ബിഗ് ബോസില്‍ കാണുന്നതിനെ ഒന്നും അവരുടെ ലൈഫിനെ ബാധിക്കുന്ന രീതിയില്‍ ചിത്രീകരിക്കല്ലെന്ന് പ്രേക്ഷകര്‍
മലയാളത്തില്‍ ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഇത്തവണ മത്സരം നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ മറ്റും മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ വ്യാപകമാവുകയാണ്.
ഇഷ്ട മത്സരാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിന് വേണ്ടി ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്. അവരുടെ പ്രിയപ്പെട്ട താരങ്ങള്‍ പറയുന്ന ചെറിയൊരു ഡയലോഗ് പോലും വലിയ ബിജിഎമ്മില്‍ തരംഗമാവാറുണ്ട്. അതിനൊപ്പം ബാക്കിയുള്ള മത്സരാര്‍ത്ഥികളെ മോശമായി ചിത്രീകരിക്കാനും ഇതേ ആളുകള്‍ ശ്രമിക്കുന്നുണ്ട്.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഒരു ആരാധിക. ഇഷ്ടമുള്ള ഒരാള്‍ക്ക് വേണ്ടി മറ്റുള്ളവരെ മോശക്കാര്‍ ആക്കുന്നതിനെതിരെയാണ് ഇവര്‍ സംസാരിച്ചിരിക്കുന്നത്.
'ഞാനും ബിഗ് ബോസ് ഷോ കാണുന്ന ഒരാളാണ്. ഇന്നിവിടെ ഈ ഒരു പോസ്റ്റ് ഇടുന്നത് വാദ പ്രതിവാദങ്ങള്‍ക്ക് വേണ്ടിയല്ല. വെറുതെ വന്ന് ആളാവാന്‍ നോക്കുന്നതുമല്ല. ഈ പോസ്റ്റ് അപ്പ്രൂവല്‍ കിട്ടുമോ എന്നും അറിയില്ല. എന്നാലും പറയണം എന്ന് തോന്നിയ കുറച്ചു കാര്യങ്ങള്‍ ഞാനിവിടെ കുറിക്കട്ടെ...
ഒരു റിയാലിറ്റി ഷോയോ ഗെയിം ഷോയോ എന്തുമാവട്ടെ, അത് കണ്ടിട്ട് നമുക്ക് അതില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളോട് ആരാധന തോന്നാം. നമ്മള്‍ അവരുടെ ഫാന്‍ ആയി മാറിയേക്കാം. അവര്‍ക്ക് വേണ്ടി നമ്മള്‍ സപ്പോര്‍ട്ട് ചെയ്‌തേക്കാം. അതൊരു സൈഡ്.
അതില്‍ ചിലപ്പോള്‍ ക്യാരക്ടര്‍ കൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ നമുക്ക് ഇഷ്ടമല്ലാത്ത കണ്ടസ്റ്റന്റ്‌സും ഉണ്ടാവാം. അത് വേറൊരു വശം. പക്ഷെ ഒരു കാര്യം ഉണ്ട്. നമുക്ക് ഇഷ്ടമില്ലാത്തവരെ കാരണം ഏതുമാകട്ടെ ഒരിക്കലും പേര്‍സണല്‍ ലൈഫുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞോ വളരെ നിഷ്‌കരുണമായ സംസാരം കൊണ്ടോ മോശമായി ചിത്രീകരിക്കാതെ ഇരിക്കണം.

ചില പോസ്റ്റുകളൊക്കെ കാണുമ്പോള്‍ വളരെ വേദന തോന്നിയിട്ടുണ്ട്. നമ്മളില്‍ ആരാണ് ഒരു തെറ്റും ചെയ്യാത്തവരായി എല്ലാം തികഞ്ഞവരായിട്ടുള്ളത്. അങ്ങനെയുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ പ്ലീസ് ഒന്ന് കമന്റ് ഇടാമോ. എനിക്കും ആഗ്രഹം ഉണ്ട് അങ്ങനെ ഒരാളെ കണ്ട് കിട്ടിയാല്‍ നേരില്‍ കാണാന്‍.
അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നതിന്റെ ഉദ്ദേശം വ്യക്തമാക്കട്ടെ. നമ്മളെ പോലെ തന്നെ പല ചുറ്റുപാടുകളില്‍ വളരുന്ന, വളര്‍ന്ന പല ഫാമിലിയില്‍ നിന്നുള്ള കുറേ പേര്‍ പങ്കെടുക്കുന്ന പ്രോഗ്രാം ആണ്. അതിനെ ഒരു പ്രോഗ്രാം ആയി മാത്രം കണ്ടുകൊണ്ട് ഇഷ്ടപ്പെട്ടവരെ സപ്പോര്‍ട്ട് ചെയ്തു കൂടെ. മെന്റലി തകര്‍ക്കുന്ന വിധത്തില്‍ പുറത്തു നില്‍ക്കുന്ന കാണികളായ നമ്മള്‍ എന്തിനാണ് അവരെ തോന്ന്യവാസങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത്.
അവരെല്ലാം ബിഗ് ബോസ് ഹൗസിന്റെ ഉള്ളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇതൊക്കെ വായിക്കുമ്പോള്‍, അല്ലെങ്കില്‍ അവരുടെ ഫാമിലി നമ്മുടെ കമന്റുകളും പോസ്റ്റുകളും കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ ഇതൊന്നും എല്ലാം സഹിക്കാന്‍ കഴിയണം എന്നില്ലല്ലോ. ഒരുപക്ഷെ പലരുടെയും ലൈഫ് തകര്‍ന്നു പോയേക്കാവുന്ന രീതിയില്‍ പോലും ഇവിടെ കമന്റുകള്‍ കാണുന്നു.

ഒരു നിമിഷത്തെ തോന്നലില്‍ ആണ് പലര്‍ക്കും പലതും സംഭവിക്കുന്നത്. അതിന് നമ്മള്‍ ഓരോരുത്തരും കാരണമായല്ലോ എന്നോര്‍ത്തു പിന്നീട് വിഷമിച്ചിട്ടു കാര്യമുണ്ടാവില്ലല്ലോ. പ്ലീസ് ചെയ്യരുത്. തെറ്റാണ്, നമ്മളോട് അവരാരും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. അവര്‍ സ്വസ്ഥമായി മത്സരിക്കട്ടെ. അവിടെയുള്ള തെറ്റുകള്‍ കണ്ട് വിധിയെഴുതാന്‍ അവിടെ ബിഗ് ബോസ് ഉണ്ടല്ലോ. ബിഗ് ബോസല്‍ കാണുന്നതിനെയൊന്നും നമ്മള്‍ അവരുടെ ലൈഫിനെ ബാധിക്കുന്ന രീതിയില്‍ ചിത്രീകരിക്കല്ലേ.
മത്സരം കഴിഞ്ഞ് അവര്‍ ഇറങ്ങട്ടെ. അവരുടെ ലൈഫും സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ. ഒരു 100 ദിവസം ഒരു ഷോയില്‍ പങ്കെടുത്തതിന് ആജീവനാന്തം വേട്ടയാടുന്ന മോശമായ ഒരോര്‍മ്മയിലേക്ക് നമ്മളാല്‍ അവരെ അവരുടെ ഫാമിലിയെ നയിക്കാതിരിക്കട്ടെ. അപ്പഴല്ലേ നമ്മളും മനുഷ്യരാണെന്ന് പറയാന്‍ പറ്റുള്ളൂ... എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിലവില്‍ ബിഗ് ബോസിലെ ജാസ്മിന്‍ അടക്കമുള്ള മത്സരാര്‍ഥികള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതുപോലെ വൈല്‍ഡ് കാര്‍ഡായി എത്തിയ സിബിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ വന്നു. ഇതൊക്കെ താരങ്ങളുടെ വ്യക്തി ജീവിതത്തെയും ബാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications