ജാസ്മിനെ കെട്ടിപ്പിടിച്ച് ഉറങ്ങി റെസ്മിന്‍, കണ്‍ഫെഷന്‍ റൂം ബെഡ് റൂമാക്കി! ബിഗ് ബോസിലെ ലൈവ് കണ്ട് പ്രേക്ഷകര്‍

നാടകീയത നിറഞ്ഞ സംഭവങ്ങളാണ് ബിഗ് ബോസ് വീടിനകത്ത് നടന്ന് കൊണ്ടിരിക്കുന്നത്. ലവ് ട്രാക്ക് പിടിച്ച് പണി വാങ്ങിയിരിക്കുകയാണ് ജാസ്മിനും ഗബ്രിയും. ഷോ തുടങ്ങിയ ആദ്യ ദിവസം മുതല്‍ ഇരുവരും ഒരുമിച്ചിരിക്കുന്നതും സൗഹൃദത്തിലായതും പുറത്ത് ചര്‍ച്ചയായി മാറിയിരുന്നു. പിന്നീടങ്ങോട്ട് ജാസ്മിന്റെ ബന്ധുക്കള്‍ക്ക് പോലും ഗുരുതരമായൊരു പ്രശ്‌നമായി ഇത് മാറി.

ഏറ്റവുമൊടുവില്‍ ജാസ്മിനോടും ഗബ്രിയോടും ഇതിലൊരു വിശദീകരണം ചോദിച്ചിരിക്കുകയാണ് അവതാരകനായ മോഹന്‍ലാല്‍. എല്ലാവരും തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പറഞ്ഞ താരങ്ങള്‍ ആ ബന്ധം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്തു. എന്നാല്‍ ഇതിനോട് അനുബന്ധിച്ച് നിലവില്‍ വീടിനകത്ത് നടക്കുന്ന സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

jas-resmin

മരണവീട്ടിലേത് പോലെ ഗബ്രി ഒരു സൈഡിലും ജാസ്മിന്‍ മറുസൈഡിലുമിരുന്ന് കരച്ചിലാണ്. ഒടുവില്‍ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് വരുത്തിയ ജാസ്മിനൊപ്പം സുഹൃത്തായ റെസ്മിനും ഉണ്ടായിരുന്നു. ഇരുവരും കണ്‍ഫെഷന്‍ റൂമില്‍ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയിരിക്കുകയാണ്. ലൈവിലൂടെ പ്രേക്ഷകര്‍ ഈ വീഡിയോ കണ്ടതോടെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.

'മുന്‍ സീസണ്കളില്‍ കണ്‍ഫഷന്‍ റൂം എന്ന് പറയുന്നതിന് ഒരു വില ഉണ്ടായിരുന്നു. ഇത് വെറുപ്പിച്ചു കളഞ്ഞല്ലോ. അവര്‍ക്ക് ഒരു കട്ടിലും മെത്തയും കൂടെ കൊടുക്ക് ബിഗ് ബോസേ... റെസ്മിന്റെ സ്വഭാവം അറിയാതെ ജാസ്മിന്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു. റെസ്മിന്‍ കിട്ടിയ അവസരം മുതലെടുക്കുന്നു. ശരിക്കും ഇത് ജാസ്മിന് വേണ്ടി മാത്രം ഉണ്ടാക്കിയ ഷോ ആണോ? ഒരാള്‍ക്ക് മാത്രം ഇത്രയും പിന്തുണ കൊടുക്കുന്നത് മനസിലാവുന്നില്ല.

ഇന്നത്തെ ലൈവില്‍ മൊത്തം കണ്ടെന്റും ജാസ്മിന്‍-ഗബ്രി പ്രശ്‌നത്തില്‍ ഒതുങ്ങുന്നു. ഇതിപ്പോള്‍ ഡ്രാമ ആയാലും റിയല്‍ ആയാലും മറ്റുള്ളവരേം ബാധിച്ചു തുടങ്ങുന്നു. രണ്ടുപേരും ആഹാരം പോലും കഴിക്കാതെ രണ്ടു മൂലയ്ക്ക് ഒതുങ്ങി നിന്ന് ഒറ്റപ്പെടാന്‍ നോക്കുന്നു. ഓരോരുത്തര് അവരോടു മാറി മാറി വന്നു സംസാരിക്കുന്നുണ്ട്.. എന്നിട്ടും അവരുടെ സൈഡിലോട്ടു ക്യാമറ ഒതുങ്ങി പോകുന്നു.

സിബിന്‍ ഇന്നലെ പറഞ്ഞ പോലെ ക്വാളിറ്റിയുള്ള ഒരു ഷോ ഈ കരച്ചില്‍ സെന്റിമെന്റല്‍ അണ്‍ഡിഫൈന്‍ഡ് കോണ്‍ടെന്റില്‍ ഒതുങ്ങി പോകരുത്. ഇത്രയും സൈക്കോളജിസ്റ്റ്‌സ് സംസാരിച്ചു. ലാലേട്ടന്‍ സംസാരിച്ചു, എന്നിട്ടും അവര്‍ക്കു ഇത് തന്നെ പറഞ്ഞുകൊണ്ട് ഇരിക്കാനാണ് എങ്കില്‍ പ്രേക്ഷകര്‍ ഇത് കാണുന്ന്ത് എന്തിനാണെന്നാണ് ചിലരുടെ ചോദ്യം.

ഒന്നുകില്‍ ഈ പരിപാടി നിര്‍ത്തുക. അല്ലെങ്കില്‍ ജാസ്മിനെയും ഗബ്രിയെയും പിടിച്ച് പുറത്താക്കുക. ഇവരുടെ നാടകം കാണാനല്ല പ്രേക്ഷകര്‍ ഇരിക്കുന്നത്. ഒന്നും ഏല്‍ക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പുതിയ നാടകവുമായി വന്നിരിക്കുന്നു. സെന്റിയടിച്ച് കരഞ്ഞു മെഴുകുകയാണ്. ആരെ കാണിക്കാന്‍ വേണ്ടിയാണ് ഇങ്ങനൊരു നാടകം.

jas-resmin

എല്ലാം ചെയ്തു വെച്ചിട്ട് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് മോങ്ങുന്നത് കണ്ടില്ലേ. എത്രയും പെട്ടെന്ന് അവരെ പുറത്താക്കൂ. ബാക്കിയുള്ളവര്‍ ഗെയിം കളിക്കട്ടെ. മാത്രമല്ല ജാസ്മിനും ഗബ്രിക്കും പുറത്തൊരു ജീവിതം ഉണ്ട്. എത്രയും പെട്ടെന്ന് അവരെ ഒന്നു പുറത്തു വിടുകയാണ് നല്ലത്...

നല്ലൊരു സീസണ്‍ കാണാന്‍ കാത്തിരുന്നവര്‍ക്ക് ഇടയിലേക്ക്, പ്രത്യേകിച്ച് ലൈവ് ഒക്കെ കാണുന്ന ആള്‍ക്കാര്‍ക്ക് തീര്‍ത്തും അരോചകം ആയ രീതിയില്‍ കോംബോ ഗെയിം പ്ലാന്‍ ചെയ്തു. ആരെന്തു പറഞ്ഞാലും ഒരു പ്രശ്‌നമില്ലെന്ന അഹങ്കാരത്തോടെ മുന്നേറി. ഇവളോടൊത്തു രാത്രി കിടന്നു കത്തി വെക്കാന്‍ ലവന്‍ പവര്‍ റൂമില്‍ നിന്നിറങ്ങി വരുന്നു.

പിറ്റേ ദിവസം ഇവളെ തന്ത്രപൂര്‍വം പവര്‍ റൂമിലേക്ക് കുത്തിക്കയറ്റുന്നു. പിന്നീടിവള്‍ ക്യാപ്റ്റന്‍ ആയപ്പോള്‍ ലാലേട്ടന്‍ ശിക്ഷിച്ചവന്‍ എന്ന പേരില്‍ ജിന്റോയെ നോമിനേറ്റ് ചെയ്തപ്പോള്‍ അതെ ശിക്ഷ കിട്ടിയവര്‍ പവര്‍ റൂമില്‍. ഇങ്ങനെ പല ചീപ് ഗെയിം സ്ട്രാറ്റജി കളിച്ചിട്ട് ഇപ്പോള്‍ തിരിച്ചു കിട്ടിയപ്പോള്‍ ഷോ ആയി... എന്നിങ്ങനെ ജാസ്മിനും ഗബ്രിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X