23 വയസായിട്ടും അവള്‍ക്കിതെന്നും അറിയില്ലെന്ന് പറയുന്നു! ജാസ്മിനും അന്‍സിബയും തമ്മിലെ വ്യത്യാസം ഇവിടെയാണ്
കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ആസ്വദിച്ച് കാണുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലെ ആറാം സീസണിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. അവധിക്കാലം കൂടി ആയതിനാല്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ഷോ കാണുന്നുണ്ട്. ഇത് റേറ്റിംഗില്‍ വലിയ ഗുണമാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചില മത്സരാര്‍ത്ഥികളുടെ പ്രവര്‍ത്തികള്‍ തീരെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രേഷകരുടെ അഭിപ്രായം.
ഇന്‍ഫ്‌ളുവന്‍സറും ബ്ലോഗറുമായ ജാസ്മിന്‍ ജാഫറുടെ ചില പ്രവര്‍ത്തികളെ ചൂണ്ടിക്കാണിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ എപ്പിസോഡില്‍ കുക്കിങ്ങിനെ പറ്റി മോഹന്‍ലാലുമായി ജാസ്മിന്‍ നടത്തിയ സംസാരമാണ് ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. മുന്‍പും സമാനമായ വിഷയത്തില്‍ മോഹന്‍ലാല്‍ ഇടപെട്ടിരുന്നു.

വീടിനകത്തുള്ള മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും അന്‍സിബ ഒറ്റയ്ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തിരുന്നു. അന്‍സിബ ജോലി ചെയ്യുമ്പോള്‍ ഇതേ ടീമിലുള്ള ജാസ്മിന്‍ കുക്കിംഗ് അറിയില്ലെന്ന കാരണം പറഞ്ഞു മാറി നില്‍ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മോഹന്‍ലാല്‍ ഒരാഴ്ച കൂടി ജാസ്മിനെ കുക്കിംഗ് ടീമില്‍ ഇടുകയും ഭക്ഷണം പാചകം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇന്നലത്തെ എപ്പിസോഡില്‍ ഇതിനെപ്പറ്റിയാണ് അവതാരകന്‍ ചോദിച്ചത്.
'ലാലേട്ടന്‍ : എന്താ മോളെ ജാസ്മിനെ കുക്കിങ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു?
ജാസ്മിന്‍ : എനിക്ക് പൊതുവെ പാചകം ചെയ്യുന്നതിനോട് താല്‍പര്യമില്ല ലാലേട്ടാ. എനിക്ക് ഇവിടെ വരുന്നത് വരെ അറിയാനും പാടില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ കുറച്ചൊക്കെ പഠിച്ച് വരുന്നുണ്ട്. ഇനി എന്റെ ചാനലില്‍ കുക്കിങ്ങിനെ പറ്റിയുള്ള വീഡിയോസൊക്കെ ചെയ്യാന്‍ പ്ലാനുണ്ട്.
കുക്കിങ്ങ് അറിയില്ല എന്ന് പറഞ്ഞ് സ്വയം അഭിമാന പൂരിതമാകുന്ന ജാസ്മിന്‍. കുക്കിങ് അറിയത്തില്ല എന്നത് വലിയ തെറ്റൊന്നുമല്ല. പക്ഷേ ഏത് ജന്‍ഡറില്‍ പെട്ടവരായാലും അതില്‍ അഭിമാനം കൊള്ളുന്ന രീതിയില്‍ സംസാരിക്കുന്നത് അല്‍പത്തരമാണ്. ലോകത്തില്‍ ഏറ്റവും സ്‌നേഹത്തോടെയും ക്ഷമയോടേയും ദീര്‍ഘവീക്ഷണത്തോടെയും എന്‍ജോയ് ചെയ്ത് ചെയ്യേണ്ട ഒരു കാര്യമാണ് പാചകം.
ഇവിടെയാണ് ജാസ്മിനും അന്‍സിബയും തമ്മിലെ വ്യത്യാസവും. ഇതൊരു കുക്കറി ഷോ അല്ലാ എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ കേവലം ഒരു മനുഷ്യന്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ കുറച്ച് മര്യാദകളൊക്കെയുണ്ട്.

പാട്ടും പാടി നിന്ന് യാതൊരുവിധ പരാതിയുമില്ലാതെ കുക്കിങ് ചെയ്ത അന്‍സിബ ഓരോ പ്രേക്ഷകനും ഒരു പാഠവും 23 വയസായിട്ടും കുക്കിങ് എന്ന മനോഹര പ്രക്രിയ അറിയത്തില്ല എന്ന് പറഞ്ഞ് അഭിമാനിക്കുന്ന ജാസ്മിന്‍ ഏതൊരു മേഖലയിലും സമൂഹം പിന്‍പറ്റാന്‍ പാടില്ലാത്ത വ്യക്തിയുമാണെന്ന് നാം മനസിലാക്കണം.
കുക്കിങ് ചെയ്യില്ല... എനിക്കറിയില്ല... ഞാന്‍ ഓര്‍ഡര്‍ ചെയ്ത് വരുത്താറാണ് പതിവ്. ഇങ്ങനെ പറയുന്ന അത് വല്യ പുരോഗമന ആശയമായി ചിന്തിക്കുന്ന ചിലര്‍ക്ക് ഒരു പക്ഷേ അന്‍സിബ എന്ന വ്യക്തിയെ ഉള്‍കൊള്ളാന്‍ സാധിക്കാത്തത് സ്വഭാവികമാണ്. അന്‍സിബ ഏത് രീതിയിലും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ പ്രാപ്തമായ നല്ല വ്യക്തിത്വത്തിനുടമയാണ് എന്ന് ഹേറ്റേസിനെ ഓര്‍മപ്പെടുത്തുന്നു...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications