പെണ്‍പിള്ളാരെ ഹഗ് ചെയ്തും ദേഹത്തിരുന്ന് തടവി കൊടുത്ത് മസാജ് ചെയ്യുകയുമല്ല വേണ്ടത്! റെസ്മിനെതിരെ പ്രേക്ഷകര്‍

ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി ബിഗ് ബോസിനകത്ത് ഗെയിം മാറുകയാണ്. ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് വീടിനകത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ഇതിനിടിയല്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി റെസ്മിന്‍ ഞെട്ടിച്ചിരിക്കുകയാണ്. സഹമത്സരാര്‍ഥിയായ ശ്രീതുവിനോട് ക്രഷ് തോന്നിയെന്ന് പറഞ്ഞാണ് റെസ്മിന്‍ തന്റെ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇഷ്ടമാണെന്ന് നേരിട്ട് പറയാതെ വളഞ്ഞ് ചുറ്റി സംസാരിച്ചതോടെ പുറത്തും ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി. സ്വന്തം ജെന്‍ഡറിലുള്ള ആളോട് തോന്നിയ ഇഷ്ടം നിസാരമായി കാണേണ്ട വിഷയമല്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വൈകൃതമായ ചിന്തകളോ ക്യാരക്ടറോ ഉണ്ടെങ്കില്‍ അത് ആദ്യമേ തന്നെ ആരോടെങ്കിലും പറയുകയാണ് വേണ്ടതെന്നാണ് ചിലര്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

resmin-sreethu

ഒരാളുടെ ജെന്‍ഡര്‍ ഐഡന്റിറ്റി. സെക്ഷ്യൂല്‍ ഓറിയന്റേഷന്‍ ഒക്കെ പുറത്തു പറയാനോ പറയാതെ ഇരിക്കാനോ ഓരോ വ്യക്തിക്കും അവകാശം ഉണ്ട്. റെസ്മിന്‍ ബായ് ഇതു വരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ശ്രീതുവിനോട് ഇഷ്ട്ടം ഉണ്ടെന്ന് പറയുന്നത്തിലൂടെ ഒന്നെങ്കില്‍ ബൈ സെക്ഷ്യൂല്‍ ലെസ്ബിയന്‍ ആണെന്ന് വ്യക്തം.

പബ്ലിക് പ്ലാറ്റഫോംമില്‍ ആണ് സെയിം ജെന്‍ഡറില്‍ ഉള്ള ആളോട് ഇഷ്ട്ടം പ്രകടിപ്പിച്ചിരിക്കുന്നത്. അതായത് റെസ്മിനു അറിയാം വെളിയില്‍ ഉള്ള പ്രേക്ഷകര്‍ ഇത് അറിയുമെന്ന്. വെളിയില്‍ ഉള്ളവര്‍ മാത്രം അറിഞ്ഞാല്‍ മതി? അകത്തുള്ളവരും അറിയണ്ടേ?. റെസ്മിന്‍ ഇഷ്ട്ടം പറഞ്ഞപ്പോള്‍ കൂടെ കിടന്നിരുന്ന ശ്രീതു പെട്ടന്ന് എഴുനേല്‍ക്കുന്നു. ശ്രീതു പെട്ടന്ന് അണ്‍കംഫര്‍ട്ടബിള്‍ ആയതു പോലെ തോന്നി.

അതു വരെ ഇല്ലാത്ത ഒരു സെക്ഷ്യൂല്‍ ടെന്‍ഷന്‍ സ്വാഭാവികമായിട്ടും അവിടെ ഉണ്ടാവും. ഇത്രേം നാള്‍ ഫ്രണ്ട് ആയിട്ട് കണ്ട ഒരാള്‍ക്ക്. അതും സെയിം ജന്‍ഡറില്‍ പെട്ട ഒരാള്‍ക്ക് ഇങ്ങനെയൊരു ഇഷ്ട്ടം ഉണ്ടെന്ന് അറിയുമ്പോള്‍. എന്നാല്‍ ഇത് ആരോടും പറയരുത്. ട്രസ്റ്റ് കൊണ്ട് പറഞ്ഞത് ആണെന്ന് റെസ്മിന്‍ പറയുന്നു.

അപ്പോള്‍ വീട്ടില്‍ ഉള്ളവരോട് ഇത് വെളിപ്പെടുത്താന്‍ റെസ്മിന്‍ തയ്യാറല്ല. ഒരുമിച്ചു കൂടെ അടുത്ത് സമയം ചിലവഴിക്കുന്ന നോറയും ജാസ്മിനുമൊക്കെ ഇപ്പോഴും ഇതറിയുന്നില്ല. ഇത് സീരിയസ് ആയി ചര്‍ച്ച ചെയ്യപെടേണ്ട ഒരു വിഷയമാണ്.

resmin-sreethu

വൈകൃതമായ ചിന്തകളോ ക്യാരക്ടറോ ഉണ്ടെങ്കില്‍ അത് ആദ്യമേ തന്നെ ഷോയുടെ തുടക്കത്തില്‍ ആരോടെങ്കിലും പറയുകയാണ് വേണ്ടത്. അല്ലാതെ അര ട്രൗസറുമിട്ട് പെണ്‍പിള്ളാരെ ഹഗ് ചെയ്യാനും തടവി കൊടുക്കാനും ദേഹത്തിരുന്ന് മസാജ് ചെയ്യുകയുമല്ല വേണ്ടത്. ശ്രീതുവിനോട് ക്രഷ് ആണ് പോലും. ലേശം ഉളുപ്പുണ്ടെങ്കില്‍ റെസ്മിനത് ഇപ്പോള്‍ പറയില്ല.

നോറയേയും ശ്രീതുവിനേയും ജാസ്മിനേയുമൊക്കെ മാറി മാറി തലോടി നടന്നപ്പോള്‍ ഇവളുടെ ഉള്ളിലെ ആ ഒരു അനുഭൂതി എന്തായിരുന്നിരിക്കാം? അത് ഓരോരുത്തരുടേയും ഇഷ്ടമല്ലേ എന്ന കപട പുരോഗമന അന്തങ്ങളുടെ ക്ലീഷേ ഡയലോഗിന് ഇവിടെ പ്രസക്തിയില്ല.

മനസില്‍ ഒന്ന് വെച്ചിട്ട് മറ്റുള്ളവരോട് ഒന്നുമറിയാത്തവരെ പോലെ പെരുമാറുന്ന ഇവളെ പോലുള്ളവരെ സമൂഹം ഇനിയും മാറ്റി നിര്‍ത്തിയിരിക്കും. ഞാന്‍ എന്താണെന്നും എന്റെ ചിന്തകള്‍ എന്താണെന്നും ആരൊടെങ്കിലും അറ്റ്‌ലീസ്റ്റ് നോറയോടോ ജാസ്മിനോടോ എങ്കിലും ഇവള്‍ക്ക് തുറന്ന് പറയാമായിരുന്നു.. എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X