അപ്‌സര പുറത്താവാന്‍ പാര്‍ട്‌നറും ഒരു കാരണമായോ? ഈ സീസണിലെ തീപ്പൊരി അപ്‌സരയായിരുന്നുവെന്ന് ആരാധകര്‍
ബിഗ് ബോസ് ആറാം സീസണിലെ വിന്നര്‍ ആവാന്‍ സാധ്യത ഉള്ള മത്സരാര്‍ത്ഥികളുടെ ലിസ്റ്റിലുള്ള താരമായിരുന്നു അപ്‌സര രത്‌നാകരന്‍. ഫൈനല്‍ ഫൈവിലെങ്കിലും അപ്‌സര എത്തുമെന്ന് കാര്യം പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ കഴിഞ്ഞ എപ്പിസോഡില്‍ പുറത്തായി.
ഈ സീസണില്‍ പുറത്തായ മത്സരാര്‍ത്ഥികളില്‍ ഏറ്റവും അര്‍ഹതയില്ലാത്ത പോയത് അപ്‌സരയാണെന്നാണ് പ്രേക്ഷകരും ഒരുപോലെ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌സരയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് നിറയുന്നത്.

അപ്‌സരയെ അഭിനന്ദിക്കാനുള്ള പോസ്റ്റാണെന്ന് പറഞ്ഞാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ കുറിപ്പുമായി എത്തിയിരിക്കുന്നത്. 'നിന്നെ കൊണ്ട് പറ്റുന്ന പണിക്ക് നിന്നാല്‍ പോരെ എന്ന റോക്കിയുടെ പരിഹാസത്തിന് തന്റെ ക്യാപ്റ്റിന്‍സി ടാസ്‌കിലെ മികവുറ്റ പ്രകടനത്തിലൂടെ മുഖമടച്ച് മറുപടി കൊടുത്ത് കൊണ്ടാണ് അപ്‌സര ക്യാപ്റ്റിന്‍സി ടാസ്‌ക് വിന്‍ ചെയ്തത്.
തുടര്‍ന്ന് നടത്തിയ എന്‍സിസി കേഡറ്റ് പ്രസംഗം തീപ്പൊരി ആയിരുന്നു. അടുത്ത വീക്കെന്‍ഡ് എപ്പിസോഡില്‍ മലയാളം സീസണില്‍ ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത മികച്ച ക്യാപ്റ്റിന്‍ എന്ന അവാര്‍ഡും കരസ്ഥമാക്കി. പങ്കെടുക്കുന്ന എല്ലാ ടാസ്‌കിലും തന്റെ ടീം മികച്ച് നിക്കുവാന്‍ ഗൈഡന്‍സ് കൊടുക്കുന്ന മികച്ച ലീഡര്‍ ആയിരുന്നു അപ്‌സര.
ആര്‍ക്ക് എന്ത് പ്രശ്‌നം വരുമ്പോഴും അവരെ വിളിച്ചിരുത്തി പറയാന്‍ ഉള്ളത് കേള്‍ക്കാനും ആശ്വസിപ്പിക്കാനും ഉള്ള അപ്‌സരയുടെ മനസ്സ് എടുത്ത് പറയേണ്ടതാണ്. കിട്ടുന്ന എല്ലാ ഗ്രൂപ്പ് ടാസ്‌കിലും ഇന്‍ഡിവിജ്വുല്‍ ആയും മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെച്ചു. പറയേണ്ടത് ആരുടേയും മുഖത്ത് നോക്കി പറഞ്ഞു.
ഇന്നലെ എവിക്ഷന് ശേഷം ജാസ്മിന്‍ പറഞ്ഞത് അപ്‌സര ഇല്ലാതെ ഇനി ഇവിടെ ഒരു കാര്യം എങ്ങനെ ചെയ്യണം എന്ന് അറിയില്ല എന്നാണ്. അതായത് അപ്‌സര ആ വീട്ടില്‍ ഓള്‍ ഇന്‍ ഓള്‍ ആയിരുന്നു. അപ്‌സരയുടെ ഹൈലൈറ്റ്‌സ് വീഡിയോ ഈ സീസണിലെ തന്നെ വണ്‍ ഓഫ് ദി ബെസ്റ്റ് ആയിരുന്നു.
അപ്‌സരയുടെ പകുതി കോണ്‍ടെന്റ് എങ്കിലും അവിടെ ഏതെങ്കിലും പുരുഷ മത്സരാര്‍ഥി കൊടുത്തിരുന്നെങ്കില്‍ പണ്ടേക്ക് പണ്ടേ രാജാവ് ആകേണ്ടത് ആയിരുന്നു. അപ്‌സര ടോപ് ഫൈവ് അര്‍ഹിച്ചിരുന്നു. ഈ സീസണിലെ ഫയര്‍ ബാന്‍ഡ് അപ്‌സര ആയിരുന്നുവെന്നും' പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഈ സീസണിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതലും സപ്പോര്‍ട്ട് ഉണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു അപ്‌സര. ക്യാപ്റ്റനായ വീക്കില്‍ ബെസ്റ്റ് ക്യാപ്റ്റന്‍ ആയി സ്ഥിരം സീരിയല്‍ ടീമിനെപ്പോലെ അല്ലാതെ ഗെയിം കളിച്ച ഒരാള്‍. വൈല്‍ഡ് കാര്‍ഡ് കയറിയതിന് ശേഷമാണ് അപ്‌സരയുടെ ഗെയിം പുറകിലേക്ക് ആയത്.
അവരില്‍ നിന്നും കിട്ടിയ ഹിന്റ് വച്ച് ഞാന്‍ ഈ സീസണില്‍ വിന്നര്‍ ആയി എന്നുള്ള ഓവര്‍ കോണ്‍ഫിഡന്‍സ് ആയിരുന്നു. അടുത്ത വീക്ക് പവര്‍ റൂമില്‍ കേറിയതോടെ എല്ലാം പൂര്‍ത്തിയായി. അന്ന് കിട്ടിയ നെഗറ്റീവ് ഇമേജ് പിന്നീട് പോസിറ്റീവ് ആക്കാന്‍ അപ്‌സരയ്ക്ക് കഴിഞ്ഞില്ല. ടാസ്‌കുകളില്‍ നമ്പര്‍ 1 ആയിരുന്ന അപ്‌സരയ്ക്ക് എപ്പോഴും ഒന്നാം സ്ഥാനത്ത് നില്‍ക്കണമെന്ന് ഒരുതരം ആവേശമായിരുന്നു. അതിലെല്ലാം അപ്‌സര മികച്ചു നിന്നു.
ആദ്യമായി ഒരു മത്സരാര്‍ത്ഥി പുറത്താകാന്‍ അവരുടെ പാര്‍ട്‌നര്‍ ഒരു കാരണമായി എന്ന് തോന്നിയതും അപ്‌സരയുടെ കാര്യത്തിലാണ്. തീരെ പ്രതീക്ഷിക്കാത്ത എവിക്ഷന്‍ ആയിട്ട് കൂടി പുള്ളിക്കാരി ആ സിറ്റുവേഷനെ വളരെ പക്വതയോടെ നേരിട്ട് എല്ലാവരോടും യാത്ര പറഞ്ഞു. അത് വളരെ നന്നായി. ഗെയിമിനെ ഗെയിം ആയി എടുക്കാന്‍ സാധിച്ച ഒരാളാണ് അപ്‌സര എന്ന് തെളിയിച്ചു. കരിയര്‍ മികച്ചതാക്കാനാണ് അപ്‌സര ബിഗ് ബോസില്‍ വന്നത്. തുടര്‍ന്നുള്ള കലാജീവിതത്തില്‍ ഒരുപാട് അവസരങ്ങള്‍ കിട്ടട്ടെ, എന്നും ആശംസിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications