ഗബ്രി പുറത്താവുന്നത് എന്തുകൊണ്ടും ഷോയ്ക്ക് നല്ലതാണ്! ഇനിയുള്ള ആഴ്ചകളില്‍ ഡബിള്‍ എവിക്ഷന്‍ വേണ്ടി വരും
ബിഗ് ബോസിന്റെ തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന താരമാണ് ഗബ്രി. ജാസമിനുമായി സൗഹൃദത്തിലായതോടെയാണ് ഗബ്രിയെ പറ്റിയുള്ള കാര്യങ്ങളും ചര്‍ച്ചയായത്. ഗബ്രി നല്ലൊരു മത്സരാര്‍ഥി ആയിരുന്നെങ്കിലും ജാസ്മിനെ മുന്‍നിര്‍ത്തി ഗെയിം കളിച്ചത് നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കി.
ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്നത്തെ എവിക്ഷനില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താവുന്നത് ഗബ്രിയാണെന്നാണ്. ഇത് വ്യക്തമാക്കുന്ന തരത്തില്‍ പ്രൊമോ വീഡിയോയും പുറത്ത് വന്നിരുന്നു. ജാസ്മിനും ഗബ്രിയും എവിക്ഷനില്‍ വരികയും ഇവരില്‍ ഒരാള്‍ പുറത്തേക്ക് പോവുമെന്ന് ബിഗ് ബോസ് അറിയിച്ചതുമാണ് പ്രൊമോയില്‍ ഉള്ളത്.

അത് ഗബ്രിയാണെന്ന് സോഷ്യല്‍ മീഡിയ ഒരുപോലെ പറയുന്നു. അതേ സമയം പുറത്ത് പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ഗബ്രി പുറത്തേക്ക് പോകുന്നതെന്നാണ് ആരാധകരും പറയുന്നത്. മാത്രമല്ല ഇനിയുള്ള ആഴ്ചകളില്‍ ആരൊക്കെ പോകുമെന്നും ഒരോ എവിക്ഷനിലും രണ്ട് പേരെ വീതമെങ്കിലും പുറത്താക്കണമെന്നുമാണ് ബിഗ് ബോസ് നിരീക്ഷകനായ ഒരാള്‍ പറയുന്നത്.
'ആകെ 14 ആഴ്ചകള്‍. ഇനി വരാനുള്ളത് 5 എവിക്ഷന്‍സ്. ഇന്നത്തെയും കൂട്ടി 6. കഴിഞ്ഞ ആഴ്ച ഏഴ് മത്സരാര്‍ഥികള്‍ വരെ വരാം. അതായത് പോവേണ്ടവര്‍ മിനിമം 9 പേര്. അതായത് 3 ഡബിള്‍ എവിക്ഷന്‍ എങ്കിലും ഇനി നടക്കണം.
ഈ ആഴ്ച ഷോയുടെ പേരില്‍ ഒരുപാട് നെഗറ്റീവ് ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ പുറത്താവുന്ന കണ്‍ടെസ്റ്റാന്റ്‌സ് ആരുടെ പക്ഷം പറയും എന്നത് നിര്‍ണായകമാണ്. കഴിഞ്ഞ ആഴ്ച എവിക്ടായ അഭിഷേക്, അതിനു മുമ്പ് ജാന്‍മണി എന്നിവര്‍ ഷോയില്‍ ഫേവറിറ്റിസം ഉണ്ടെന്ന രീതിയില്‍ സംസാരിച്ചിരുന്നു.

അപ്പോള്‍ ഗബ്രി പുറത്തവുന്നത് എന്തുകൊണ്ടും ഷോയ്ക്ക് നല്ലതാണ്. കാരണം ഗബ്രി ഫേവറിറ്റിസം ഉണ്ടെന്ന് പറയാനാവില്ലല്ലോ. പ്രേക്ഷകര്‍ക്ക് അവരഗ്രഹിച്ച ആള്‍ പുറത്തും ആയി. ടിആര്‍പി കേറും, ഒരാഴ്ചത്തേക്ക് ഉള്ള ഡ്രാമയും ആയി.
ഇനി സെക്കന്‍ഡ് എവിഷന്‍ ഉണ്ടെങ്കില്‍ അത് നോറയാവനേ സാധ്യത ഉള്ളൂ. പകരം അഭിഷേക് ആണെങ്കില്‍ വീണ്ടും അണ്‍ഫെയര്‍ എവിക്ഷന്‍ എന്ന പ്രോബ്ലം വരും. അഭിഷേക് ഉറപ്പായും കൊള്ളിച്ച് പറയുവേം ചെയ്യും. അതു കൊണ്ട് വോട്ട് കുറവ് അഭിഷേകിനാണെങ്കില്‍ ഇത്തവണ സിംഗിള്‍ എവിക്ഷന്‍ ആവും. മറിച്ച് നോറക്കാണ് വോട്ട് കുറവെങ്കില്‍ ഡബിള്‍ എവിക്ഷനും.
അതുപോലെ തന്നെ ഇനിയുള്ള ആഴ്ചകളില്‍ അപ്‌സര, ശ്രീതു വോട്ടിംഗില്‍ സെക്കന്‍ഡ് ലാസ്റ്റ് വരുന്ന വീക്ക് സിംഗിള്‍ എവിക്ഷന്‍ ആവും. ബാക്കി വീക്‌സ് ഡബിള്‍ എവിക്ഷന്‍ പ്രതീക്ഷിക്കാം. ഇവര്‍ ഇല്ലാത്ത നോമിനേഷന്‍ ലിസ്റ്റ് വന്നാല്‍ മിഡ് വീക്ക് എവിക്ഷനും വരാമെന്നാണ്' ആരാധകന്‍ പറയുന്നത്.


Click it and Unblock the Notifications