ആങ്ങളമാരും പെങ്ങളൂട്ടിയും രാത്രിയും പകലും ഇരുന്നു ജിന്റോയ്‌ക്കെതിരെ ഗൂഡാലോചന! തകര്‍ക്കാൻ പറ്റില്ലെന്ന് ആരാധകർ

ബിഗ് ബോസിലെ വന്നവരില്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് ജിന്റോ. ആരാധകര്‍ സ്‌നേഹത്തോടെ മല്ലയ്യ എന്ന് വിളിക്കുന്ന ജിന്റോ വിന്നര്‍ ആവാന്‍ സാധ്യത കൂടുതലാണ്. തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ട് കിട്ടിയതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ട് സ്വന്തമാക്കുന്നതും താരമാണ്.

എന്നാല്‍ ജിന്റോയെ വിജയിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടിലാണ് ബിഗ് ബോസിലുള്ള ചില മത്സരാര്‍ത്ഥികള്‍. സായി കൃഷ്ണ, സിജോ, നന്ദന, അഭിഷേക് എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ജിന്റോയെ ജയിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്. ഇതിനെ പറ്റി ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് വായിക്കാം..

teams

'സുഹൃത്തുക്കളെ... കഴിഞ്ഞ വീക്ക് തന്നെ ലാലേട്ടന്‍ പറഞ്ഞിരുന്നു, ഇനി ഗ്രൂപ്പ് പ്ലേ അല്ല, വ്യക്തിഗതമായി കളിച്ചു ടിക്കറ്റ് ടു ഫിനാലെ കളിച്ചു പോയ്ന്റ്‌സ് നേടണമെന്ന്. ഇതൊരു ഗെയിം ആണ്. ഒരാള്‍ മാത്രം വിന്‍ ചെയ്യുന്ന ഗെയിം. എന്നിട്ട് ഈ വീക്ക് അവിടെ നടന്നത് അതാണോ?

അഭിഷേക് :- സത്യത്തില്‍ ഈ കക്ഷി എന്താണ് അവിടെ ചെയ്തു കൊണ്ടിരിക്കുന്നത്.. വൈല്‍ഡ് കാര്‍ഡ് ആയി വന്ന അന്ന് മുതല്‍ വാഴ ആയി നിന്ന് ഇപ്പോള്‍ അവസാനം വന്നു ടാസ്‌ക് കളിച്ചു തുടങ്ങി. എല്ലാം സമ്മതിച്ചു. പക്ഷേ എന്താണ് അവന്റെ സ്ട്രാറ്റജി. എന്ത് നെറികെട്ട കളി കളിച്ചും ജിന്റോയെ തോല്‍പ്പിക്കണം. ഉളുപ്പുണ്ടോ അഭിഷേക്, കൂട്ടം കൂടി പ്ലാന്‍ ചെയ്തു ഒരാളെ അറ്റാക്ക് ചെയ്യാന്‍.

സായിയും സിജോ കനിയുന്നുണ്ടല്ലേ പക ഗെയിമിലും അഭിഷേക് എന്ന വ്യക്തി മുന്നില്‍ വന്നത്. നിന്റെയൊക്കെ പ്ലാനിങിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ടാസ്‌കിനിടയില്‍ അഭിഷേക് ജിന്റോയെ അറ്റാക്ക് ചെയ്തു. അതും ജിന്റോയുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കി. എടൊ ഉളുപ്പില്ലാത്ത അഭിഷേകേ.. ജിന്റോ ആയോണ്ടല്ലേ ക്ഷമിച്ചത്. ഇല്ലേല്‍ കാണാമായിരുന്നു.

വീഡിയോ പരിശോധിച്ചാല്‍ കാണാന്‍ പറ്റും. ഒരു യെല്ലോ കാര്‍ഡ് കിട്ടിയ ശേഷം വന്ന ഒരു ഫിസിക്കല്‍ ടാസ്‌കില്‍ പോലും ജിന്റോ പുള്ളിയുടെ സ്‌ട്രേങ്ത് യൂസ് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഈസി ആയി ജയിക്കാവുന്ന ഗെയിം പോലും പുള്ളി അയഞ്ഞു കളിച്ചിട്ടുണ്ടോ. കാരണം നീയൊക്കെ കാരണമില്ലാതെ അയാളെ പുറത്താക്കാന്‍ നോക്കി ഇരിക്കുമ്പോള്‍ വെറുതെ ഒരു കാരണം ഉണ്ടാക്കേണ്ടാന്ന് വച്ചു.

അയാള്‍ ജയിക്കാന്‍ വന്നവനാ. ഉമ്മാക്കി കാണിച്ചു തോല്‍പ്പിക്കാന്‍ നോക്കണ്ട. നീയൊക്കെ മരത്തില്‍ കാണുമ്പോള്‍ അയാള്‍ മനസ്സില്‍ കണക്കു കൂട്ടി കഴിയും.. നീയും സായി, സിജോ നന്ദന എന്നിവരൊക്കെ വിചാരിച്ചാലും ജിന്റോയെ വീഴ്ത്താന്‍ പറ്റില്ല.

ഇന്ന് നീ അവിടെ നില്‍ക്കുന്നത് തന്നെ ചില ജിന്റോ ഫാന്‍സിന്റെ കനിവാണ്. നീ അവരെയും ആക്ഷേപിച്ചു. ഇനി ഒരു ജിന്റോ ഫാനിന്റെ വോട്ട് പോലും നിനക്ക് കിട്ടില്ല.

സായി :- നിനക്ക് പറ്റിയത് കാറില്‍ ഇരുന്ന് റിവ്യൂ പറയുന്ന പണി തന്നെയാണ്. നീ സ്വയം എന്തോ വലിയ സംഭവം ആണെന്നുള്ള ധാരണ വേണ്ട. ജാസ്മിന്റെ വാപ്പാട ക്വട്ടേഷന്‍ കൊണ്ട് വന്നു നീ ആ വഴി പോകുന്നതാണ് നല്ലത്. നീയാണോ ജിന്റോ കപ്പടിക്കില്ലെന്നു തീരുമാനിക്കുന്നത്. നീ അവിടെ വേണോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കും.

നന്ദന :- സാധാരണ വീട്ടില്‍ നിന്നും വന്ന പെണ്‍കുട്ടി എന്നുള്ള ഒരു സിംപതി പലരും ഇവളോട് കാണിച്ചു. ഇപ്പോള്‍ എന്തായി. അവളും ആങ്ങളമാരുടെ വാക്ക് കേട്ടു ജിന്റോയെ പുച്ഛിക്കുന്നു, പരിഹസിക്കുന്നു. ഇത്രേം വെറുപ്പിക്കുന്ന ഒരു മത്സരാര്‍ഥി വേറെ ഇല്ല. നീ അവിടെ നിന്നതും സഹതാപ വോട്ട് കൊണ്ടാണ്.

jinto

അതില്‍ ജിന്റോ ഫാന്‍സും നിനക്ക് വോട്ട് ചെയ്തിട്ടുണ്ട്. ജിന്റോ നിന്നോട് ചോദിച്ച ചോദ്യം ഞങ്ങള്‍ ചോദിക്കട്ടെ. നിനക്കെന്താണ് അയാളോട് മാത്രം വിരോധം. വിഷമിക്കണ്ട നിന്നേം അവിടെ നിര്‍ത്താന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ ഉദ്ദേശിക്കുന്നില്ല. നിന്റെ പുച്ഛവും അഹങ്കാരവും ആങ്ങളമാരോട് മതി. ജിന്റോയോട് വേണ്ട.

സിജോ :- ഒന്നും പറയാനില്ല.. ഇത്രേം കൂട്ടുചേര്‍ന്നു ചെയ്തിട്ട് താങ്കള്‍ എന്ത് നേടി. അഭിയെ ജയിപ്പിക്കാന്‍ ആണോ സായിയും സിജോ അവിടെ വന്നത്. ഒന്ന് പറയാം നിന്നെയൊന്നും മനസിലിരുപ്പ് നടക്കില്ല.

ആങ്ങളമാരും പെങ്ങളൂട്ടിയും രാത്രിയും പകലും ഇരുന്നു ഗൂഡാലോചന നടത്തിക്കോ. എല്ലാം പ്രേക്ഷകര്‍ കാണുന്നുണ്ട്. നിനക്കൊക്കെ അയാളെ പേടി ആണേല്‍ നേര്‍ക്കുനേര്‍ കളിക്കെടാ. പിന്നില്‍ നിന്ന് കുത്താതെ.

സാബുമോന്‍ പറഞ്ഞല്ലോ ആരെയും വിശ്വാസം ഇല്ല ആ ജിമ്മാനെന്ന്. ഇനി പറ, ഇവനെയൊക്കെ നിങ്ങള്‍ വിശ്വസിക്കുമോ.

ജിന്റോ മണ്ടന്‍ അല്ല. എല്ലാരേക്കാളും മുന്നേ ചിന്തിക്കാന്‍ കഴിവുള്ളവനാ. ചെന്നായിക്കളാണ് കൂട്ടമായി ആക്രമിക്കുന്നത്. ഒറ്റയാനായി നിന്ന് നേരിടുന്നവനാ ഞങ്ങളുടെ ഹീറോ..

ജിന്റോ ഫാന്‍സിന്റെ ഒരു വോട്ടും മറ്റാര്‍ക്കും നമ്മള്‍ കൊടുക്കില്ല. അണ്ണനും തമ്പിയും പെങ്ങളൂട്ടിയും ഒന്നുമില്ല. സഹതാപത്തിന്റെ പേരില്‍ ഇതുവരെ ജിന്റോ ഫാന്‍സില്‍ നിന്നും അഭിഷേകിനും നന്ദനക്കും വോട്ട് ചെയ്ത ആള്‍ക്കാര്‍ക്കൊക്കെ തൃപ്തി ആയെന്നു കരുതുന്നു. ജിന്റോ പറയുന്നതാണ് ശരി. അവിടെ ആരേം വിശ്വസിക്കാന്‍ കൊള്ളില്ല.. ജിന്റോക് അവരെ ആരേം വിശ്വാസമില്ല.. നമുക്കും അങ്ങനെ തന്നെ... വോട്ട് ജിന്റോയ്ക്ക് മാത്രം... എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X