നിലനില്‍പ്പിന് വേണ്ടി ആ സൗഹൃദം അവള്‍ തള്ളിപ്പറഞ്ഞിട്ടില്ല! ജാസ്മിന് സല്യൂട്ട് കൊടുത്ത് ആരാധകര്‍; കുറിപ്പ് വൈറൽ

കുറച്ചാളുകളെ ഒരു വീടിനകത്ത് നൂറ് ദിവസം പൂട്ടിയിട്ടാല്‍ എന്ത് സംഭവിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ബിഗ് ബോസ് ഷോ യിലൂടെ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്നത്. ചിലര്‍ മുഖംമൂടി അണിഞ്ഞും മറ്റ് ചിലര്‍ ഒര്‍ജിനലായിട്ടുമൊക്കെ നില്‍ക്കുന്ന ഷോയാണിത്. മലയാളത്തിലെ ബിഗ് ബോസ് ഷോ യുടെ ആറാം സീസണ്‍ അവസാനിക്കാന്‍ പോവുകയാണ്.

ഇത്തവണ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ട പേര് ജാസ്മിന്‍ ജാഫറിന്റേതാണ്. തുടക്കം മുതല്‍ നിരന്തരം വാര്‍ത്തകളിലും വിവാദങ്ങളിലുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണ് താരം. ഏറ്റവുമൊടുവില്‍ ഗബ്രിയുടെയും ജാസ്മിന്റെയും പേര് വാഴയിലയില്‍ എഴുതിയതുമായി ബന്ധപ്പെട്ടാണ് താരം വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

jasmine

ബിഗ് ബോസിനകത്ത് എഴുതാന്‍ പേപ്പറോ പേനയോ കിട്ടാത്തത് കൊണ്ട് നെയില്‍ പോളിഷ് കൊണ്ട് അലങ്കാരത്തിന് വെച്ച പ്ലാസ്റ്റിക് വാഴയുടെ ഇലയിലാണ് ജാസ്മിന്‍ എഴുതിയത്. ഗബ്രിയുമായിട്ടുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ വീട്ടുകാര്‍ പറഞ്ഞിട്ടും വീണ്ടും അത് തുടരുന്നതാണ് പലരെയും ചൊടിപ്പിച്ചത്. സത്യത്തില്‍ അവള്‍ ചെയ്ത പ്രവൃത്തിയെ അംഗീകരിക്കുകയാണ് വേണ്ടതെന്നാണ് ചില ആരാധകരും പറയുന്നത്.

'അത് ഗെയിം ആയിരിന്നു. അകത്തും പുറത്തും. നിന്ന് പോയ സിനിമ സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള പബ്ലിസിറ്റി, അതിനുള്ള ചവിട്ടുപടി. പക്ഷെ അവള്‍ക്കത്, അവള്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ച സൗഹൃദം ആയിരുന്നു, അവള്‍ പറഞ്ഞത് പോലെ അടച്ചിട്ട ബിഗ് ബോസ് വീട്ടില്‍ അവള്‍ക്കു തുറന്നു സംസാരിക്കാനും തമാശ പറയാനുള്ള സൗഹൃദം.

അത് തന്റെ കയ്യില്‍ നിന്ന് പോകുന്നു എന്ന് കണ്ടപ്പോള്‍ അവള്‍ ഒഴിവാകാന്‍ ശ്രമിച്ചതും ആണ്. പക്ഷെ അവളില്ലാതെ അവിടെ എന്ത് നിലനില്‍പ്പ്? അപ്പോള്‍ പിന്നെയും തനിക്കു പ്രണയമാണ് എന്ന് പറഞ്ഞു വീണ്ടും അവളെ ലൂപ്പില്‍ കയറ്റി. ഇത്രയും ബുദ്ധിസാമര്‍ഥ്യവും, ആള്‍ക്കാരുടെ ഓരോ ചെറിയ മാനറിസങ്ങള്‍ പോലും സൂക്ഷിച്ചു മനസ്സിലാക്കി അനുകരിക്കുന്ന അവള്‍ക്കു പക്ഷെ എന്ത് കൊണ്ട് അത് മനസ്സിലായില്ല എന്നതിന്റെ ക്ലാരിറ്റി, അവള്‍ തന്നെ പറയണം.

jasmine

പക്ഷെ ആ വീട്ടിലെയും പുറത്തെയും നിലനില്‍പ്പിനു വേണ്ടി ആ സൗഹൃദം ഒരിക്കലും അവള്‍ തള്ളിപ്പറഞ്ഞിട്ടില്ല. 90 ദിവസവും അതിനു മാറ്റമില്ല, ഇനി 100 ദിവസവും അങ്ങനെ ആയിരിക്കും. കറിവേപ്പില പോലെ അത് വലിച്ചെറിയാന്‍ അവള്‍ക്ക് അത് ഗെയിം ആയിരുന്നില്ല.

വീക്കെന്‍ഡില്‍ എവിക്ട് ആയി പുറത്തു പോയാലോ എന്ന് കണ്ട്, അതിനു മുന്‍പ് ആ സൗഹൃദത്തിന്റെ ഓര്‍മ്മയ്ക്കായി അവള്‍ അത് വാഴയിലയില്‍ എഴുതി, തങ്ങളുടെ സൗഹൃദത്തിനു സാക്ഷിയായ ആ വാഴയില്‍ വെച്ചു.

തെറ്റായാലും ശരി ആയാലും അവളുടെ ബോധ്യത്തില്‍, ഒരു സമൂഹം മുഴുവന്‍ എതിരെ നിന്നിട്ടും, അവള്‍ ഉറച്ചു നിന്നു. ആ ബോള്‍ഡ്‌നെസിന് നിശ്ചയദാര്‍ഢ്യത്തിന് എന്നും സല്യൂട്ട്.' എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X