ഥിതികളെ ഘടക വിരുദ്ധമായും വിപരീതമായും വളച്ചൊടിച്ചും, നാലാംകിട പകപോക്കലുകളും അസൂയയും അഹങ്കാരവും ധാര്‍ഷ്ട്യവും അഹന്തയും ധിക്കാരവും നിന്ദയുമെല്ലാം എവിടെ നിന്ന് കൈമുതലാക്കി എന്നുള്ളത് ബന്ധുജനാഗമന സംതൃപ്തിസായൂജ്യ ഫെസ്റ്റിവലിന്റെ സമാപന ദിവസത്തെ എപ്പിസോഡോ അന്നത്തെ ലൈവോ കണ്ടാല്‍ മനസ്സിലാവും.

കുലച്ചികള്‍ എന്ന് പറഞ്ഞ് നിങ്ങള്‍ കളിയാക്കുന്ന ഇവിടുത്തെ സാധാരണക്കാരായ സ്ത്രീകളുണ്ടല്ലോ... അന്തസ്സും അഭിമാനവും മാന്യതയും മാത്രം വാരിപ്പിടിച്ച് കൂലിപ്പണി മുതല്‍ സര്‍ക്കാരാഫീസുകളിലെ ഉദ്ധ്യോഗസ്ഥര്‍ വരെയുള്ള ജോലികള്‍ ചെയ്യുന്ന ഭാര്യമാരും അമ്മമാരും മകളും മരുമകളും സഹോദരിയും പ്രണയിനിയും ഒക്കെയായ (ഉള്‍പ്പെടുന്ന) സാധാരണക്കാരായ സ്ത്രീകള്‍,

ഭര്‍ത്താവും അച്ഛനും അമ്മയും സഹോദരങ്ങളും മക്കളും സമൂഹവുമൊക്കെ അങ്ങേയറ്റം ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ബഹുമാനിക്കുകയും കരുതുകയും ചെയ്യുന്ന പച്ചയായ സ്ത്രീകള്‍. ഏഴയലത്ത് വരാന്‍ യോഗ്യതയില്ല നിങ്ങള്‍ക്കൊന്നും.

ആരാണ് സ്ത്രീ.. എന്താണ് സ്ത്രീ...എന്താവണം സ്ത്രീ... ആണുങ്ങളുടെ വൃക്ഷണം അടിച്ച് നെറുകയില്‍ കയറ്റുന്നതല്ല ഫെമിനിസം, എന്ത് പോക്രിത്തരവും ആഭാസവും നെറികേടും കാട്ടിക്കൂട്ടിയിട്ട് ജെന്‍ഡര്‍ കാര്‍ഡോ വിക്ടിം കാര്‍ഡോ ഉപയോഗിച്ച് കൈകഴുകി മിടുക്കരാകുന്നതല്ല സ്ത്രീ ശാക്തീകരണം.

അപലകളായ ആരുമില്ലാതെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ദുരിതമനുഭവിക്കുന്ന ന്യായവും നീതിയും നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൈത്താങ്ങും മനോധൈര്യവുമായി അവരിലേക്ക് ഇറങ്ങിച്ചെന്ന് അവരില്‍ ഒരാളായി സ്വയം ഭാവിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുകൊണ്ട് അഭിവൃദ്ധിയിലേക്കും ഉന്നമനത്തിലേക്കും നയിക്കുക എന്നതാവണം ഇതര ശാക്തീകരണ സംരക്ഷണ സമിതികളും സംഘടനകളും.

jinto

അല്ലാതെ പോര്‍ക്കും പ്രോണ്‍സും കെന്റക്കി ചിക്കനും തിന്ന് മദംമുറ്റി എല്ലിനിടയില്‍ കയറുമ്പോള്‍ റോഡിലിറങ്ങിയും കണ്ട പബ്ലിക് പ്ലാറ്റ്‌ഫോമുകളില്‍ വന്ന് കുന്തളിപ്പും മെണപ്പും കാട്ടി തനിക്കൊണം കാണിച്ച് തനിക്കാക്കി വെടക്കാക്കി അതൊരു വളമാക്കി അതിലൊരാല് നട്ട് അതിന്റെ തണലും പറ്റി അതിജീവനത്തിന്റേയും കെട്ടുമാറാപ്പുകളുടേയും കഥ നാട് നീളെ നോട്ടീസടിച്ച്, അതിന്റെ പേര് ഫെമിനിസമെന്നോ സ്ത്രീശാക്തീകരണം എന്നോ അല്ല..

എന്തൊക്കെയാണിവിടെ നടക്കുന്നത്, നടന്നിട്ടുള്ളത് ഇനിയും നടക്കാന്‍ പോകുന്നത്. നിയമത്തെ കൂട്ടുപിടിച്ച് സ്ത്രീ എന്ന ഒറ്റ പേര് ഉപയോഗിച്ച് എന്ത് കൊള്ളരുതായ്മകളില്‍ നിന്നും കൊലപാതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് നടക്കുന്നതും അതിനെ വെള്ള പൂശുന്നതുമാണ് നിങ്ങളുദ്ദേശിക്കുന്ന ആധുനികതയും സ്വയംപര്യാപ്തതയും എങ്കില്‍ വിയോജിപ്പാണ് അറിയിക്കാനുള്ളത്. അത് തന്നെയാണ് ജാസ്മിന്‍ എന്ന മത്സരാര്‍ഥിയോടുള്ള എതിര്‍പ്പും.

ഒന്നുകൂടി പറയാം... നിങ്ങള്‍ കളിയാക്കി പറയുന്ന കുലച്ചികള്‍ ഉണ്ടല്ലോ, പറയേണ്ടിടത്ത് മാത്രം പറയേണ്ടത് പറയുകയും ചെയ്യേണ്ടത് ചെയ്യുകയും അതിനെല്ലാം സഭ്യമായ ഭാഷയും പ്രവര്‍ത്തികളും ഉപയോഗിക്കുകയും പുറത്ത് കാണേണ്ടാത്തതും അറിയേണ്ടത്തതുമെല്ലാം അകത്ത് മറച്ച് തന്നെ വച്ച് നടക്കുകയും ചെയ്യുന്ന സ്ത്രീകള്‍.

ഇതിന്റെ നേരേ വിപരീതമെന്തോ അതാണ് നിങ്ങള്‍ ആ വ്യത്യാസമല്ലേ പറയുന്നത്? ആര് എന്ത് എന്നൊന്നുമറിയാതെ ആരോടും എന്ത് ചന്തത്തരവും ചെറ്റത്തരവും വിളിച്ചുപറയുക, അലക്കിയില്ലങ്കിലും കുളിച്ചില്ലങ്കിലും കോണകം പുരപ്പുറത്ത് എന്ന സിദ്ധാന്തത്തില്‍ അടിയുറച്ച് വിശ്വസിക്കുക,

എത്രത്തോളം തൊട്ടിത്തരം കാണിക്കുന്നോ അത്രത്തോളം മിടുക്കരായി എന്ന് സ്വയം വിശ്വസിക്കുക, നാണം കെട്ടും പണം നേടുകില്‍ നാണക്കേട് ആ പണം മാറ്റിടും എന്ന മൂലമന്ത്രവും അടിയാധാരമാക്കിയുള്ള പ്രയാണം.

എന്നിട്ട് എന്തുകൊണ്ട് ഈ സമൂഹം നിങ്ങളെ നിങ്ങളുടെ ചെയ്തികളെ അംഗീകരിക്കുന്നില്ല? ജാതിമത വര്‍ഗ്ഗവര്‍ണ്ണ ഭേതമന്യേ ഇവിടുത്തെ സ്ത്രീകളാണ് നിങ്ങള്‍ അനുകൂലിക്കുന്ന മത്സരാര്‍ത്ഥിയെ ഇവിടെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത്, ജിന്റോയെ അനുകൂലിക്കുന്നതും... എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X