എല്ലാരും ടാര്‍ഗറ്റ് ചെയ്യുന്നു എന്ന് നോറ ആത്മാര്‍ത്ഥമായും വിശ്വസിച്ചു! പുറത്തായ നോറയെ കുറിച്ച് ആരാധകര്‍
ബിഗ് ബോസിലെ മത്സരാര്‍ഥികളില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച താരമായിരുന്നു നോറ. വീടിനകത്ത് വന്നത് മുതല്‍ എല്ലാവരും ഗ്രൂപ്പായി കളിച്ചപ്പോള്‍ ഒരു ഗ്രൂപ്പിലും ചേരാത്ത ആള്‍ നോറ മാത്രമായിരുന്നു. 90 ദിവസം വരെയും അത് തുടര്‍ന്ന് പോരാന്‍ താരത്തിന് സാധിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
അതേ സമയം ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് പലരും കരുതിയിരുന്ന നോറ ഫിനാലെയിലേക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കവേ മത്സരത്തില്‍ നിന്നും പുറത്തായിരിക്കുകയാണ്. ശരിക്കും നോറയുടെ ഗെയിം എങ്ങനെയായിരുന്നു എന്നതിനെ പറ്റി ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

'നെഗറ്റീവ്, പോസിറ്റീവ്, കണ്ടെന്റ് ഉണ്ടാക്കിയ നോറ. ബിഗ് ബോസ് സീസണ്‍ 6 ല്‍ കണ്ടെന്റ് മേക്കിങ് ക്രാവിങ് ഉണ്ടായിരുന്ന ഒരാള്‍ ആയിരുന്നു നോറ. അതിനായി ഡേ 1 മുതല്‍ ജാഗരൂകയായിരുന്നു നോറ. ആദ്യ ദിവസം മുതലുള്ള എല്ലാ പൊട്ടും പൊടിയും നോറ ഓര്‍ത്തു സൂക്ഷിച്ചു വയ്ക്കുന്നത് അതുകൊണ്ടായിരുന്നു.
ജാന്‍മണി, ജിന്റോ, ജാസ്മിന്‍, ഗബ്രി, അഭിഷേക് അന്‍സിബ റെസ്മിന്‍ എന്ന് തുടങ്ങി എല്ലാവരോടും നോറ ഒരു ഗെയിം ഉണ്ടാക്കിയിരുന്നു. ഹൗസില്‍ ഏറ്റവും കൂടുതല്‍ വട്ടം ആദ്യ ആഴ്ച മുതല്‍ നോമിനേഷനില്‍ വന്നതും നോറ തന്നെയായിരുന്നു.
തുടക്കം മുതല്‍ നിരന്തരം നോമിനേഷനില്‍ വന്നത് കൊണ്ട് നോറയ്ക്ക് ഒരു ഫാന്‍സ് ബേസ് ആദ്യം മുതല്‍ക്ക് തന്നെ ഉണ്ടാക്കിയിരുന്നു. പലര്‍ക്കും നോറയുടെ ഗെയിം താല്പര്യം ഇല്ലായിരുന്നെങ്കിലും ഹൗസിലെ ഒരു ഇന്‍ഡിവിഡ്യുല്‍ പ്ലേയര്‍ ആയിരുന്നു നോറ. ശക്തരായ പലരും പോയപ്പോളും നോറ അവിടെ തുടര്‍ന്നു.

നോറയ്ക്ക് ഹൗസ്‌മേറ്റ്‌സ് എന്ന നിലയില്‍ ബന്ധം ഉണ്ടായത് സുരേഷ്, റെസ്മിന്‍ എന്നിവരുമായി മാത്രമായിരുന്നു. ഹൗസ്‌മേറ്റ്‌സിനേക്കാള്‍ ഹൗസിനോട് അറ്റാച്ച് ആയ വ്യക്തിയായിരുന്നു നോറ. ക്യാമറ ആയിരുന്നു നോറയുടെ ഉറ്റ ചങ്ങാതി. അത് കഴിഞ്ഞു ബിഗ് ബോസ്. നോറ ഒരു കണ്ടെന്റ് മേക്കര്‍ ആയത് കൊണ്ടാണ് അര്‍ജുന് നോറയെ അടിപൊളിയാക്കാന്‍ സാധിച്ചത്.
നാവും കരച്ചിലും ഒരിക്കലും തീരാത്ത പരാതി പറച്ചിലും കൊണ്ട് ആയിരുന്നു നോറ അവിടെ നിന്നത്. തന്നെ എല്ലാരും ടാര്‍ഗറ്റ് ചെയ്യുന്നു എന്ന് നോറ ആത്മാര്‍ത്ഥമായും വിശ്വസിച്ചു, അക്കൂട്ടത്തില്‍ പുള്ളിക്കാരിയുടെ ഫാമിലി വരെ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം. നോറയുടെ ഏറ്റവും വലിയ നെഗറ്റീവ് വൈരാഗ്യബുദ്ധി, ഓവര്‍ തിങ്കിംഗ് എന്നിവയായിരുന്നു.
അത് വ്യക്തി ജീവിതത്തിലും നോറയ്ക്ക് ഉള്ള നെഗറ്റീവ്‌സ് ആയിരിക്കും എന്ന് തോന്നിയിട്ടുണ്ട്. മനസിലേക്ക് എടുക്കുന്ന ഒന്നും വിട്ടുകളയാതെ കൊണ്ട് നടക്കുന്ന ഒരാളായിരുന്നു നോറ. ശ്രീതുവിനേക്കാള്‍ ഫിനാലെ കാണാന്‍ യോഗ്യത ഉണ്ടായിരുന്ന ആളായിരുന്നു നോറ. നോറ പുറത്തായിരിക്കുന്നു. നോറ ആഗ്രഹിച്ച ഫെയിം ബിഗ് ബോസില്‍ നിന്ന് കിട്ടിയിട്ടുണ്ട്. അത് നേട്ടങ്ങള്‍ ആക്കാനും സാധിക്കട്ടെ...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications