പിആര്‍ വര്‍ക്കിനുള്ള ആളെ റെഡിയാക്കിയിട്ട് പോയതാണ്! റോബിന്‍ ആര്‍മി പോലും ഈ മത്സരാര്‍ഥിയ്‌ക്കൊപ്പമെന്ന് ആരാധകര്‍
ബിഗ് ബോസ് ഷോ തുടങ്ങി ഒരാഴ്ച പൂര്‍ത്തിയാവുകയാണ്. ഇപ്പോഴും മത്സരാര്‍ഥികള്‍ കറക്ട് ട്രാക്കിലേക്ക് എത്തിയിട്ടില്ലെന്നുള്ളതാണ് വസ്തുത. പ്രേക്ഷകരും ആരാധകരുമൊക്കെ അതിന് വേണ്ടി കാത്തിരിക്കുകയാണ്. അതേ സമയം അടുത്ത ആഴ്ചയിലേക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള സമയം ആയിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ച വീടിനകത്ത് മികച്ച് നിന്ന ആളുകളെയാണ് ക്യാപ്റ്റന്‍സിയിലേക്ക് തീരുമാനിച്ചിരിക്കുന്നത്. സിജോ, അപ്‌സര, റസ്മിന്‍ ഭായ് എന്നിങ്ങനെ മൂന്നുപേരാണ് ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതറിഞ്ഞതിന് ശേഷം റസ്മിനെ തളര്‍ത്താന്‍ സിജോ ശ്രമിക്കുന്നതായി പറയുകയാണ് പ്രേക്ഷകര്‍. നോമിനേഷന് ശേഷം സിജോ പറഞ്ഞ കാര്യങ്ങളൊക്കെ ചേര്‍ത്തുവെച്ചാണ് ആരാധകരുടെ ഗ്രൂപ്പിലൂടെ ഒരു കുറിപ്പ് വൈറലാവുന്നത്.

'ക്യാപ്റ്റന്‍സി നോമിനേഷന്‍ കഴിഞ്ഞതോടെ റസ്മിന്‍ ഭായിയുടെ ഹൗസിനുള്ളിലെ സപ്പോര്‍ട്ട് കണ്ട് സിജോയ്ക്ക് കുരുപൊട്ടിയിരിക്കുകയാണ്. ഈ സപ്പോര്‍ട്ട് ഉള്ളില്‍ ഉണ്ടെങ്കില്‍ പുറത്തും ഉണ്ടാകുമെന്ന് അവന് വ്യക്തമാണ്. സിജോ ഒരിക്കലും വിചാരിച്ചില്ല റസ്മിന്‍ ഭായിക്ക് ഇത്രയും സപ്പോര്‍ട്ട് ഹൗസ് മേറ്റ്‌സിന്റെ ഇടയില്‍ നിന്നും ലഭിക്കുമെന്ന്.
ആ നോമിനേഷന്‍ കഴിഞ്ഞ് ഉടനെ തന്നെ സിജോ റസ്മിന്‍ അടുത്തുകൂടെ നടന്നു പോകുമ്പോള്‍ പറഞ്ഞത് റസ്മിന്‍ ആര്‍മി എന്നാണ്. അത് അവന്റെ ചൊറിച്ചിലിന്റെ ആരംഭം ആണെന്ന് മനസ്സിലാക്കൂ സഹോദരങ്ങളെ. അവന്‍ ആ കാര്‍ഡ് എടുത്ത് കളിക്കാന്‍ 100% സാധ്യതയുണ്ട്.
സിജോ നിന്നോട് ഒരു ചോദ്യം, നീ പുറത്ത് പല യൂട്യൂബേഴ്‌സിനെയും പല ഗ്രൂപ്പുകളുടെ അഡ്മിനെയും നിനക്ക് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യാന്‍ റെഡി ആക്കിയിട്ടുണ്ടാവും. അവരെയെല്ലാം പോയി നേരില്‍ കണ്ട് എല്ലാം പറഞ്ഞു ഉറപ്പിച്ച് സെറ്റ് ആക്കിയിട്ടാണ് നീ അകത്തേക്ക് പോയത് എന്നതിന്റെ മൊത്ത തെളിവും ഞങ്ങളുടെ കൈയിലുണ്ട്. ആവശ്യം വന്നാല്‍ അതെല്ലാം പുറത്തു വിടും. അതുകൊണ്ട് റസ്മിന്‍ ഭായിനോട് കളിക്കുന്ന കളി മാറ്റിവെക്കുന്നതാണ് നിനക്ക് നല്ലത്.
പുറത്ത് കുറേ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ചെയ്യുന്നവരുടെ പൂര്‍ണ്ണ പിന്തുണ നിനക്ക് ഉണ്ട് എന്നതിന്റെ ആത്മവിശ്വാസമാണ് നീ അകത്തു കാണിക്കുന്നതെന്ന് ഏതു കൊച്ചു കുഞ്ഞിന് പോലും അറിയാം. നിനക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ള പരിചയം എന്താണെന്ന് സുഹൃത്ത് ബന്ധങ്ങള്‍ എന്താണെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
അല്ലെങ്കില്‍ കയറി ഒരു ദിവസം കഴിയുന്നതിനു മുമ്പ് ഡോക്ടര്‍ റോബിന്‍ ആര്‍മി എന്ന ഒരു പേജ് നിനക്ക് വേണ്ടി സപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ ആര്‍മി ഗ്രൂപ്പിന്റെ തലപ്പത്തിരിക്കുന്ന എല്ലാ തലതൊട്ടന്മാരെയും കണ്ട് കരാര്‍ ഉറപ്പിച്ചിട്ടാണ് നീ അകത്തേക്ക് പോയിരിക്കുന്നത് എന്ന് വ്യക്തമാണ്.
സാധാരണക്കാരന്റെ ഇടയില്‍ നിന്നും കയറിയ ഒരു സാധാരണക്കാരുടെ പ്രതിനിധിയായ ഒരു നല്ല പ്ലെയറായ റസ്മിന്‍ ഇവരെ നീ ചൊറിയാന്‍ നോക്കുന്നു എന്ന് ഇന്നലെ തന്നെ മനസ്സിലായി. നിനക്ക് വേണ്ടി പുറത്തു കടന്ന് ആരൊക്കെ തലകുത്തി മറിഞ്ഞാലും റസ്മിന്‍ നല്ല ഗെയിമാണ് ഉള്ളില്‍ കളിക്കുന്നത് എന്ന ബോധം ഞങ്ങള്‍ക്കുണ്ട്.

ഞങ്ങളുടെ ഇടയില്‍ നിന്നും പോയ അവരെ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുകയും വിജയിപ്പിക്കുകയും ചെയ്യാന്‍ തീരുമാനിച്ചാല്‍ നിന്റെ മോഹന വാഗ്ദാനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഒരുത്തനും ഞങ്ങളുടെ മുമ്പില്‍ നില്‍ക്കില്ല എന്ന് സിജോ ഓര്‍ക്കുന്നത് നന്നായിരിക്കും.. എന്നാണ് ഒരാള്‍ സിജോയോടും അദ്ദേഹത്തിന്റെ ടീമിനോടും പറഞ്ഞിരിക്കുന്നത്.
സിജോ ഇതുവരെയും ഒരു ചലനവും അല്ലെങ്കില്‍ ഒരു കണ്ടെന്റും സ്വന്തമായി ഉണ്ടാക്കാതെ മറ്റുള്ളവര്‍ ഉണ്ടാക്കുന്ന കണ്ടെന്റുകളില്‍ കടിച്ചു തൂങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്നാണ് ചിലര്‍ മറുപടിയായി പറയുന്നത്. അന്‍സിബ ഇന്നലെ ഉണ്ടാക്കിയ വിഷയത്തില്‍ കടിച്ചു തൂങ്ങി കിടക്കുകയാണ് സിജോ. ആ വിഷയം ഊതിപ്പെരുക്കി വലിയ വിഷയം ഉണ്ടാക്കാന്‍ നോക്കിയ സിജോയെ ബിഗ് ബോസ് കണ്‍ഫക്ഷന്‍ റൂമില്‍ വിളിച്ചു വരുത്തി 'വിഷയം ഊതിപ്പെരുപ്പിക്കാന്‍ നോക്കുകയാണോ സിജോ' എന്നാണ് ചോദിച്ചത്.
സിജോ അവിടെ ഇരുന്ന് ദഹിച്ചു പോകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. മറ്റുള്ളവരുടെ കണ്ടന്റില്‍ പിടിച്ചു തൂങ്ങാതെ സ്വന്തമായി എന്തെങ്കിലും ചെയ്തു കാണിക്കൂ എന്നാണ് സിജോയോട് ആരാധകര്‍ക്ക് പറയാനുള്ളത്.


Click it and Unblock the Notifications