ജബ്രി കോമ്പോ അല്‍പം കണ്ട്രോള്‍ വിട്ട് പെരുമാറുന്നുണ്ട്! അര്‍ജുന്‍-ശ്രീതു കോമ്പോ റിയല്‍ അല്ലെന്ന് ആരാധകര്‍
അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചര്‍. നടി ശ്രീതു കൃഷ്ണ ശ്രദ്ധേയായത് ഈ കഥാപാത്രത്തിലൂടെയായിരുന്നു. ഇപ്പോള്‍ ബിഗ് ബോസിനകത്തും ശ്രീതു ജനപ്രീതി നേടിയെടുത്തിരിക്കുകയാണ്. കാര്യമായ ഗെയിം കളിക്കാനോ വഴക്കുണ്ടാക്കാനോ ശ്രമിക്കാറില്ലെങ്കിലും ശ്രീതു വീടിനുള്ളില്‍ ശ്രദ്ധേയായി മാറുകയാണ്. അതിന് പ്രധാന കാരണം അര്‍ജുനൊപ്പമുള്ള സൗഹൃദമാണ്.
ഇരുവരും ചേര്‍ന്ന് ഒരു ലവ് ട്രാക്കിന് വേണ്ടി ശ്രമിക്കുകയാണ്. അര്‍ജുനും ശ്രീതുവും ഒരുമിച്ചിരുന്നു സംസാരിക്കുന്നതും മറ്റുമൊക്കെ പുറത്ത് വീഡിയോയായി പ്രചരിക്കുന്നുണ്ട്. സത്യത്തില്‍ ശ്രീതു നല്ലൊരു മത്സരാര്‍ഥിയാണോ, ഇതുവരെയുള്ള അവരുടെ പ്രകടനം എങ്ങനെയുണ്ടായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം എത്തിയിരിക്കുകയാണ്.

ബിഗ് ബോസ് ആരാധകര്‍ ചേര്‍ന്ന് ഉണ്ടാക്കിയ ഗ്രൂപ്പുകളില്‍ ശ്രീതുവിനെ പറ്റി പല എഴുത്തുകളും വന്നിരുന്നു. അതില്‍ ശ്രദ്ധേയമായൊരു പോസ്റ്റിലാണ് ലവ് ട്രാക്കിന് വേണ്ടി ശ്രമിക്കുന്ന ശ്രീതുവിനെ പറ്റിയും അവരുടെ ലവ് ട്രാക്കിനെ കുറിച്ചും പറഞ്ഞിരിക്കുന്നത്.
'ഏഷ്യാനെറ്റിന്റെ അമ്മയറിയാതെ എന്ന സീരിയലില്‍ നിന്നും ബിഗ് ബോസിലേക്ക് വന്ന പെണ്‍കുട്ടി. സീരിയലില്‍ വളരെ ബോള്‍ഡ് ആയിട്ടുള്ള നായിക വേഷം ചെയ്ത ശ്രീതു, ബിഗ് ബോസ് ഹൗസില്‍ വന്നിട്ട് 40 ദിവസമായി വായ തുറന്നിട്ടില്ല. തമിഴും മലയാളവും മിക്‌സ് ചെയ്തു പറയുന്നത് ആര്‍ക്കും മനസിലാവില്ല എന്ന് കരുതിയാണോ പാവം ആദ്യത്തെ 2 ആഴ്ച മിണ്ടാതെ ഇരുന്നത് എന്നറിയില്ല.
ആദ്യം തന്നെ പോയി അന്‍സിബ, ശരണ്യ, അപ്‌സര എന്നിവരുടെ കൂടെ പോയി ഒരു സീരിയല്‍ -സിനിമ ബെല്‍റ്റ് ഉണ്ടാക്കി. അവരുടെ പിന്നില്‍ ഒളിച്ചിരുന്നു. ഒരു നിലപാടും പറയാത്തതുകൊണ്ട് ആരെയും ശത്രു ആക്കിയില്ല. നോമിനേറ്റ് ചെയ്യാന്‍ എങ്കിലും ഇങ്ങനെ ഒരാള്‍ വീട്ടില്‍ ഉണ്ടെന്ന് അറിയേണ്ടേ? ഒടുക്കം എപ്പോഴോ നോമിനേഷനില്‍ വന്നപ്പോള്‍ മാരക വോട്ട് ഷെയര്‍ ആണ് ശ്രീതുവിന് കിട്ടിയത്.
ക്യൂട്ട്‌നെസ്സ് വാരി വിതറി മിണ്ടാതെ ഒരു മൂലയില്‍ ഇരുന്നാലും, പുറത്ത് സ്‌ട്രോങ്ങ് പിആറും സൗന്ദര്യവും മാത്രം നോക്കി വോട്ട് ചെയ്യുന്ന കോഴികളും ഉണ്ടെങ്കില്‍ വോട്ട് കിട്ടും എന്ന് തെളിയിച്ച മുതല്‍.
അപ്‌സര, അന്‍സിബ ബെല്‍റ്റ് പൊട്ടിയപ്പോള്‍, നിലാവത്ത് അഴിച്ചു വിട്ട താറാവിനെ പോലെ അലഞ്ഞു നടന്നു. ഒടുക്കം ഹൗസില്‍ ഉള്ളവരും, വൈല്‍ഡ് കാര്‍ഡുകളും, ലാലേട്ടനും, ബിഗ് ബോസ് ടീമും, പുറത്തെ ചില ചില റിവ്യൂവേഴ്സും കൂടി ഒരു ശ്രീതു - അര്‍ജുന്‍ കോമ്പോ ഉണ്ടാക്കി. (കഴിഞ്ഞ കൊല്ലത്തെ റിങ്കു-വിങ്കു കോമ്പോ പോലെ).

അണ്‍പോപ്പുലര്‍ ഓപ്പിനിയന്‍ ആയിരിക്കാം... പക്ഷെ, ജാസ്മിന്‍ -ഗബ്രി കോമ്പോയെക്കാള്‍ കട്ട ക്രിഞ്ച് ആണ് അര്‍ജുന്‍ -ശ്രീതു കോമ്പോ. ജാസ്മിനും ഗബ്രിയും പുറത്ത് നിന്ന് പ്ലാന്‍ ചെയ്തിട്ട് വന്നത് ആണേലും, അകത്തു വന്നു സെറ്റ് ആയത് ആണേലും, ആ കോമ്പോ ഉണ്ടാക്കിയെടുത്തത് അവര്‍ തന്നെയാണ്.
എന്നാല്‍ ഇവരുടെ കാര്യം അങ്ങനെ അല്ല. വഴിയേ പോകുന്ന എല്ലാരും കൂടെ പിടിച്ചു കോമ്പോ ആക്കി. വേറെ കണ്ടന്റ് ഒന്നും ഇല്ലാത്തോണ്ട്, കോമ്പോ എങ്കില്‍ കോമ്പോ എന്ന രീതിയില്‍ കോമ്പോ ആവാന്‍ ഭയങ്കര ആര്‍ട്ടിഫിഷ്യല്‍ ആയി ഇവര്‍ ശ്രമിക്കുന്നു.
ജബ്രി കോമ്പോ അല്‍പം കണ്ട്രോള്‍ വിട്ട് പെരുമാറുന്നുണ്ട് എങ്കിലും, അത് വളരെ സ്വാഭാവികമായിട്ട് ഫീല്‍ ചെയുന്നു. ലവ് ആണേലും ലസ്റ്റ് ആണേലും, അവര്‍ അത് റിയല്‍ ആയി പുറത്തോട്ട് വിടുന്നുണ്ട്. ഇവരുടെ കോമ്പോ വളരെ ഫോഴ്‌സ്ഡ് ആണ്. ഒട്ടും റിയല്‍ അല്ല...' ഫേക്ക് ആണെന്നാണ് ലോറന്‍സ് എന്ന ബിഗ് ബോസ് നിരീക്ഷകന്‍ പറയുന്നത്.


Click it and Unblock the Notifications