രതീഷിനെ കോമാളിയാക്കുകയാണോ? തിരികെ കൊണ്ട് വന്നിട്ടും അയാള്‍ കണ്ടെന്റ് ഉണ്ടാക്കുന്നു! ബിഗ് ബോസിനോട് പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണില്‍ നിരവധി താരങ്ങളാണ് വന്ന് പോയത്. അവരില്‍ ആദ്യ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ താരമാണ് രതീഷ് കുമാര്‍. മുന്‍ സീസണുകളിലെ ശക്താരയ മത്സരാര്‍ത്ഥികളുടെ സ്വഭാവങ്ങളും രീതികളും ഇമിറ്റേറ്റ് ചെയ്യാന്‍ ശ്രമിച്ചതാണ് രതീഷിന് അബദ്ധമായത്. എന്നിരുന്നാലും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ രതീഷിന്റെ പേര് നിറഞ്ഞു നിന്നിരുന്നു.
ശക്തനായ മത്സരാര്‍ത്ഥി എന്ന് തുടക്കത്തിലേ പേര് നേടിയെങ്കിലും ആദ്യത്തെ എവിഷനില്‍ തന്നെ രതീഷ് പുറത്തേക്ക് പോയി. ഇനിയൊരു അവസരം കൂടി കിട്ടുമോ എന്ന് താരം ചോദിച്ചിരുന്നു. ഒടുവില്‍ രണ്ടാമതും ഒരു അവസരം കൂടി രതീഷിന് കൊടുത്തിരിക്കുകയാണ്. അമ്പത് ദിവസം പൂര്‍ത്തിയായതിനോട് അനുബന്ധിച്ച് ഗസ്റ്റ് ആയിട്ടാണ് രതീഷ് ബിഗ് ബോസിലേക്ക് തിരികെ പ്രവേശിച്ചത്.

രതീഷിന്റെ തിരിച്ചുവരവ് ബിഗ് ബോസ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കാരണം ശക്തനായൊരു മത്സരാര്‍ഥി വീടിനകത്തില്ലെന്നതാണ് പ്രധാന ആരോപണം. രതീഷ് വരികയാണെങ്കില്‍ ഗെയിം മാറുമെന്നും പലരും കരുതി. എന്നാല്‍ ടാസ്‌കുകളില്‍ പങ്കെടുക്കാനോ വീട്ടിലൊരു മത്സരാര്‍ഥിയെ പോലെ നില്‍ക്കാനോ അദ്ദേഹത്തിന് അനുവാദമില്ല. സത്യത്തില്‍ അദ്ദേഹത്തെ ഇങ്ങനെ കോമാളിയാക്കരുതെന്ന് പറയുകയാണ് ആരാധകര്‍.
'ഈ മനുഷ്യന്റെ കാര്യമോര്‍ക്കുമ്പോള്‍ സത്യത്തില്‍ വിഷമമുണ്ട്. ചുമ്മ വെള്ളരി കണ്ടത്തിലെ നോക്കുകുത്തിയെ പോലെ എന്തിനാണ് ഇദ്ദേഹത്തെ നിര്‍ത്തിയിരിക്കുന്നത്? ഒന്നല്ലെങ്കില്‍ ഇദ്ദേഹത്തിന് മത്സരിക്കാനുള്ള അവസരം ഒരിക്കല്‍ കൂടി കൊടുക്കുക. അല്ലെങ്കില്‍ മാന്യമായിട്ട് ഈ ചാപ്റ്റര്‍ ക്ലോസ് ചെയ്യണം.
ഈ വ്യക്തിയെ അകാരണമായി ആദ്യ ആഴ്ച്ചയില്‍ പുറത്താക്കുകയും ഒരു തരം കളിയാക്കല്‍ പോലെ ഇദ്ദേഹത്തിന്റെ തന്നെ സോങ്ങും പ്ലേ ചെയ്ത് നിന്ദ്യനാക്കി വിട്ടതും പോരാഞ്ഞിട്ടാണോ വീണ്ടും നോക്കുകുത്തിയായി നിര്‍ത്തിക്കൊണ്ട് അപമാനിക്കുന്നത്? സുരേഷിനേക്കാളും നോറയെക്കാളും വോട്ട് ആദ്യ ആഴ്ച്ചയില്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു.

അതുകൊണ്ട് പ്രേക്ഷകരാണ് പുറത്താക്കിയത് എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കഴിഞ്ഞ പല സീസണുകളിലും റിയലായി എവിക്ട് ആയിപ്പോയ രമ്യ പണിക്കര്‍ക്കും നിമിഷക്കുമൊക്കെ തിരികെ വന്ന് മത്സരിക്കാന്‍ അവസരം കൊടുത്തവര്‍ തന്നെ ഈ മനുഷ്യനെ ഗസ്റ്റ് എന്ന പേരില്‍ തളച്ചിടുന്നു.
ചിലരുടെ ഒരു തരം വൈകൃത ആത്മ സംതൃപ്തി എന്നതാണ് ഇതിലൂെട വ്യക്തമാക്കുന്നത്. തിരിച്ചു കൊണ്ടുവന്നിട്ട് അങ്ങേരെ ചുമ്മ കോമാളി കളിപ്പിക്കുന്നത് കാണുമ്പോള്‍ സങ്കടം വരുന്നു. ഒന്നെങ്കില്‍ അയാളെ മത്സരാര്‍ത്ഥി ആയിട്ട് എടുക്കൂ, അല്ലെങ്കില്‍ പറഞ്ഞു വിടൂ.. അതോ ഇനി ആളിന്റെ പെരുമാറ്റം നോക്കിയിട്ട്, നല്ലനടപ്പ് ആണേല്‍ മത്സരാര്‍ത്ഥി ആയിട്ട് എടുക്കാന്‍ വേണ്ടി ആണോ?
അങ്ങേരിപ്പോള്‍ അവിടെ കണ്ടന്റ് ഉണ്ടാക്കുന്നുണ്ട്. ഗസ്റ്റ് ആണെന്ന് എപ്പോഴും സ്വയം പറയുന്നുണ്ട്. എന്നിട്ടും കണ്ടന്റ് ഉണ്ടാക്കി മറ്റുള്ളവരുടെ സ്‌പേസ് അങ്ങേരു കളയുന്നുണ്ട്. ഇത് ബാക്കി ഉള്ളവരോട് കാണിക്കുന്ന നീതികേടാണ്. ഇയാള്‍ ഇല്ലെങ്കില്‍ അവര്‍ക്ക് കിട്ടേണ്ട സ്‌പേസ് ആണ് ഇയാള്‍ എടുത്തോണ്ട് ഇരിക്കുന്നത്.
എന്നാല്‍ പിന്നെ ഇയാളെക്കൂടെ മത്സരാര്‍ഥി ആക്കിക്കൂടെ? മാറ്റിപിടിത്തവും കയറിപിടുത്തവും കൂട്ടിപിടുത്തവും ഒക്കെ ഈ സീസന്റെ മുഖമുദ്ര ആണെന്ന് തോന്നുന്നു..' എന്നും പറഞ്ഞാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications