ഫിമെയിൽ ഫ്രണ്ട്‌സിനോട് ചെയ്യുന്നതേ ജാസ്മിനോടും ചെയ്തിട്ടുള്ളൂ! കല്യാണം കഴിക്കില്ല- ഗബ്രിയ്‌ക്കെതിരെ പ്രേക്ഷകർ

ബിഗ് ബോസിലെ പ്രധാന ചര്‍ച്ച വിഷയമായി മാറിയിരിക്കുന്ന താരങ്ങളാണ് ജാസ്മിനും ഗബ്രിയും. ഇരുവരും തമ്മിലുള്ള സൗഹൃദവും പ്രണയവും ഒക്കെയാണ് തുടക്കം മുതലേ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ഷോ അമ്പത് ദിവസം പൂര്‍ത്തിയാക്കാന്‍ പോകുന്ന സമയമായപ്പോഴെക്കും ഇരുവരും തമ്മില്‍ അടിച്ച് പിരിയാനുള്ള ശ്രമത്തിലാണ്.

പുറത്ത് ഇരുവര്‍ക്കും നെഗറ്റീവാണെന്ന് ഏകദേശം രണ്ടാളും മനസിലാക്കി കഴിഞ്ഞു. അതിന് ശേഷമുള്ള ഡ്രാമയാണ് ഇപ്പോള്‍ കാണുന്നതെന്നാണ് പൊതുവേയുള്ള ആരോപണം. അതേ സമയം ജാസ്മിന്റെ മനസ് കൊണ്ട് ഗബ്രി കളിക്കുന്ന ചീപ്പ് ഗെയിമാണ് കഴിഞ്ഞ ദിവസമൊക്കെ നമ്മള്‍ കണ്ടതെന്ന് പറയുകയാണ് ചില ബിഗ് ബോസ് നിരീക്ഷകര്‍.

gabri-jasmine

ജാസ്മിനെ പ്രണയിക്കാനോ വിവാഹം കഴിക്കാനോ ഒന്നും താല്‍പര്യമില്ലെന്ന് ഗബ്രി തുറന്ന് പറഞ്ഞു. ജാസ്മിന്‍ എതിര് നിന്നാല്‍ തോറ്റുപോകും എന്ന വിക്ടിം കാര്‍ഡ് എടുക്കുകയാണ് ഗബ്രിയിപ്പോള്‍ ചെയ്യുന്നത്. മാത്രമല്ല ജാസ്മിന്റെ വികാരങ്ങള്‍ക്ക് മുകളില്‍ നിന്ന് അവളെ ഉപയോഗിക്കുകയാണ് ഗബ്രി ചെയ്യുന്നതെന്നും പ്രചരിക്കുന്ന കുറിപ്പിലൂടെ ഒരാള്‍ പറുകയാണ്.

'ജാസ്മിനോടും റെസ്മിനോടും, അവര്‍ക്കൊപ്പം ഇത് കാണുന്ന പ്രേക്ഷകരോടും, ഒക്കെയായി ഗബ്രി അസന്നിഗ്ധമായി വ്യക്തമാക്കിയത്. ഇനി എത്ര ആളുകളുടെ മുന്നില്‍ വേണമെങ്കിലും ഞാന്‍ പറയാം എന്ന് പറഞ്ഞു കൊണ്ട് - 'എനിക്ക് കല്യാണം കഴിക്കാന്‍ താത്പര്യമില്ല. റിലേഷന്‍ഷിപ്പിനും താത്പര്യമില്ല. ഞാന്‍ എന്റെ വേറെ ഫിമെയില്‍ ഫ്രണ്ട്‌സിനോട് ചെയ്തത് മാത്രമേ ഞാന്‍ ജാസ്മിനോടും ചെയ്തിട്ടുള്ളൂ.

എനിക്ക് റൊമാന്‍സ് വന്നിട്ടില്ല.' (അവളോട് വളരെ വളരെ റൊമാന്റിക്കായി പെരുമാറിയതും പറഞ്ഞതും മറ്റും ഓര്‍ക്കണം.) ഇവര്‍ ഇതോടെ അങ്ങ് പാര്‍ട്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. അപ്പോഴും ജീവിതകാലത്തില്‍ ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത വിധം ട്രോമയില്‍ പോകുന്നത് ജാസ്മിന്‍ ആയിരിക്കും.

പക്ഷെ, ഇത് പറഞ്ഞ് ഇറങ്ങിപ്പോയതിന് ശേഷം സ്ഥിരം ഇന്ത്യന്‍ ടോക്‌സിക് കമുകന്മാരുടെ ഇമോഷനില്‍ ഡ്രാമ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഗബ്രിയും തുടങ്ങി. ഒറ്റയ്ക്ക് ഇരിക്കുന്നു. അവനടുത്ത് വരുന്നവരോടെല്ലാം, ജാസ്മിന്‍ എതിര് നിന്നാല്‍ തോറ്റുപോകും എന്ന വിക്ടിം കാര്‍ഡ് എടുക്കുന്നു. അവള്‍ കാണ്‍കെ ബിബിയോട് ക്യാമറയില്‍ സംസാരിക്കുന്നു. വെള്ളം ചോദിക്കുന്നു. ഛര്‍ദ്ധിക്കാന്‍ ഓടുന്നു. ബാത്ത്‌റും വാതില്‍ ക്യാപ്റ്റന് തുറന്ന് കൊടുത്ത് ബാത്‌റുമില്‍ നിലത്തിരിക്കുന്നു.

ഇതെല്ലാം ചെയ്യുമ്പോഴും ജാസ്മിനെ വളരെ വ്യക്തമായി അവോയിഡ് ചെയ്ത് ഡീപ്‌ലി ഹേര്‍ട്ട് ആക്കാന്‍ അവന്‍ മറക്കുന്നുമില്ല. അവനാണ് വിക്ടിം എന്ന് കാണിക്കണം. അല്ലെങ്കില്‍ അവന്റെ രീതിയില്‍ സ്വതന്ത്രമായി ഇടപെടാനും ഗെയിമിനും ഒക്കെയായി ജാസ്മിനെ തിരിച്ചു കിട്ടണം. സ്വന്തം മെന്റല്‍ സാറ്റിഫാക്ഷന്‍ തന്നെ മുഖ്യം. മറ്റുള്ളവരുടെ ജീവിതത്തിനും വികാരങ്ങള്‍ക്കും പുല്ലു വില.

gabri-jasmine

അവന്റെ ടോക്‌സിക് നാടകങ്ങളില്‍ വീഴുന്നുണ്ടെന്ന് കണ്ട് അവസാന ആണിയും ജാസ്മിന് മേല്‍ അടിക്കുന്നു, എന്നെ തകര്‍ക്കാന്‍ പറ്റുന്ന ഒരാള്‍ നീ മാത്രമാണ് അതും കൂടി ആയാല്‍... എന്ന രീതിയില്‍. വൈകാരികമായി ചിലരുടെ മുന്നില്‍ വീണു പോകുന്ന സ്ത്രീകളെ അങ്ങേ അറ്റം യൂസ് ചെയ്യാന്‍ മിടുക്കുള്ള ചിലരുണ്ട്.

അത്ഭുതം തോന്നുന്നത്, ഗബ്രിയെ കാണുന്നവര്‍ മുഴുവന്‍, ക്യാപ്റ്റനടക്കം നീ ഒക്കെ ആവണം, സ്ട്രങ്‌തെന്‍ ചെയ്യണം എന്നൊക്കെ ആശ്വസിപ്പിക്കുമ്പോഴും ഒരാള്‍ പോലും ജാസ്മിന്‍ ഒക്കെ ആണോ എന്ന് ചോദിക്കുന്നില്ലാ എന്നതിലാണ്. കാരണം അവര്‍ക്കറിയാം ജാസ്മിന്റെ പുറത്തെ അവസ്ഥ. പുറത്ത് നിന്ന് വന്ന സിബിനും ഗബ്രി പാവമാണ് പോവേണ്ടത് ജാസ്മിന്‍ ആണ് എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട്.

അവര്‍ക്കും ഇന്‍ഡയറക്ടിലി അവിടുത്തെ സ്‌ട്രോംഗ് പ്ലെയറുടെ തലയില്‍ എല്ലാം ഇട്ട് വീക്ക് ആക്കണം. കാശടിക്കണം എന്നുമാത്രം. ഇന്നലെ സായി പറഞ്ഞത് പോലെ പണത്തിന് മീതെ പരുന്തും പറക്കില്ല. അതിനി ആരുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നതാണെങ്കിലും ശരി...' എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X